കാറളം ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ  പുതിയ നടപ്പുരക്ക്‌ തറക്കല്ലിട്ടു

കാറളം : ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന നടപ്പുരയുടെ ഭൂമിപൂജ, തറക്കല്ലിടൽ കർമ്മം എന്നിവ ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ മനയ്ക്കൽ നാരായണൻ നമ്പൂതിരി നിർവഹിച്ചു.  ക്ഷേത്ര സേവാസമിതി ട്രസ്റ്റി ചിറ്റൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട്,  പ്രസിഡണ്ട് സുരേഷ് പുഴകടവിൽ, സെക്രട്ടറി അനിൽകുമാർ, പുത്തൻപുര, ട്രഷറർ അശോകൻ ടി.വി മേൽശാന്തി മുളവനുള്ളി മനയ്ക്കൽ സതീശൻ  തിരുമേനി, ജോയിന്റ് സെക്രട്ടറി സുബ്രമണ്യൻ  കൈതവളപ്പിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഇരിങ്ങാലക്കുട വിജയൻ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കവർച്ച, അടിപിടി കേസ്സിൽ പിടിയിൽ

ഇരിങ്ങാലക്കുട : വിജയൻ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കവർച്ച, അടിപിടി കേസ്സിൽ പിടിയിലായി. പുല്ലൂർ ഗാന്ധിഗ്രാം പാറയിൽ ശിവ (19) തൈവളപ്പിൽ അഭിഷേക് (ടുട്ടു 23) എന്നിവരെയാണ് ഇൻസ്പെക്ടർ എം കെ .സുരേഷ് കുമാറും എസ് ഐ. സി വി ബി ബിനും സംഘവും പിടികൂടിയത്. ഈ മാസം പതിനേഴാം തിയ്യതി പൊറുത്തുശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ ഹോട്ടലിൽ കയറി അക്രമം നടുത്തുകയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നയാളെ ആക്രമിച്ച് പൊറോട്ട കല്ലിൽ

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ആദരിച്ചു

ഇരിങ്ങാലക്കുട  : വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവവിദ്യാർഥികളായ അഞ്ചുപേരെ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ  നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ ആദരിച്ചു.  പൂർവവിദ്യാർഥി സംഗമം റെക്ടറും മാനേജറുമായ ഫാദർ മാനുവൽ മേവട ഉദ്ഘാടനം ചെയ്തു.  പൂർവവിദ്യാർഥി സംഘടന പ്രസിഡണ്ട് മനീഷ് അരീക്കാട്ട് അധ്യക്ഷനായിരുന്നു.  സെക്രട്ടറി സിബി പോൾ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ ഒഴിവുദിവസത്തെ കളി,  എസ് ദുർഗ്ഗ എന്നീ സിനിമകളുടെ നിർമ്മാതാവ്  ഷാജി മാത്യു, 

റാഫേൽ സെബാസ്റ്റ്യൻ മെമ്മോറിയൽ ഷട്ടിൽ ടൂർണ്ണമെന്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട :   ജനുവരി 19 മുതൽ 23 വരെ  ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 15 -ാം മത്  റാഫേൽ സെബാസ്റ്റ്യൻ മെമ്മോറിയൽ ഷട്ടിൽ ടൂർണ്ണമെന്റ്  ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ ആരംഭിച്ചു. ടീം ചാമ്പ്യാൻഷിപ്പ്, വെറ്ററൻസ്, സബ് ജൂനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ പൂരോഗമിക്കുന്നത്.

സെന്‍റ് ജോസഫ്സ് കോളജിൽ സാംസ്ക്കാരിക രാഷ്ട്രീയ പരിസരത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജിൽ ഇംഗ്ലീഷ് വിഭാഗവും വുമൺ സെല്ലും ചേർന്ന്, സാംസ്ക്കാരിക രാഷ്ട്രീയ പരിസരത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല അധ്യാപികയും കവിയും ചിത്രകാരിയുമായ ഡോ. റോഷ്നി സ്വപ്ന പ്രഭാഷണം നടത്തി. സ്ത്രീ സമത്വവാദങ്ങളിലൂടെയും ശരീരത്തിന്‍റെ സാദ്ധ്യതകളിലൂടെയും പുരുഷനെ ചൂഷണം ചെയ്യുകയല്ല, മറിച്ച് സ്വയം അറിയുകയും ശാക്തീകരിക്കുകയുമാണ് വേണ്ടതെന്ന് അവർ പറഞ്ഞു. ചടങ്ങിൽ ഡോ. ഷാലി അന്തപ്പൻ, റിനി

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ താലൂക്ക് സെമിനാർ നടത്തി

മുകുന്ദപുരം : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ "2018 - 2019" സ്ത്രീപുരുഷ സമത്വം തത്വവും പ്രയോഗവും" സെമിനാർ ജില്ലാലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി ഉദ്‌ഘടനം ചെയ്തു. സുരേഷ് പി കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കെ കെ സുനിൽകുമാർ വിഷയാവതരണം നടത്തി. ഡോ. കെ പി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് തല വായന മത്സരവിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും വി എൻ കൃഷ്‌ണൻകുട്ടി വിതരണം

പ്രളയത്തിൽ തകർന്നതിനു പകരം സേവാഭാരതി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്‍റെ തറക്കല്ലിടൽകർമ്മം

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട പ്രളയത്തിൽ തകർന്ന ഭവനത്തിനു പുതിയതായി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം എടതിരിഞ്ഞി ഭൂവനേശ്വര നഗറിൽ ഭാരതീയ മത്സ്യപ്രവർത്തകസംഘം സംസ്ഥാന സംഘടന സെക്രട്ടറി കെ പുരുഷോത്തമൻ നിർവ്വഹിച്ചു. എടതിരിഞ്ഞിയിലെ വലൂപറമ്പിൽ മനോജിനാണ് സുമനസുകളുടെ സഹായത്താൽ വീട് നിർമിച്ച് നൽകുന്നത്. ചടങ്ങിൽ വിഭാഗ് സംഘചാലക് കെ എസ് പത്മനാഭൻ , ജില്ലാ സഹകാര്യവാഹക് ഇ സി ഉണ്ണികൃഷ്ണൻ മാസ്റ്റർ, സേവാഭാരതി വൈസ് പ്രസിഡന്റുമാരായ ശിവദാസ് പള്ളിപ്പാട്ട്,

രോഹിത് വെൺമൂല അനുസ്മരണവും ഡോക്യുമെന്‍ററി പ്രദർശനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യയിലാകമാനമുള്ള ദലിത്- വിദ്യാർത്ഥി - സാംസ്കാരിക സമൂഹത്തോടൊപ്പം ഇരിങ്ങാലക്കുട കൂട്ടായ്മ  രോഹിത് വെൺമൂലയെ അനുസ്മരിച്ചു. ഹൈദരാബാദ് സെട്രൽ യൂണിവേഴ്സിറ്റി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ജാതീയത എങ്ങനെ ദൃശ്യവൽക്കരിക്കുന്നുവെന്നും വെൺമൂലക്ക് മുൻപും പിൻപും അവിടെ നടന്നിട്ടുള്ള വിദ്യാർത്ഥി ആത്മഹത്യകൾ നമ്മെ ബോധ്യപ്പെടുത്തുന്നതായി അനുസ്മരണ പ്രസംഗം നടത്തിയ അംബേദ്ക്കറൈറ്റ് വിദ്യാർത്ഥി നേതാവ് ദിനു വെയിൽ പറഞ്ഞു. രോഹിതിന്‍റെ മരണം ഒന്നിന്‍റെയും അവസാനമാവുകയല്ല, രാജ്യമാസകലം വളർന്നു വരുന്ന ദലിത്-

ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് സ്കൂളിൽ വാർഷിക ആഘോഷവും യാത്രയയപ്പും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് സ്കൂളിൽ വാർഷിക ദിനവും യാത്രയയപ്പും നടത്തി. നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു ഉദ്‌ഘാടനം ചെയ്തു. ഉദയ പ്രൊവിൻസിന്‍റെ വിദ്യഭ്യാസ കൗൺസിലർ സി. ഫ്ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത ചാൻസലർ ഫാ. നിവിൻ ആട്ടോക്കാരൻ അനുഗ്രഹപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ പി വി ശിവകുമാർ മെമന്‍റോ നൽകി. റിട്ടയർ ചെയുന്ന അനീറ്റ ടീച്ചറെ ആദരിച്ചു. ലോക്കൽ മാനേജർ സി. ജെസി വിവിധ

ഗവ. ഗേൾസ് ഹയർസെക്കണ്ടറി & വോക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 129-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കണ്ടറി & വോക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്‍റെ 129-ാം വാർഷികം ആഘോഷിച്ചു. ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ നസ്സീർ, ഷൈനി പോൾ , ഓഫീസ് സ്റ്റാഫ് കല്യാണിക്കുട്ടി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളന ഉദ്‌ഘാടനം ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ നിർവ്വഹിച്ചു. വാർഷികദിനാഘോഷം പട്ടുറുമാൽ ഫെയിം പ്ലേബാക്ക് സിംഗർ മുഹമ്മദ് നിസ്സാം ഉദ്‌ഘാടനം നിർവ്വഹിച്ചു. വിവിധ രംഗങ്ങളിൽ മികവ്

Top