എച്ച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും, പൊങ്കാല സമർപ്പണവും ആഘോഷിച്ചു

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും, പൊങ്കാല സമർപ്പണവും ആഘോഷിച്ചു. രാവിലെ ഗണപതിഹവനവും തുടർന്ന് കലശപൂജ, പഞ്ചവിംശതി , കലശാഭിഷേകം ഉച്ചപൂജ എന്നിവ നടന്നു. പ്രതിഷ്ഠാദിനാഘോഷം സമാജം പ്രസിഡണ്ട് ഭാരത കണ്ടെങ്കാട്ടിൽ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. തുടർന്ന് ക്ഷേത്രം തന്ത്രി സ്വയംഭൂ ശാന്തി പൊങ്കാല അടുപ്പിൽ തീ കൊളുത്തി തുടർന്ന് ദീപാരാധന, പൊങ്കാല സമർപ്പണം, അത്താഴപൂജ, നട അടക്കൽ എന്നിവയും നടന്നു. നൂറുകണക്കിന്

റോഡ് വികസനത്തിനായി ഓട്ടോസ്റ്റാൻഡ് മാറ്റാൻ കാണിക്കുന്ന ആവേശം കടയുടമകളുടെ കൈയേറ്റം ഒഴിവാക്കാനും നഗരസഭ കാണിക്കണം – സി പി എം

ഇരിങ്ങാലക്കുട : യു ഡി എഫ് ഭരിക്കുന്ന ഇരിങ്ങലക്കുട നഗരസഭ റോഡ് വികസനത്തിന്‍റെ പേരുപറഞ്ഞു പോസ്റ്റ് ഓഫിസ് റോഡിലെ ഓട്ടോ റിക്ഷ സ്റ്റാൻഡ് മാറ്റാൻ കാണിയ്ക്കുന്ന അതേ ആവേശം എന്തുകൊണ്ട് നഗരസഭ ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ കടയുടമകൾ നടത്തിയിട്ടുള്ള 2 മീറ്ററോളം അനധികൃത കയ്യറ്റം ഒഴിവാക്കി ജനങ്ങൾക്ക് സുഗമമായി സുരക്ഷയോടെ നടക്കുവാനായി നടപ്പാത ഒരുക്കുവാൻ തയ്യാറാക്കാത്തതെന്നു സി പി എം കൗൺസിലർമാരായ ശിവകുമാറും സി സി ഷിബിനും ചോദിക്കുന്നു. വെള്ളിയാഴ്ച ചേർന്ന

സ്ഥലം കൂടൽമാണിക്യം ദേവസ്വത്തിന്‍റെയോ കലാനിലയത്തിന്‍റെയോ ? കലാനിലയത്തിന്‍റെ പേരിൽ പട്ടയം നൽകുന്ന കൗൺസിൽ ചർച്ചയിൽ ബി ജെ പിയുടെ വിയോജനക്കുറിപ്പ്

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന്‍റെ പേരിൽ പട്ടയം നൽകുന്നതിനായി റവന്യൂ വകുപ്പിൽ പുനർനിക്ഷിപ്പ്തമാക്കുന്ന വിഷയം ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലിൽ പരിഗണനയിൽ വന്നപ്പോൾ ഈ സ്ഥലം പുറമ്പോക്കല്ലെന്നും വർഷങ്ങൾക്ക് മുൻപ് ക്ഷേത്ര കുളത്തിനും ക്ഷേത്രത്തിനുമിടക്കുള്ള ഈ സ്ഥലത്ത് കലാനിലയം പണിയുകയായിരുന്നുവെന്നും ബി ജെ പി കൗൺസിലർ മാരായ സന്തോഷ് ബോബനും, രമേശ് വാര്യരും, അമ്പിളി ജയനും അഭിപ്രായപെട്ടു. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം കലാനിലയത്തിന് പട്ടയമായ നൽകുന്നതിന് തങ്ങൾ വിയോജനക്കുറിപ്പ്

പോസ്റ്റ് ഓഫീസ് റോഡിലെ ഓട്ടോ സ്റ്റാൻഡ് മാറ്റാൻ നഗരസഭാ ഫുട്പാത്തിൽ ഹാൻഡ് റെയിൽ സ്ഥാപിക്കുന്നു, തൊഴിലാളികൾ പ്രക്ഷോഭത്തിൽ

ഇരിങ്ങാലക്കുട : ബസ്റ്റാന്റിന്‌ കിഴക്കു വശത്ത് പുതുതായി ടൈൽ വിരിച്ച പോസ്റ്റ് ഓഫീസ് റോഡരികിൽ നഗരസഭ ഹാൻഡ് റെയിൽ സ്ഥാപിക്കുന്നതോടെ നീണ്ട പതിനേഴു വർഷമായി നിലവിൽ ഉണ്ടായിരുന്ന ഓട്ടോ സ്റ്റാന്റിന് സ്ഥലമില്ലാതായ്. നഷ്ടപ്പെട്ട സ്റ്റാന്റിനു പകരം ബദൽ സംവിധാനം നഗരസഭാ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ നഗരസഭക്ക് മുന്നിലടക്കം പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. വെള്ളിയാഴ്ച ചേർന്ന കൗൺസിലിൽ പോസ്റ്റ് ഓഫീസ് റോഡിൽ ഹാൻഡ് റെയിൽ ഇടാൻ ധാരണയായി. കൗൺസിൽ തീരുമാനം അറിഞ്ഞതിനെ തുടർന്ന്

കുടിവെള്ള ക്ഷാമം : കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ പടിയൂർ പഞ്ചായത്തിനു മുന്നിൽ ധർണ്ണ

പടിയൂർ : പടിയൂരിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായ സമഗ്ര കുടിവെള്ള പദ്ധതി യു ഡി എഫ് സർക്കാരിന്‍റെയും മുൻ എം എൽ എ യുടെയും നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് 98% നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി കഴിഞ്ഞതാണെന്നും, കാറളത്തുനിന്നും മൂന്നര കിലോമീറ്റർ പൈപ്പിടൽ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. എന്നാൽ ഇടതു പക്ഷം അധികാരത്തിലേറുകയും തൃതല പഞ്ചായത്തുകളും എം എൽ എ യും ഉണ്ടായിട്ടും പദ്ധതി പൂർത്തികരിച്ച് ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാത്തതിൽ

ലോകജലദിനത്തിൽ കിണറുകൾ വൃത്തിയാക്കി ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ് മാതൃകയായി

ഇരിങ്ങാലക്കുട : ലോകജല ദിനത്തോട് അനുബന്ധിച്ച് മാർച്ച് 22ന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ജവഹർ കോളനി, ഗാന്ധിഗ്രാം എന്നി പ്രദേശങ്ങളിലുള്ള മൂന്ന് പൊതുകിണറുകൾ റോട്ടറി ക്ലബ് ഇരിങ്ങാലക്കുട സെൻട്രലിന്റെ നേതൃത്വത്തിൽ ശുദ്ധികരിച്ച് പൊതു ജനങ്ങൾക്ക് ഉപകാരപ്രദമാക്കി തീർത്തു.റോട്ടറി ക്ലബ് പ്രസിഡണ്ട് പി.ടി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വാർഡ് കൗൺസിലർ കുര്യൻ ജോസഫും റോട്ടറി അസിസ്റ്റന്‍റ് ഗവർണർരാജേഷ് മേനോനും മുഖ്യാതിഥികളായിരുന്നു. ക്ലബ്ബിന്‍റെ ഭാരവാഹികളായ എം.കെ. മോഹനൻ, ടി.ജെ പ്രിൻസ്, സി.ജെ

തൊഴിൽ വാഗ്ദാന ലംഘനത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ എ ഐ വൈ എഫ് മാർച്ച്

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്‍റെ 2 കോടി തൊഴിൽ വാഗ്ദാന ലംഘനത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി രാകേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി രമേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി പി ഐ മണ്ഡലം അസിസ്റ്റന്‍റ് .സെക്രട്ടറി ഉദയപ്രകാശ്, എ ഐ

കല്ലട ഹരിപുരം റോഡ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. മാർച്ച്

കാറളം : തകര്‍ന്നു കിടക്കുന്ന കല്ലട- ഹരിപുരം റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ച് ഒരുവര്‍ഷമായിട്ടും നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. താണിശ്ശേരി മേഖല കമ്മിറ്റി മാര്‍ച്ചും പൊതുയോഗവും നടത്തി. മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 30-ാം ബൂത്ത് പ്രസിഡന്‍റ് പി.സി. സന്തോഷ് അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്‍റ് ടി.എസ്. സുനില്‍കുമാര്‍, പാറയില്‍ ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം വിനീഷ് കെ.വി., ടി.കെ. സുരേഷ്, സുരേഷ് ചെമ്മണ്ട എന്നിവര്‍ സംസാരിച്ചു

വികസന സെമിനാര്‍ നടത്തി

അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപികരണത്തിന്‍റെ ഭാഗമായി വികസന സെമിനാര്‍ നടത്തി. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വര്‍ഷ രാജേഷ് അദ്ധ്യക്ഷയായിരുന്നു . സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കവിത സുരേഷ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ.ആര്‍. വിനോദ്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വത്സല ബാബു, പഞ്ചായത്ത് സെക്രട്ടറി എന്‍.ജി. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ,

ജല ദിനാചരണത്തിലും സംരക്ഷണം കാംക്ഷിക്കുന്ന കുളങ്ങൾ

ഇരിങ്ങാലക്കുട : ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് മാർച്ച് 22ന് ആചരിക്കുന്ന ലോകജലദിനത്തിന്‍റെ ലക്ഷ്യം. ഓരോ ജല ദിനത്തിലും കുളങ്ങളും മറ്റും വൃത്തിയാക്കുന്നതിന്‍റെയും സംരക്ഷണത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും നഗരസഭ പരിധിയിലെ വിശാലമായ പല പൊതുകുളങ്ങളും അധികൃതരുടെ അവഗണന മൂലം പായല്‍ നിറഞ്ഞും കാടുപിടിച്ചും നശിക്കുകയാണ് . നഗരമധ്യത്തിലെ ഞവരിക്കുളവും മാര്‍ക്കറ്റിനു സമീപത്തെ ഊമന്‍കുളവും ഈസ്റ്റ് കോമ്പാറയിലെ ശാസ്ത്രാം കുളവും നാശത്തിന്‍റെ വക്കിലെത്തി. ചെറുതും വലുതുമായ

റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണം : മുസ്ലിം ലീഗ്

താണിശ്ശേരി : കാറളം പഞ്ചായത്തിലെ താണിശ്ശേരി എടതിരിഞ്ഞി റോഡിന്‍റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.എ റിയാസുദിൻ ഉദ്‌ഘാടനം ചെയ്തു. കെ.കെ യുസഫ് ഹാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മിറ്റി ഭാരവാഹകളായ് പ്രസിഡന്‍റ് പി.കെ ഹംസ , വൈസ് പ്രസിഡന്‍റ് കെ.കെ. യൂസഫ്‌ ഹാജി, എൻ.കെ ഹനീഫ , ജനറൽ സെക്രട്ടറി കെ.കെ. അബ്‌ദുള്ള കുട്ടി, ജോയിന്‍റ് സെക്രട്ടറി പി.എ ഷെരീഫ്‌, കെ.കെ അബ്‌ദുൾ

കപില വേണുവിന്‍റെ നങ്ങ്യാര്‍കൂത്ത് കൂടൽമാണിക്യം ക്ഷേത്രത്തിൽ 24 മുതൽ 26 വരെ

ഇരിങ്ങാലക്കുട : നങ്ങ്യാര്‍കൂത്ത് കലാരൂപം പാരമ്പര്യമായി നടന്നു വരുന്ന ക്ഷേത്രസങ്കേതങ്ങളിൽ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തിന്‍റെ സമ്പൂര്‍ണ്ണാവതരണത്തിന്‍റെ ഭാഗമായി പ്രശസ്തകലാകാരി കപില വേണു മാര്‍ച്ച് 24, 25, 26 തിയ്യതികളിൽ കൂടൽ മാണിക്യക്ഷേത്രത്തിൽ അവതരിപ്പിക്കുന്നു . തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയേശീയ സന്നിധിയിലാണ് ഈ സംരംഭം തുടക്കം കുറിച്ചത്. ശകടാസുരവധം, തൃണാവര്‍ത്തവധം, നാമകരണം, ബാലലീല, ഉലൂഖലബന്ധനം എന്നീ കഥാസന്ദര്‍ഭങ്ങളാണ് മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്നത്. ഓരോ ദിവസവും നങ്ങ്യാര്‍കൂത്തിന് മുന്നോടിയായി പ്രശസ്തരായ കലാപണ്ഡിതര്‍ പ്രഭാഷണം നടത്തുന്നു . ഒന്നാം

മഹിളാ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : മഹിളാ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ലീലാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ബേബി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്‍റ് ബെൻസി ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. കാർഷികമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മിനി ജോസിന് മുൻസിപ്പൽ ചെയർപേഴ്‌സൺ നിമ്മ്യ ഷിജു സ്നേഹോപഹാരം നൽകി. മഹിളാകോൺഗ്രസ് ലീഡർമാരായ അമ്മുക്കുട്ടി,കാളിക്കുട്ടി എന്നിവരെ ഡിസിസി ജനറൽസെക്രട്ടറി സോണിയ ഗിരി ആദരിച്ചു. സരസ്വതി ദിവാകരൻ,ആനി

വര്‍ഗീയതക്കെതിരെ ആളൂരില്‍ സുധീഷ് മിന്നി

ആളൂര്‍ : ഇ.എം.എസ്സ് -എ.കെ.ജി.ദിനാചരണത്തി ന്‍റെ ഭാഗമായി വര്‍ഗീയതക്കെതിരെ ആളൂര്‍ സി പി ഐ എം  നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭി മുഖ്യത്തില്‍ നടത്തിയ പൊതുയോഗം സുധീഷ്‌ മിന്നി ഉദ്‌ഘാടനം ചെയ്തു. പോള്‍ കോക്കാട്ട് അധ്യക്ഷനായിരുന്നു. കെ.ആര്‍ ജോജോ സ്വാഗതവും ഐ.എന്‍  ബാബു നന്ദിയും പറഞ്ഞു.

ഗവ. മോഡല്‍ ബോയ്സ് സ്‌കൂള്‍ കോമ്പൗണ്ടില ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മിച്ച കെട്ടിടത്തിന്‍റെ പണി പാതിവഴിയില്‍

ഇരിങ്ങാലക്കുട : ഗവ. മോഡല്‍ ബോയ്സ് സ്‌കൂള്‍ കോമ്പൗണ്ടിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാകാതെ പാതിവഴിയിൽ . മറ്റു കുട്ടികള്‍ക്കൊപ്പം ക്ലാസ് മുറികളിലിരുന്നു പഠിക്കാന്‍ സാധിക്കാത്തവരും സ്‌കൂള്‍ പഠനം നടത്താന്‍ സാധിക്കാത്ത പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെയുമാണ് ഇവിടെ പരിശീലിപ്പിച്ചിരുന്നത്. ഇത്തരക്കാര്‍ക്കുള്ള വിദ്യാഭ്യാസ ജില്ലയിലെ ഏക സ്ഥാപനമാണിത് . വിദ്യാര്‍ഥികളെ പഠനാഭിരുചി വളര്‍ത്തിയെടുക്കുന്നതിനായി വിവിധ മേഖലകളില്‍ പരിശീലനം നല്‍കുവാനാണു ഉദ്ദേശ്യം. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ ജില്ലാ വിദ്യഭ്യാസ

കഥകളി ട്രൂപ്പിന് നിലവാരത്തകർച്ച ഉണ്ടെന്നു കൂടൽമാണിക്യം ദേവസ്വം പറയുന്നത് കലാകാരൻമാരെ അപമാനിക്കുന്നതിനു തുല്യം- കലാനിലയം സെക്രട്ടറി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2018 തിരുവുത്സവം കഥകളി നടത്തിപ്പുമായി ബന്ധപ്പെട്ട് കലാനിലയത്തിനെ ഒഴിവാക്കാൻ ട്രൂപ്പിന് നിലവാരത്തകർച്ച ഉണ്ടെന്ന് ദേവസ്വം പറയുന്നത് കലാകാരന്മാരെ അപമാനിക്കുന്നതിനു തുല്യമെന്ന് ഉണ്ണായിവാര്യർ സ്മാരക കലാനിലയം സെക്രട്ടറി സതീഷ് വിമലൻ അഭിപ്രായപ്പെട്ടു. കൂടൽമാണിക്യം ക്ഷേത്രവും കലാനിലയവുമായ നീണ്ട 65 വർഷത്തിലേറെയുള്ള ബദ്ധം നിലനിർത്താൻ പര്യാപ്‌തതമായ രീതിയിൽ കലാനിലയം കഥകളി ട്രൂപ്പിന് മുൻ വർഷങ്ങളിൽ നൽകി പോന്നപ്പോലെ 2018 ലെ തിരുവുത്സവം കഥകളി അനുവദിച്ച് തരണമെന്ന്

ശിവകുമാരേശ്വര ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷവും, പൊങ്കാല സമർപ്പണവും വെള്ളിയാഴ്ച

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും, പൊങ്കാല സമർപ്പണവും മാർച്ച് 23 വെള്ളിയാഴ്ച നടത്തുന്നു. രാവിലെ 5 ന് നടതുറന്ന് 5 30 ന് ഗണപതിഹവനവും തുടർന്ന് കലശപൂജ, പഞ്ചവിംശതി , കലശാഭിഷേകം ഉച്ചപൂജ എന്നിവ നടത്തുന്നു. വൈകീട്ട് 4 30 ന് സമാജം പ്രസിഡണ്ട് ഭാരത കണ്ടെങ്കാട്ടിൽ ഭദ്രദീപം കൊളുത്തൽ നിർവ്വഹിക്കുന്നു. തുടർന്ന് ക്ഷേത്രം തന്ത്രി സ്വയംഭൂ ശാന്തി പൊങ്കാല അടുപ്പിൽ

കാട്ടൂര്‍ തെക്കും പാടത്ത് കൊയ്ത്തുത്സവം

കാട്ടൂർ : സമ്പൂര്‍ണ്ണ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ തെക്കുംപാടം 200 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി വിളവെടുപ്പ് നടത്തി. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മനോജ് വലിയപറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാട്ടൂര്‍ തെക്കുംപാടം പ്രസിഡന്‍റ് എം കെ കണ്ണന്‍, സെക്രട്ടറി കെ എസ് ശങ്കരന്‍, വൈസ് പ്രസിഡന്‍റ് ബീന രഘു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ലത, മെമ്പര്‍മാരായ ടി കെ രമേഷ്, എം ജെ റാഫി, എ എസ് ഹൈദ്രോസ്, സ്വപ്ന നജിന്‍,

എസ് ദുർഗ്ഗയുടെ പ്രചരണാർത്ഥം സംവിധായകൻ സനൽ കുമാർ ശശിധരനും സംഘവും സ്ട്രീറ്റ് പ്ലേയുമായി ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ലോകത്തെ മികച്ച മേളകളിലൊന്നായ റോട്ടർഡാമിലെ പ്രധാന പുരസ്‌കാരമായ 'ഹിവോസ് ടൈഗർ' നേടിയ ആദ്യ ഇന്ത്യൻ ചിത്രവും അൻപതിൽപരം അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച എസ് ദുർഗ എന്ന സിനിമയുടെ പ്രചരണാർത്ഥം സംവിധായകൻ സനൽ കുമാർ ശശിധരനും സംഘവും ഇരിങ്ങാലക്കുടയിൽ എത്തി. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ ചെമ്പകശ്ശേരി സിനിമാസിൽ മാർച്ച് 24 ശനി, 25 ഞായർ എന്നി ദിവസങ്ങളിൽ രാവിലെ 10 മണിക്ക് എസ്. ദുർഗ പ്രദർശിപ്പിക്കുന്നത്. വിവാദങ്ങൾക്കും സെൻസർ

ഗുണഭോക്‌തൃ വിഹിതം പിരിച്ചെടുത്ത് 10 വർഷമായിട്ടും കുടിവെള്ള കണക്ഷൻ നൽകിയില്ല, വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി

ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതിക്കാരായ 115 പേർക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി പടിയൂർ ഗ്രാമ പഞ്ചായത്ത് 2007 -2008 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 639642 രൂപയും ഗുണഭോക്‌തൃ വിഹിതമായി 12550 രൂപയും ഇരിങ്ങാലക്കുട വാട്ടർ അതോറിറ്റി ഓഫീസിൽ അടച്ചിരുന്നു. 10 വർഷം കഴിഞ്ഞീട്ടും ഒരാൾക്ക് പോലും വാട്ടർ കണക്ഷൻ നല്കിയീട്ടില്ല. ഗുരുതരമായ അനാസ്ഥയാണ് പിന്നോക്ക വിഭാഗക്കാരോട് കാണിക്കുന്നത്. ഈ വിഷയത്തിൽ വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും

പ്രൊഫ. എം എ ജോണിനു വനമിത്ര പുരസ്ക്കാരം സമർപ്പിച്ചു

 ഇരിങ്ങാലക്കുട :  ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയമായ പ്രവർത്തനങ്ങൾക്ക് തൃശൂർ ജില്ലയിലെ ഏറ്റവും നല്ല പ്രവർത്തനം കാഴ്ച്ച വച്ചതിന് കേരളം വനം വന്യജീവി വകുപ്പ് നൽകുന്ന 2017 ലെ വനമിത്ര പുരസ്ക്കാരം പ്രൊഫ. എം എ ജോണിനു നൽകി. ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മുൻ പ്രസിഡന്റും ക്രൈസ്റ്റ് കോളേജ് എക്കണോമിക്സ് വിഭാഗം തലവനുമാണ് പ്രൊഫ. എം എ ജോൺ. മാർച്ച് 21 ലോക വന ദിനാചരണത്തോട് അനുബന്ധിച്ച് രാവിലെ 11

കാട്ടൂർ ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക പദ്ധതിക്ക് വികസന സെമിനാർ അംഗീകാരം

കാട്ടൂർ : 3 .51 കോടി അടങ്കലുള്ള കാട്ടൂർ ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക പദ്ധതിക്ക് വികസന സെമിനാർ അംഗീകാരം നൽകി. ലൈഫ് ഭവനനിർമാണ പദ്ധതി, ഹരിത കേരളം എന്നി പദ്ധതികൾക്ക് മുൻതൂക്കം നൽകി കൊണ്ടുള്ള പദ്ധതിയാണ് അംഗീകരിച്ചീട്ടുള്ളത്. ഭവന നിർമ്മാണ പദ്ധതിക്ക് 3673000 രൂപയും ഹരിത കേരളം പരിപാടിക്ക് 25 ലക്ഷം രൂപയുമാണ് വകയിരുത്തിയീട്ടുള്ളത്. നിലവിലുള്ള ശ്‌മശാനം ആധുനികവത്കരിക്കുന്നതിന് 38 ലക്ഷം രൂപയും വകയിരുത്തിയീട്ടുണ്ട്. വനിതകൾക്ക് യോഗ പരിശീലനം, തുണി സഞ്ചി

Top