തളിയക്കോണം പടവിൽ കൃഷി ഇറക്കുവാനുള്ള സൗകര്യം യഥാസമയം ഒരുക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നതായി പരാതി

തളിയക്കോണം : ചെമ്മണ്ട പുളിയംപാടം കർഷക സംഘത്തിലെ തളിയക്കോണം പടവിൽ കൃഷി ഇറക്കുന്നതിനു മുന്നോടിയായി ചെയ്തുതീർക്കാനുള്ള ഒരുക്കങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ആക്ഷേപം . കേടായി കിടക്കുന്ന മോട്ടോർ പമ്പുകൾ പ്രവർത്തനക്ഷമമാകാൻ ഇതുവരെ നടപടികൾ കൈകൊണ്ടിട്ടില്ലെന്നും, തോടുകൾ വൃത്തിയാക്കുന്നത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കാത്ത ബന്ധപ്പെട്ട കൗൺസിലർമാർ ഒത്തുകളി നടത്തുന്നു എന്നുമാണ് പരാതി. ഇത്തവണ 130 ദിവസം വിളവെടുപ്പിനു വേണ്ടിവരുന്ന ഉമ വിത്താണ് കൃഷി ചെയ്യുന്നത് . അധികൃതരുടെ അനാസ്ഥ തുടർന്നാൽ വർഷക്കാലമാവുമ്പോഴേക്കാണ്

കൊയ്ത്തുത്സവം നടത്തി

പട്ടേപ്പാടം : നാടൻ ഇനമായ കുറവ നെൽകൃഷി ചെയ്തിരുന്നതിന്‍റെ കൊയ്ത്തുത്സവം കേരള കർഷക സംഘം പൂന്തോപ്പ് യൂണിറ്റിന്‍റെ  ആഭിമുഖ്യത്തിൽ പട്ടേപ്പാടം പാടശേഖരത്തിൽപ്പെട്ട പുല്ലേപാടത്ത് നടത്തി. കേരള കർഷക സംഘം ജില്ലാ സെക്രട്ടറി ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്‌ ടി.എസ്. സജീവൻമാസ്റ്റർ, പട്ടേപ്പാടം ബാങ്ക് പ്രസിഡന്റ്‌ ആർ.കെ. ജയരാജ്‌, വാർഡ് മെമ്പർ ടി.എസ്. സുരേഷ്, വേളൂക്കര അസിസ്റ്റന്റ് കൃഷി

എടതിരിഞ്ഞി വെൽഫെയർ അസ്സോസിയേഷൻ – യു.എ.ഇ.യുടെ വാർഷിക സമ്മേളനം അബുദാബിയിൽ നടന്നു

അബുദാബി : എടതിരിഞ്ഞി വെൽഫെയർ അസ്സോസിയേഷൻ - യു.എ.ഇ. (EWA-UAE ) യുടെ കുടുംബസംഗമവും വാർഷിക സമ്മേളനവും അബുദാബി കെ എഫ് സി പാർക്കിൽ  എടതിരിഞ്ഞി പ്രവാസികളുടെ സാന്നിധ്യത്തിൽ നടന്നു. ഇ.ഡബ്ലിയു.എ - യു.എ.ഇ പ്രസിഡന്‍റ്  റിതേഷ് കണ്ടെങ്കാട്ടിലിന്‍റെ  അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ബൈജു ഞാറ്റുവേറ്റി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയന്‍റ്  സെക്രട്ടറി ആയി റിതേഷ് കോറാത്തിനെ തിരഞ്ഞെടുത്തു. അബുദാബി കോഓർഡിനേറ്റർ ലിജോയ് വിജയൻ, റിതേഷ് കൊറാത്, ദീപക് പുരയാറ്റ് സദസ്സിനെ അഭിസംബോധന

സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

കരുവന്നൂർ : റോട്ടറി ക്ലബ്ബ് മിഷൻ 2020 -ന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂറ്റിന്‍റെ  സഹകരണത്തോടെ കരുവന്നൂർ സെന്‍റ്  ജോസഫ്‌സ് കോൺവന്‍റ്  ഹൈസ്കൂളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. എസ് എസ് എം -ഐ റിസർച്ച് ഫൗണ്ടേഷൻറെയും റോട്ടറി ക്ലബ് കൊച്ചിയുടെയും സംയുക്ത സംരംഭമായ ആധുനിക സജ്ജീകരണങ്ങളോടെ കൂടിയ മൊബൈൽ ഐ ക്ലിനിക് സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു. റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ ടിപി സെബാസ്റ്റ്യൻ ക്യാമ്പ്

ഭഗവത്ഗീത ജയന്തിയോടനുബന്ധിച്ച് പ്രഭാഷണം ഞായറാഴ്ച

ഇരിങ്ങാലക്കുട : ഗീതാജയന്തി ദിനമായ ഡിസംബർ 8 ഞായറാഴ്ച കേരള ബ്രാഹ്മണസഭ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഗായത്രി ഹാളിൽ വൈകീട്ട് 4:30 മുതൽ 'ഭഗവത്ഗീത നിത്യജീവിതത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ. ടി.കെ. പരശുരാമ അയ്യരുടെ പ്രഭാഷണം സംഘടിപ്പിക്കുന്നു.

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ഇരിങ്ങാലക്കുട : മുരിയാട്, കാറളം ഗ്രാമപഞ്ചായത്തുകളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തികൾ പൂർണമായും ജി ഐഎസ് അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടുവരുന്നതിന്‍റെ സർവ്വേ നടത്തുന്നതിന് ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിൽ നിന്നും എന്യൂമറേറ്റർമാരെ തിരഞ്ഞെടുക്കുന്നു. മുരിയാട് ഗ്രാമപഞ്ചായത്തിൽ നിന്നും 85 എന്യൂമറേറ്റർമാരെയും കാറളം ഗ്രാമപഞ്ചായത്തിൽ നിന്ന് 75 എന്യൂമറേറ്റർമാരെയും ആണ് തിരഞ്ഞെടുക്കുന്നത്. ബിരുദം/ സാങ്കേതിക വിഷയങ്ങളിൽ ഡിപ്ലോമ എന്നതാണ് യോഗ്യത. സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ ഉണ്ടായിരിക്കണം. കൂടുതൽ

ഫാസ്റ്റ് ടാഗ് ഐ.ടി.യു ബാങ്കിൽ ലഭ്യം

ഇരിങ്ങാലക്കുട : ദേശീയപാതകളില്‍ സഞ്ചരിക്കുന്ന എല്ലാ വാണിജ്യ, സ്വകാര്യ വാഹനങ്ങള്‍ക്കും ഡിസംബര്‍ 15 മുതൽ ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് മാത്രം ടോള്‍ നല്‍കുന്ന സംവിധാനം നിലവിൽ വരാനിരിക്കെ ഇരിങ്ങാലക്കുട ടൌൺ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഹെഡ് ഓഫീസിലും ശാഖകളിലും ഫാസ്റ്റ് ടാഗ് വില്പന ആരംഭിച്ചു. ബാങ്കിൽ അക്കൗണ്ട് ഉള്ളവർ കെ.വൈ.സി, വാഹനത്തിന്റെ ആർ.സി, ഫാസ്റ്റ് ടാഗിനായി 100 രൂപ (സ്റ്റിക്കർ ചാർജ് ) 200 രൂപ ( ടാഗ് വേണ്ടെന്ന് വെക്കുമ്പോൾ

മയക്കുമരുന്ന് നൽകി സ്വർണാഭരണങ്ങൾ കവരുന്ന പടിയൂർ സ്വദേശിനി അറസ്റ്റിൽ

കാട്ടൂർ : വീട്ടുജോലിക്ക് കൂടുതൽ ശമ്പളം നൽകാമെന്ന് പ്രലോഭിപ്പിച്ച് പടിയൂരുള്ള സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചായയിലോ, ശീതളപാനീയങ്ങളിലോ മയക്കുമരുന്ന് നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവരുന്ന 22 കാരിയെ കാട്ടൂർ പോലീസ് പിടികൂടി. ആഭരണങ്ങൾ കവർന്ന ശേഷം ഇവരെ ബസ് സ്റ്റോപ്പിൽ എത്തിക്കുകയാണ് പതിവ്. പടിയൂർ മേപ്പുറത്ത് കൊല്ലത്ത് വീട്ടിൽ ഫാസിലിന്‍റെ ഭാര്യ അൻസിയ (22)യാണ് അറസ്റ്റിലായത്. സമാനമായ ഒരു കേസിൽ മണലൂർ സ്വദേശിയായ ഒരു സ്ത്രീയേയും കല്ലൂർ സ്വദേശിനിയായ മറ്റൊരു

ശാസ്ത്രസാങ്കേതികവിദ്യയുടെ വളർച്ച മുൻകൂട്ടിക്കണ്ട വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരു – സച്ചിദാനന്ദ സ്വാമികൾ

ഇരിങ്ങാലക്കുട : ക്ഷേത്രത്തിൽ പോകുന്നവരും ശാസ്ത്രസാങ്കേതികവിദ്യ പഠിക്കണമെന്ന് ആദ്യം ഉപദേശിച്ചത് ശ്രീനാരായണ ഗുരുവായിരുനെന്നും ശാസ്ത്രസാങ്കേതികവിദ്യയുടെ വളർച്ച മുൻകൂട്ടിക്കണ്ട വ്യക്തിയായിരുന്നു ഗുരുവെന്നും ചാലക്കുടി ഗായത്രി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ. സി.ആർ.കേശവൻ വൈദ്യരുടെ സഹധർമ്മിണി കാർത്ത്യായനി കേശവൻ വൈദ്യരുടെ ഇരുപത്തിയൊന്നാം ചരമവാർഷിക ദിനാചരണത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈകാര്യങ്ങൾ ഒന്നും നമ്മുടെ സമൂഹം വേണ്ടവിധത്തിൽ പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു ഭാവി ലോകത്തിന്‍റെ പ്രവാചകനാണ് . ജാതി, മത

ധാർഷ്ട്യത്തോടെ ഹോട്ടലുകൾ മാലിന്യമൊഴുക്ക് തുടരുന്നു, ഗതികെട്ട കൗൺസിലർ വാർഡ് അതിർത്തിയിൽ നഗരസഭ കാന സിമന്റിട്ടടച്ചു

ഇരിങ്ങാലക്കുട : തന്‍റെ വാർഡിലുൾപ്പെടുന്ന പേഷ്കാർ റോഡിലേക്ക് നഗര മാലിന്യങ്ങൾ വന്നടിയുന്നത് തടയാൻ ഒടുവിൽ വാർഡ് കൗൺസിലർ അമ്പിളി ജയൻ നഗരസഭ പൊതുകാന സിമന്റും ഇഷ്ടികയും വച്ചു അടച്ചു. വർഷങ്ങളായി നഗരസഭയിൽ പരാതി നൽകിയിട്ടും ഇപ്പോഴും ധാർഷ്ട്യത്തോടെ നഗരത്തിലെ ഹോട്ടലുകൾ മാലിന്യമൊഴുക്ക് തുടരുന്നതിൽ സഹികെട്ട വാർഡ് നിവാസികൾ കൗൺസിലറുടെ പ്രവർത്തിക്കു പിന്തുണയും പ്രഖ്യാപിച്ചു. കാന അടച്ചതിനെത്തുടർന്ന് തനിക്കെതിരെ ഉണ്ടാകുന്ന ഏതു നടപടികളും നേരിടാൻ തയാറാണെന്ന് കൗൺസിലറും പറഞ്ഞു. ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന്

Top