കള്ളനോട്ട്, ഹവാല, കൊലപാതക രാഷ്ട്രീയത്തിനെതിരെ ബിജെപി സായാഹ്ന ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : മാർക്സിസ്റ്റ് പാർട്ടിയുടെ കള്ളനോട്ട് ഹവാല കൊലപാതക രാഷ്ട്രീയത്തിനെതിരെ ബിജെപി സായാഹ്ന ധർണ്ണ നടത്തി. ആൽത്തറയ്ക്കൽ നടന്ന സായാഹ്ന ധർണ്ണ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. ബിജെപി മുനിസിപ്പൽ പ്രസിഡണ്ട് വി.സി രമേഷ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി സന്തോഷ് ബോബൻ, സെക്രട്ടറി ടി.കെ.ഷാജുട്ടർ, വിജയൻ പാറേക്കാട്ട് എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം പ്രസിഡണ്ട് ടി.എസ്

ദൃശ്യാനുഭവമായി ഡൽഹി ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ സാന്ദ്ര പിഷാരടിയുടെ മോഹിനിയാട്ടം

ഇരിങ്ങാലക്കുട : ഡൽഹി ആസ്ഥാനമായുള്ള ഇന്ത്യ ഇന്റർനാഷണൽ സെൻറർ സി.ഡി. ദേശ്മുഖ് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം സാന്ദ്ര പിഷാരടി അവതരിപ്പിച്ച മോഹിനിയാട്ടം കാണികള്‍ക്ക് വേറിട്ട ദൃശ്യാനുഭവമായി. നിർമല പണിക്കർ രംഗാവിഷ്കാരം ചെയ്ത ദേശി മോഹിനിയാട്ടം പ്രശസ്ത മോഹിനിയാട്ടം നർത്തകിയും നിർമല പണിക്കരുടെ ശിഷ്യയുമായ സാന്ദ്ര പിഷാരടിയാണ്  അവതരിപ്പിച്ചത്. കൂടാതെ പൊലി, കുറത്തി , ചന്ദനം , മൂക്കുത്തി എന്നി അവതരണങ്ങളും അരങ്ങേറി.

ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പർ 1 സെക്ഷന്‍ ഓഫീസിന്റെ കിഴിൽ വരുന്ന ഗായത്രി ഹാൾ, മെട്രോ ആശുപത്രി, ടൌൺ ഹാൾ, ഠാണാ - കൂടൽമാണിക്യം റോഡ്, പുറ്റുങ്ങൽ അമ്പലം റോഡ് എന്നിവിടങ്ങളിൽ നവംബർ 19 ഞായറാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുടയെ ചുവപ്പണിയിച്ച് സിപിഐ(എം) പ്രകടനം

ഇരിങ്ങാലക്കുട : മൂന്ന്‌ ദിവസത്തെ സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളന സമാപനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുടയെ ചുവപ്പണിയിച്ച് സിപിഐ(എം) പ്രകടനം പ്രവർത്തകർക്ക് ആവേശമായി. ശനിയാഴ്ച വൈകീട്ട് കുട്ടംകുളം പരിസരത്ത്‌ നിന്ന്‌ ചുവപ്പ്‌ വളണ്ടിയര്‍ മാര്‍ച്ചും അതിനു പുറക്കെ മഹാത്മപാര്‍ക്കില്‍ നിന്ന്‌ ആരംഭിച്ച പ്രകടനത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൂതംകുളം മൈതാനിയിലാണ്‌ പൊതുസമ്മേളനം. കഴിഞ്ഞ ദിവസം സി. പി. ഐ. എം. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായി കെ. സി. പ്രേമരാജനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തിരുന്നു. ഏരിയ

കുരുന്ന് പ്രതിഭയുടെ പ്രകടനം വിസ്മയമായി

അവിട്ടത്തൂര്‍: എല്‍.പി.വിഭാഗം ഉപജില്ല കലോത്സവത്തില്‍ ദേവിപ്രിയ എന്ന കുരുന്ന് പ്രതിഭയുടെ പ്രകടനം വിസ്മയമായി. മത്സരിച്ച ഭാരത നാട്യം, മോഹിനിയാട്ടം എന്നീ രണ്ടിനത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ്‌ കാണികളുടെ കൈയ്യടി നേടിയത്. അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍.പി.സ്കൂള്‍ വിദ്യാര്‍ഥിനിയായ ദേവിപ്രിയ കൊടകര ആലത്തൂര്‍ പ്രണവം കൃഷ്ണകുമാറിന്റെ ശിഷ്യയാണ്‌. അവിട്ടത്തൂര്‍ കള്ളിക്കാട്ടില്‍ ഷൈന്‍, ലിമ എന്നിവരുടെ മകളാണ് ദേവിപ്രിയ. ഈ വലിയ സന്തോഷത്തിനിടയിലും എല്‍.പി.വിഭാഗം മത്സരം ഉപജില്ലയോടു കൂടെ തീരുന്ന

വികസന വിരുദ്ധ നിലപാടാണ് ഇരിങ്ങാലക്കുട എം എൽ എ യുടേതെന്ന് കേരള കോൺഗ്രസ് (എം)

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനും നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനുമെതിരെ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി താലൂക്കാഫിസിനു മുൻപിൽ ധർണ നടത്തി. ഇടതു പക്ഷ സർക്കാരിന്റെയും സ്ഥലം എം എൽ എ യുടെയും വികസനത്തെ തകർക്കുന്ന പ്രവൃത്തികൾക്കെതിരെ ജനരോഷം ഉയരണമെന്ന് ധർണയിൽ ആവശ്യം ഉയർന്നു. ധർണ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോക്കി ആളൂക്കാരൻ

കാറളം ആലുംപറമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയ്ക്ക് ആരംഭമായി

കാറളം : ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച കാറളം ആലുംപറമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ബാബു അധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്തിലെ 2,3 വാർഡുകളിലെ 100 ഏക്കറോളം വരുന്ന കരക്കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനം ലഭിക്കുന്ന പദ്ധതി 24 ലക്ഷത്തോളം ചെലവഴിച്ചാണ് പൂർത്തീകരിച്ചത്. ഉദ്‌ഘാടന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ കലോത്സവം – നാഷണല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ 

അവിട്ടത്തൂര്‍ : ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ കലോത്സവം സമാപിച്ചപ്പോള്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. എല്‍.പി. വിഭാഗം ജനറലില്‍ ഡി.ബി.ഇ.എം. എല്‍.പി.എസ് ഇരിങ്ങാലക്കുട  ഒന്നാം സ്ഥാനവും എല്‍.എഫ്.സി. എച്ച്.എസ്. ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും നേടി. യു.പി.വിഭാഗം ജനറലില്‍ നാഷണല്‍ എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും ഡോണ്‍ബോസ്കോ എച്ച്.എസ്. ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും  നേടി. എച്ച് .എസ്.വിഭാഗം  ജനറലില്‍  നാഷണല്‍ എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും എല്‍.എഫ്.സി. എച്ച്.

യുവകലാസാഹിതി – ടി വി കൊച്ചുബാവ കഥാപുരസ്കാരം എൻ രാജന്

ഇരിങ്ങാലക്കുട : പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റും ആയ ടി വി കൊച്ചുബാവയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ യുവകലാസാഹിതി - ടി വി കൊച്ചുബാവ കഥാപുരസ്കാരത്തിനു എൻ. രാജൻ അർഹനായി. 'മൂന്ന് മുടിവെട്ടുകാർ' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും കുട്ടി കൊടുങ്ങല്ലൂർ രൂപകൽപ്പന ചെയ്ത ഫലകവുമാണ് പുരസ്‌കാരം. കൊച്ചുബാവയുടെ 18 -)o ചരമ വാർഷിക ദിനമായ നവംബർ 25 ന് ഇരിങ്ങാലക്കുടാ ഗായത്രി ഹാളിൽ 3.30 ന് അനുസ്മരണ

കെ സി പ്രേമരാജൻ സി. പി. ഐ. എം. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി

ഇരിങ്ങാലക്കുട : സി. പി. ഐ. എം. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായി കെ. സി. പ്രേമരാജനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഏരിയ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ സമാപനത്തിലാണ്‌ 21 അംഗ ഏരിയ കമ്മറ്റിയും തുടര്‍ന്ന്‌ ഏരിയ സെക്രട്ടറിയെയും തിരഞ്ഞെടുത്തത്‌. ഉല്ലാസ്‌ കളക്കാട്ട്‌, കെ. പി. ദിവാകരന്‍ മാസ്റ്റര്‍, കെ. സി. പ്രേമരാജന്‍, വി. എ മനോജ്‌കുമാര്‍, ടി. എസ്‌. സജീവന്‍ മാസ്‌റ്റര്‍, കെ. എ. ഗോപി, അഡ്വ കെ. ആര്‍.

Top