മുരിയാട് വളർത്തു മൃഗങ്ങളെ ആക്രമിച്ചത് പേപ്പട്ടിയെന്ന് സ്ഥിതികരണം, കടിയേറ്റ മൃഗങ്ങളെ പരിപാലിക്കുന്നവർ പ്രതിരോധ വാക്സിൻ അടിയന്തിരമായി എടുക്കണം

മുരിയാട് : മുരിയാട് പാറേക്കാട്ടുകരയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചത് പേപ്പട്ടി തന്നെയെന്ന് മണ്ണുത്തി സർവകലാശാല മൃഗാശുപത്രിയിലെ ഡോക്ടർമാർ പോസ്റ്റ്മോർട്ടത്തിന് ശേഷം അറിയിച്ചു. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ മാറ്റി വളർത്തണമെന്നും, കടിയേറ്റ മൃഗങ്ങളെ പരിപാലിക്കുന്നവർ പ്രതിരോധ വാക്സിൻ അടിയന്തിരമായി എടുക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രികൾ എന്നിവിടെ സൗജന്യമായി വാക്സിൻ ലഭിക്കും. ചൊവ്വാഴ്ച രാവിലെ മുരിയാട് പഞ്ചായത്തിലെ പാറേക്കാട്ടുകരയിൽ സാബുവിന്‍റെ പശു ഫാമിൽ രണ്ട് പശുക്കളെ പേപ്പട്ടി എന്ന് സംശയിച്ച

യുവാവിനെ വിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർഫോഴ്സിന്‍റെ സഹായത്താൽ മുറിച്ചെടുത്തു

ഇരിങ്ങാലക്കുട : മുംബയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യൂവാവിന് സഹോദരൻ സമ്മാനമായി നൽകിയ സ്റ്റീൽ മോതിരം വിരലിൽ കുടുങ്ങി നീര് വെച്ചപ്പോൾ ഇരിങ്ങാലക്കുട ഫയർ ഫോഴ്സിന്‍റെ സഹായത്തിൽ മോതിരം മുറിച്ചുമാറ്റി. മുംബയിലെ സ്വകാര്യ കമ്പനി സേഫ്റ്റി ഓഫീസറായ കിഴുത്താണി പ്ലാക്കൽ വീട്ടിലെ ഷിജോവിന്‍റെ വിരലിലാണ് സ്റ്റീൽ മോതിരം കുടുങ്ങിയത്. വിരൽ നീര് വെച്ച് വിർത്തപ്പോൾ, ഷിജോയും സുഹൃത്തുക്കളും ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് ഫയർഫോഴ്സിനെ സഹായം തേടിയത്. സ്റ്റേഷൻ

‘ഷീ സ്മാര്‍ട്ട്’ പേപ്പര്‍ ബാഗുകള്‍ വിപണിയിലേക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിലെ കുടുംബശ്രീ അംഗങ്ങള്‍ വനിത സ്വയം സഹായ സ്വാശ്രയ ഗ്രൂപ്പായ ഷീ സ്മാര്‍ട്ട് ഗ്രൂപ്പിന്‍റെ അംഗങ്ങള്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ ബാഗുകള്‍ വിപണിയിലേക്ക്. പലവ്യഞ്ജനങ്ങള്‍, ബേക്കറി ബാഗ്, മെഡിസിന്‍ ബാഗ്, ഹോട്ടല്‍ പാഴ്സല്‍ ബാഗ് എന്നിവ ഉത്തരവാദിത്വത്തോടെ വിലക്കുറവില്‍ ഗുണമേന്‍മയുള്ളതുമായ ബാഗുകളാണ് വിപണിയില്‍ ഇറക്കിയത്. 35 ഗ്രാം മുതല്‍ 300 ഗ്രാം വരെയുള്ള വിവിധ തൂക്കത്തില്‍ വിവിധ

പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് കൊടിയേറി

പൊറത്തിശ്ശേരി : ജനുവരി 26, 27, 28 തീയതികളിൽ ആഘോഷിക്കുന്ന പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് കൊടിയേറി. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ മേൽശാന്തി സ്വരാജ് പി എം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. വൈകീട്ട് കണ്ടാരംതറയിൽ കൊടിയേറ്റം ഉണ്ടാകും. കൊടിയേറ്റത്തിനുള്ള കൊടിമരം കിഴക്കുംമുറി ശാഖയിൽ നിന്നും കൊണ്ടുവന്നു. ക്ഷേത്രം ശാന്തി മണി ശാന്തി, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് വി ബി കർണൻ, സെക്രട്ടറി കെ വി രാജൻ, ഖജാൻജി

മുരിയാട് പേപ്പട്ടി ശല്യം, പാറേക്കാട്ടുകരയിൽ രണ്ട് പശുക്കളെ പേപ്പട്ടി കടിച്ചു

പാറേക്കാട്ടുകര : മുരിയാട് പഞ്ചായത്തിലെ പാറേക്കാട്ടുകരയിൽ സാബുവിന്‍റെ പശു ഫാമിൽ രണ്ട് പശുക്കളെ പേപ്പട്ടി കടിച്ചു. ഇതേതുടർന്ന് നാട്ടുകാർ പട്ടിയെ കൊന്നു. മണ്ണുത്തിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തിയാലേ സ്ഥിരീകരണമാകൂ എന്നും പ്രദേശത്തുള്ളവർ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. പോലീസും മുഗഡോക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാർ കൊന്ന നായയെ മണ്ണുത്തിയിലേക്ക് പരിശോധനകൾക്കായി കൊണ്ടുപോയി.

പഞ്ചായത്ത്തല ത്രിദിന ഗണിതോത്സവം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്കൂളിൽ സമാപിച്ചു

എടതിരിഞ്ഞി : വിദ്യാർഥികളിലെ ഗണിതപഠന താല്പര്യം വർധിപ്പിക്കാനും അതുവഴി ആത്മവിശ്വാസം വളർത്താനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പടിയൂർ പഞ്ചായത്ത് തല ത്രിദിന ഗണിതോത്സവം എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനം പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എസ്. സുധൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ അധ്യക്ഷനായിരുന്നു. പി കെ നന്ദകുമാർ, വനജ ധർമ്മരാജ്, സ്മിത, ജോജി, അഖിൽ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ബ്ലോക്ക് കോർഡിനേറ്റർമാരായ

കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഭരണി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

കാറളം: കാറളം ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ ആഘോഷിക്കുന്ന ഭരണി മഹോത്സവം- 2020ന്‍റെ നോട്ടീസും ബുക്ക്‌ലെറ്റും സിനിമ പിന്നണി ഗായിക സുജാത മോഹന്‍റെ സാന്നിധ്യത്തിൽ ഗായിക ശ്വേത മോഹൻ പ്രകാശനം ചെയ്തു. മേൽശാന്തി ചുമതല നിർവഹിക്കുന്ന സതീശൻ നമ്പൂതിരി, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് സുരേഷ് പൊഴേക്കടവിൽ , സെക്രട്ടറി അനിൽകുമാർ പുത്തൻപുര, പരമേശ്വരൻ പി പി, സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു

മനയ്ക്കലപടിയിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു, അപകടമുണ്ടാക്കിയ വാഹനം നിറുത്താതെപോയി

നടവരമ്പ് : സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് ഞായറാഴ്ച്ച രാത്രി ഏഴ് മണിക്ക് ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ മനയ്ക്കലപടിയിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ വള്ളിവട്ടം ചിരട്ടകുന്ന് സ്വദേശി വേലപറമ്പിൽ സജീവന്‍റെ മകൻ സജീഷ് (20) മരിച്ചു. സജീഷിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മനയ്ക്കലപടി മെഡിഗ്രീൻ ആശുപത്രിയുടെ സമീപത്തായി കോണത്ത്കുന്ന് ഭാഗത്ത് നിന്ന് വരുകയായിരുന്ന സജീഷിന്‍റെ സ്കൂട്ടറിൽ എതിരെ വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുഎന്ന് പറയപ്പെടുന്നു. അപകടശേഷം നിർത്താതെ പോയ

സർക്കസ് കൂടാരത്തിൽ പോളിയോ വാക്സിനുമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സംഘം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ സർക്കസ് അവതരിപ്പിക്കാനെത്തിയ ജംബോ സർക്കസ് സംഘത്തിലെ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുന്നതിനായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിന്നുള്ള സംഘം സർക്കസ് കൂടാരം സന്ദർശിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ മിനിമോളുടെ നേതൃത്വത്തിലാണ് 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകിയത്.ദേശിയ പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്‍റെ ഭാഗമായി 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ പോളിയോ തുള്ളിമരുന്ന് നൽകി.നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൺ നിമ്യ

വീണ കച്ചേരി അവതരിപ്പിച്ചു

https://www.facebook.com/irinjalakuda/videos/543998096204787/ ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തെ വലിയതമ്പുരാൻ കോവിലകത്ത് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ ജയശ്രീ അരവിന്ദ് (കോയമ്പത്തൂർ) വീണ കച്ചേരി അവതരിപ്പിച്ചു. മൃദംഗം സനോജ് പൂങ്ങാട്, ഘടം ബിജയ് ശങ്കർ ചാലക്കുടി എന്നിവർ പക്കമേളം ഒരുക്കി.

Top