ഇന്ത്യയില്‍ ഭൂകമ്പസാധ്യത കൂടുതല്‍- ഡോ. പൂര്‍ണ്ണചന്ദ്ര റാവു

ഇരിങ്ങാലക്കുട : ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഭാവിയില്‍ ശക്തമായ ഭൂകമ്പത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.പൂര്‍ണ്ണചന്ദ്ര റാവു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് ജിയോളജി വിഭാഗം സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ സെമിനാറില്‍ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാലയന്‍ ഭ്രംശമേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ഭൂമികുലുക്കം 2004 ല്‍ സുമാട്രായില്‍ 9.1 തീവ്രതയോടെ രേഖപ്പെടുത്തി യിട്ടുള്ള ഭൂമികുലുക്കമാണ്. അതിന്റെ ഫലമായി പുറത്തുവന്ന വമ്പിച്ച തോതിലുള്ള

നവീകരിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മന്ദിര ഉദ്‌ഘാടനം ഞായറാഴ്ച

  ഇരിങ്ങാലക്കുട : നവീകരിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ഓഫീസ് മന്ദിര ഉദ്‌ഘാടനം ജനുവരി 20 ഞായറാഴ്ച രാവിലെ 8:30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിക്കും. പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. എം പി ജയദേവൻ സി എൻ മുഖ്യാതിഥിയായിരിക്കും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തൊഴിലുറപ്പു പദ്ധതിയിൽ 100 ദിവസം പണിയെടുത്ത തൊഴിലാളികളെ ആദരിക്കുന്നു.

വൈദ്യുതി വകുപ്പ് ജീവനക്കാരി ഉഷാകുമാരി അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വൈദ്യുതി വകുപ്പിൽ സീനിയർ അസിസ്റ്റൻറ് ഉഷകുമാരി (51) അന്തരിച്ചു. പായമ്മൽ ചിത്രാജ്ജലിയിൽ ചിത്രകാരൻ നന്ദകുമാർ പായമ്മലിന്റെ ഭാര്യയാണ് ഉഷാകുമാരി. മക്കൾ : അമൃത ( എഴുത്തുകാരി ) അർച്ചന (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ബിരുദ വിദ്യാർത്ഥിനി ) മരുമകൻ : ശരത്ത് (പോണ്ടിച്ചേരി എച്ച് ഡി എഫ് സി അസിസ്റ്റന്റ് മാനേജർ)

യുവകലാസാഹിതി സാംസ്കാരികയാത്രക്ക് ഇരിങ്ങാലക്കുടയിൽ വൻ സ്വീകരണം

ഇരിങ്ങാലക്കുട : ദേശീയത, മാനവികത, ബഹുസ്വരത എന്നി ആശയങ്ങൾ ഉയർത്തി യുവകലാസാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സാംസ്‌കാരിക യാത്രക്ക് ഇരിങ്ങാലക്കുടയിൽ വൻ സ്വീകരണം . പ്രൊഫ. കെ യു അരുണൻ എം എൽ എ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടെ ദേശിയ ചരിത്രമുറങ്ങുന്ന ഭൂപ്രദേശങ്ങളുടേതടക്കം പേരും പാരമ്പര്യവും മാറ്റാൻ ശ്രമിക്കുകയും ഒരു പ്രത്യേക മതവിഭാഗത്തിന്റേതാണ് ഇന്ത്യയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഭരണവർഗ്ഗത്തിന്റെ ദുഷ്ടലാക്ക് തിരിച്ചറിയാനും ചെറുത്തു

‘കോള്‍ഡ് വാര്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് പോളീഷ് സംവിധായകന്‍ പവല്‍ പവലികോവ്‌സ്‌കിക്ക് നേടി കൊടുത്ത ചിത്രമായ 'കോള്‍ഡ് വാര്‍' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 18 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു. 2018 ലെ മികച്ച ചിത്രത്തിനുള്ളത് ഉള്‍പ്പെടെ അഞ്ച് യൂറോപ്യന്‍ അവാര്‍ഡുകളും നേടിയ ചിത്രം 91 മത് അക്കാദമി അവാര്‍ഡിനുള്ള പോളണ്ടില്‍ നിന്നുള്ള

ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം 21ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ജനുവരി 21ന് തിങ്കളാഴ്ച ആഘോഷിക്കുന്നു. ഉത്സവത്തിനോട് അനുബന്ധിച്ചു 19-ാം തിയ്യതി വൈകീട്ട് 5:30 ന് രാജീവ് വാര്യർ അവതരിപ്പിക്കുന്ന തായമ്പകയും 20-ാംതിയ്യതി വരവീണ സ്കൂൾ ഓഫ് മ്യുസിക്ക് ഇരിങ്ങാലക്കുടയുടെ സംഗീതാർച്ചനയും കലാമണ്ഡലം മോഹനതുളസിയുടെ ശിഷ്യ പാർവ്വതി മേനോന്റെ കുച്ചുപ്പുടി നൃത്തസന്ധ്യയും ഉണ്ടായിരിക്കും. തൈപ്പൂയദിനത്തിൽ ദീപാരാധനക്കു ശേഷം ഗുരുവായൂർ ഭജനമണ്ഡലി അവതരിപ്പിക്കുന്ന സമ്പ്രദായ ഭജനയും നടക്കും. അന്നേദിവസം 12 :30 മുതൽ

പ്രളയബാധിതർക്ക് സേവാഭാരതിയുടെ ഒരു കൈതാങ്ങ് – ഭവന നിർമ്മാണ തറക്കല്ലിടൽ 18ന്

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട പ്രളയത്തിൽ തകർന്ന ഭവനത്തിനു പുതിയതായി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ജനുവരി 18 വെള്ളിയാഴ്ച രാവിലെ 9:15ന് എടതിരിഞ്ഞി ഭൂവനേശ്വര നഗറിൽ ഭാരതീയ മത്സ്യപ്രവർത്തകസംഘം സംസ്ഥാന സംഘടന സെക്രട്ടറി കെ പുരുഷോത്തമൻ നിർവ്വഹിക്കുന്നു.

ഇൻകം ടാക്സിനെക്കുറിച്ച് ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടേയും, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റ് തൃശൂരിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഇൻകം ടാക്സ് റിട്ടേണിങ്ങ്, ഫയലിങ്, 80 G, 12 A, എന്നിവയെ കുറിച്ച് ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. ഇൻകം ടാക്സ് ഓഫീസർമാരായ ചന്ദ്രമോഹൻ, അൽഫോൻസ, ഡൊമിനിക്, പോൾസൺ, ശങ്കരനാരായണൻ, ബിന്ദു ബാലചന്ദ്രൻ എന്നിവർ നയിച്ച ചർച്ച ക്ലാസ്സിന് സേവാഭാരതി രക്ഷാധികാരി വി .മോഹൻദാസ്, ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.

സെന്‍റ് ജോസഫ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. മുൻ അധ്യാപികയും മുൻ വിദ്യാർത്ഥിനിയുമായിരുന്ന സി . മേരി ക്രിസ്റ്റിൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. അക്കാദമിക് രംഗത്തും സാമൂഹ്യ മേഖലയിലും തിളക്കമാർന്ന സംഭാവനകൾ നൽകിയ പൂർവ്വ വിദ്യാർത്ഥിനിയും ആലുവ സെന്‍റ് സേവിയേഴ്‌സ് കോളേജ് ഗണിത ശാസ്ത്ര വകുപ്പ് മേധാവിയുമായ ഡോ. അപർണ ലക്ഷ്മണന് മികച്ച പൂർവ്വ വിദ്യാർത്ഥിനി പുരസ്ക്കാരം പ്രിൻസിപ്പൽ ഡോ. സി.ഇസബെൽ സമ്മാനിച്ചു. വൃക്ക ദാനം

ഇംഗ്ലീഷ് സാഹിത്യത്തിൽ അനുഷ മാത്യുവിന് ഡോക്ടറേറ്റ്

ഇരിങ്ങാലക്കുട : കോയമ്പത്തൂർ ഭാരതീയർ സർവ്വകലാശാലയിൽ നിന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ  അനുഷ മാത്യു ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. കാഞ്ഞിരപ്പള്ളി കല്ലൂപ്പറമ്പിൽ കെ ജെ മാത്യുവിന്റെയും മേഴ്സി ജോസഫിന്റെയും മകളും ജിൻസ് ജോസ് മാളിയേക്കലിന്റെ ഭാര്യയുമാണ് അനുഷ

Top