ഡി വൈ എഫ് ഐ അനുമോദനസദസ്സ് സംഘടിപ്പിച്ചു

ചേലൂർ : ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് മേഖലയിലെ പൂച്ചക്കുളം യൂണിറ്റ് എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പൂച്ചക്കുളം സെന്ററിൽ അനുമോദിച്ചു. ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പ്രസിഡന്റ്‌ വി എ അനീഷ്‌ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അരുൺ കെ രാജ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പുരോഗമന പ്രസ്ഥാനത്തിന്റെ ലോക്കൽ സെക്രട്ടറി

യുവദമ്പതികളിൽ നിന്നും 40 ലക്ഷം രൂപ വിസാ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : കനേഡിയൻ ജോബ് വീസ റെഡിയാക്കി തരാമെന്ന് കളവ് പറഞ്ഞ് വിശ്വസിപ്പിച്ച് മാപ്രാണം സ്വദേശികളായ യുവദമ്പതികളിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ വരന്തരപ്പിള്ളി കുണ്ടായി സ്വദേശി കരീംകുളങ്ങര വീട്ടിൽ രഞ്ജിത്തിനെ (27) ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാറും സംഘവും ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പരാതിക്കിടയായ സംഭവം ഉണ്ടായത് 2016 ഡിസംബറിൽ ആണ്. പ്രതി വിദേശ എംബസിയിൽ ജീവനക്കാരനാണെന്നും വിവധ എംബസികളിൽ

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

താണിശ്ശേരി : മുൻവൈരാഗ്യം മൂലം തടഞ്ഞ് നിർത്തി ഓട്ടോ ഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതിയെ കാട്ടൂർ പോലീസ് പിടികൂടി. താണിശ്ശേരി തെക്കേ കാവുപുരയിൽ വെച്ച് 13-ാം തിയ്യതി വൈകീട്ട് ഓട്ടോഡ്രൈവറായ മണപ്പെട്ടി സുരേഷ്(49 ) എന്നയാളെ പ്രതിയായ താണിശ്ശേരി കൂനമ്മാവ് വീട്ടിൽ പോൾ മാത്യൂ അടിച്ച് വീഴ്തുകയും കരിങ്കല്ല് കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. പ്രതിയുടെ ആക്രമണത്തിൽ സുരേഷിന്റെ ഇടത് കൈയുടെ എല്ല് ഒടിയുകയും തുടർന്ന് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും

കാർ ബൈക്കിലിടിച്ചു യുവാവിന് പരിക്ക്

പുല്ലൂർ : അമിത വേഗതയിൽ വന്ന കാർ പുല്ലൂർ പൊതുമ്പുചിറക്കടുത്ത് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയും തുടർന്ന് എതിർദിശയിലേക്ക് തിരിഞ്ഞു റോഡിലൂടെ വരികയായിരുന്ന ബൈക്കിലിടിക്കുകയും ചെയ്തു. ബൈക്ക് യാത്രികനായ യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. അവിട്ടത്തൂർ മണ്ണാമ്മൂല ചിദംബരത്തിന്റെ മകൻ ജിഷ്ണുവിനാണ് പരിക്കേറ്റത്. രെജിസ്ട്രേഷൻ ലഭിക്കാത്ത പുതിയ ഹ്യുണ്ടായി കാറിനു അപകടത്തിൽ സാരമായി കേടുപാടുകൾ പറ്റിയിട്ടുണ്ട്.

ആസ്വാദനക്കുറിപ്പ് രചനാമൽസരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : വായനാപക്ഷാചരണത്തോടനുബന്ധിച്ച് മുകുന്ദപുരം താലൂക്കിലെ അദ്ധ്യാപകർ, സ്കൂൾ വിദ്യാർത്ഥികൾ, മറ്റുള്ളവർ എന്നീ മൂന്ന് വിഭാഗങ്ങളിലായി ആസ്വാദനക്കുറിപ്പ് രചനാമൽസരം സംഘടിപ്പിക്കുന്നു. മൽസരാർത്ഥികൾക്ക് തങ്ങൾ വായിച്ചിട്ടുള്ള ഏത് കൃതിയെപ്പറ്റിയും എഴുതാം. ഓരോ സ്കൂളിൽ നിന്നും വിദ്യാർത്ഥികളുടെ രചനകളിൽ എറ്റവും മികച്ച ഒന്ന് തെരഞ്ഞെടുത്താണു സ്ക്കൂൾ അധികൃതർ മൽസരത്തിനയക്കേണ്ടത്. വിജയികൾക്ക് ജൂലായ് 7നു ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ വെച്ച് നടക്കുന്ന സമാപന പരിപാടിയിൽ സമ്മാനങ്ങൽ വിതരണം ചെയ്യും. രചനകൾ ജൂലായ് 2നകം സെക്രട്ടറി, താലൂക്ക്

കാസറ്റ് കടയിൽനിന്ന് കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം റോഡിലെ ഫെയിം കാസറ്റ് കടയിൽ നടന്ന റെയ്‌ഡിൽ എക്സൈസ് കഞ്ചാവ് പിടികുടി. 25 ഗ്രാം കഞ്ചാവുമായി ഓലക്കൊട്ട് ഷാജിയെ (53) എക്സൈസ് ഇൻസ്‌പെക്ടർ എം ഓ വിനോദും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രീവെന്റിവ് ഓഫീസർമാരായ ഈ പി ദബോസ്, കെ എ ജയദേവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു കെ എ , എം എൽ റാഫേൽ, പി എ ഗോവിന്ദൻ, ഡ്രൈവർ ഷാജു ടി ആർ

കരുവന്നൂരിൽ നാല്പതിനായിരത്തോളം വാഴകൾ വെള്ളത്തിനടിയിൽ

കരുവന്നൂർ : കരുവന്നൂർ പ്രദേശത്ത് വ്യാപകമായ കാറ്റും മഴയും വെള്ളപ്പൊക്കവും മൂലം നാല്പതിനായിരത്തോളം നേന്ത്രവാഴകൾ വെള്ളത്തിനടിയിലായി. കരുവന്നൂർ വി എഫ് പി സി കെ സ്വാശ്രയ കർഷക സമിതി പരിധിയിലുള്ള കരുവന്നൂർ, പൊറത്തിശ്ശേരി, പനംകുളം, കൊക്കിരിപ്പള്ളം ആറാട്ടുപുഴ, തുടങ്ങിയ പ്രദേശങ്ങളിലാണ് ഏകദേശം നാല്പതിനായിരത്തോളം നേന്ത്രവാഴകൾ വെള്ളത്തിനടിയിലായത്. ഈ പ്രദേശത്തെ കർഷകർ വിവിധ ബാങ്കുകളിൽ നിന്നും ലോണെടുത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. വിളവെടുപ്പിന് ഇനിയും രണ്ട് മാസം ശേഷിച്ചിരിക്കെ കുലച്ച നേന്ത്രവാഴകൾ മുഴുവനായും

ക്രൈസ്റ്റ് ടെക്നിക്കൽ അക്കാദമി വിദ്യാർത്ഥി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് മുൻ കൈയ്യെടുക്കണം : പ്രൊഫ . കെ യു അരുണൻ എം എൽ എ

ഇരിങ്ങാലക്കുട : കോഴ്‌സുകൾ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച മാനേജ്മെൻറ്റിനെതിരെ ക്രൈസ്റ്റ് ടെക്‌നിക്കൽ അക്കാഡമിയിലെ വിദ്യാർത്ഥികൾ നാലുദിവസമായി നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് മുൻ കയ്യെടുക്കണമെന്ന് പ്രൊഫ. കെ യു അരുണൻ എം എൽ എ ആവശ്യപ്പെട്ടു. നിരാഹാരപന്തലിൽ വിദ്യാർത്ഥികളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി പ്രേമരാജൻ, ഉല്ലാസ് കളക്കാട്ട്, മനോജ് കുമാർ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു അംഗീകാരമില്ലാത്ത കോഴ്‌സുകൾ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്‌ രണ്ടേകാൽ ലക്ഷത്തോളം രൂപ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ

ഇരിങ്ങാലക്കുട പ്രസ് ക്ലബിന് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്‍റെ 29-ാമത്തെ വാർഷിക പൊതുയോഗം നടന്നു. പ്രമുഖ കാരിക്കേച്ചർ താരം രാജേഷ് തംബുരു യോഗത്തിന്‍റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രസ് ക്ലബ്ബിന്‍റെ പുതിയ ഭാരവാഹികളായ് പ്രസിഡന്‍റ് - കെ കെ ചന്ദ്രൻ, സെക്രട്ടറി - വി ആർ സുകുമാരൻ, വൈസ് പ്രസിഡന്‍റ് - റിയാസുദിൻ, ജോയിന്‍റ് സെക്രട്ടറി ഉണ്ണികൃഷ്‌ണൻ, ട്രഷറർ- വർദ്ധനൻ, കമ്മിറ്റി മെമ്പർമാർ - ടി ജി സിബിൻ, മൂലയിൽ വിജയകുമാർ, ഓഡിറ്റർ - ശ്രീനിവാസൻ

സെന്‍റ് ജോസഫ് കോളേജിൽ ‘ബ്ലഡ് ഡോണേഴ്സ് ഡേ’ ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ് കോളേജിൽ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണേഴ്സ് 'ശ്രേഷ്ഠം 2018 ' ഏറെ വ്യത്യസ്തമായി ആഘോഷിച്ചു. വൃക്ക ദാതാക്കളേയും രക്ത ദാതാക്കളേയും ആദരിക്കുന്ന ചടങ്ങിൽ സെന്‍റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി വൃക്ക ദാനം നടത്തി മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമാതൃകകളായ്‌ തീർന്ന സെന്‍റ് ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ.

കിണറ്റിൽ വീണ് മരണപ്പെട്ടു

കാട്ടൂർ : കഴിഞ്ഞ ദിവസം ദുബായ്മൂലയിലുള്ള പിച്ചിരിക്കൽ അനൂപ് എന്നയാളുടെ പറമ്പിൽ കിണർ കുഴിച്ച് കൊണ്ടിരുന്ന കരീപ്പുള്ളി വീട്ടിൽ കുഞ്ഞയ്യപ്പൻ മകൻ ശിവരാമൻ(64), കാട്ടൂർ തിയ്യത്തുപറമ്പിൽ വീട്ടിൽ വേലായുധൻ, (63 ) എന്നിവർ കിണറ്റിൽ നിന്ന് മുകളിലേക്ക് കയറി കിണറിന്റെ അരികിൽ നിൽക്കുന്ന സമയം കാൽ വഴുതി കിണറ്റിലേക്ക് വീഴുകയും തുടർന്ന് ഇരുവരെയും കരാഞ്ചിറ മിഷ്യൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിവരാമൻ മരണപ്പെടുകയും ഗുരുതരമായി പരിക്കേറ്റ വേലായുധൻ വെൻറിലേറ്ററിലുമാണ്. മരണപ്പെട്ട ശിവരാമന്‍റെ

അപകട മരണക്കേസിൽ ഇടിച്ച വാഹനത്തിന് പകരം മറ്റൊരു വാഹനം ഹാജരാക്കിയവർ പിടിയിൽ

കാട്ടൂർ : വാഹന അപകട മരണക്കേസിൽ ഇടിച്ച വാഹനത്തിന് പകരം മറ്റൊരു വാഹനം ഹാജരാക്കിയ കേസിൽ രണ്ട് പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 6ന് രാവിലെ എടക്കുളത്ത് വെച്ച് കൂനാക്കം പുളളി സിദ്ധാർത്ഥൻ (76 ) എന്നയാൾ ബൈക്ക് ഇടിച്ച് പരിക്കേൽക്കുകയും തുടർന്ന് ചികിത്സയിലിരിക്കെ 10 ന് മരണപ്പെടുകയും ചെയ്തത്. അരിപ്പാലം ചക്കാലക്കൽ സെഫിൻ ഫ്രാൻസിസ്(21 ) എന്നയാളാണ് സംഭവ സമയം വാഹനം ഓടിച്ചത്. സംഭവ സമയം ഇയാളുടെ

ഒരേ ദിവസം 2 വധശ്രമo നടത്തിയ ഗുണ്ടാസംഘത്തിലെ പ്രധാനികൾ പിടിയിൽ

ഇരിങ്ങാലക്കുട : കോണത്തുകുന്നിൽ രാത്രി വീട്ടിൽ കയറി യുവാവിനെയും ഭാര്യയെയും വെട്ടി കൊല്ലാൻ ശ്രമിക്കുകയും, അന്നു രാത്രി തന്നെ മാള കാവനാട് വച്ച് വഴിയാത്രക്കാരനെ വടിവാളുകൊണ്ടു വെട്ടാൻ ഓടിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളായ ഗുണ്ടാസംഘത്തിലെ പ്രധാനികളെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. കോണത്തുകന്ന് കോടുമാടത്തി വീട്ടിൽ ടോം ജിത്തിനെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി വടിവാളുകൊണ്ടു വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ പൊറത്തുശ്ശേരി മുതിരപറമ്പിൽ പ്രവീൺ (20) മുപ്ലിയം കളത്തിൽ പണ്ടാരപറമ്പിൽ വീട്ടിൽ

വാഹനാപകടത്തിൽ പരിക്കേറ്റ് മൂന്ന് വർഷമായി ചികിത്സയിലായിരുന്ന ആൾ മരിച്ചു

താണിശ്ശേരി : വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ മൂന്ന് വർഷമായി ചികിത്സയിലായിരുന്ന താണിശ്ശേരി മേനാത്ത് അശോകൻ (65 ) അന്തരിച്ചു. ഇരിങ്ങാലക്കുടയിലെ പ്രമുഖ വസ്തു ഇടനിലക്കാരനായിരുന്നു. സംസ്‍കാരം വെള്ളിയാഴ്ച 4 മണിക്ക് താണിശ്ശേരിയിലുള്ള സ്വവസതിയിൽ. ഭാര്യ പ്രമീള. മകൻ ആദർശ്, മരുമകൾ അപർണ.

കാറുകൾ ഇടിച്ചു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു

കിഴുത്താണി : നിയന്ത്രണംവിട്ട കാർ കിഴുത്താണി ആലിന് സമീപം വൈദ്യുതി പോസ്റ്റിനോട് ചേർന്നു പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിന്റെ പുറകിൽ ഇടിച്ചു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. കെ.എസ്.ഇ. ബി. ജീവനക്കാർ ഉടൻ തന്നെ സ്ഥലത്ത് എത്തി 11 കെ.വി.ലൈൻ ഓഫ്‌ ചെയ്തതിനാൽ വലിയ അപകടം ഒഴിവായി.

യുവജന കൂട്ടായ്മയിൽ നിർദ്ധന കുടുംബത്തിന് തിരികെ കിട്ടിയത് തല ചായ്ക്കാനുള്ള ഒരിടം

ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും പെട്ട് കരൾ രോഗബാധിതനായ ഇരിങ്ങാലക്കുട എസ്.എൻ.നഗർ കൈപ്പുള്ളിത്തറ കുറ്റിക്കാടൻ സുബ്രമണ്യൻന്റെ വീടിന് മുകളിൽ തേക്ക്മരം കടപുഴകി വീണു. സുബ്രനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉൾപ്പടെ നാല് പേരാണ് കൊച്ചു കൂരയിൽ കഴിഞ്ഞിരുന്നത്. മരം വീണ വിവരം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഉടൻ തന്നെ മരം മുറിച്ചു മാറ്റി. ചോർന്നൊലിച്ചിരുന്ന വീടിന്റെ ഓലമേഞ്ഞ മേൽകൂരയിൽ ടാർപോയ വിരച്ച് ചോർച്ചയും മാറ്റി സാമൂഹ്യ നീതി വകുപ്പ്

മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി

ആനന്ദപുരം : മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് ഇഎംഎസ് ഹാളിൽ തുടക്കമായി. റൂറൽ ബാങ്കിന്‍റെ നേതൃത്വത്തിൽ വിവിധ നഴ്സറികളുടെ സഹകരണത്തോടെയാണ് ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എ.മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, മുരിയാട് പഞ്ചായത്തംഗംങ്ങളായ മോളി ജേക്കബ്, കെ.വൃന്ദകുമാരി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.സി.അജിത്,

ജി ജി.എച്ച്.എസ്.സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി

ഇരിങ്ങാലക്കുട : റംസാനോടനുബന്ധിച്ച് ജി ജി.എച്ച്.എസ്.സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി. സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ടി.വി.രമണി ഉദ്‌ഘാടനം നടത്തി. ബിന വി.എസ്. ഹേന കെ.ആർ ഷർമ്മിള ചിദംബരം, സി.എസ്.അബ്ദുൾ ഹഖ് എന്നിവർ സംസാരിച്ചു.

പ്രൊഫ. മീനാക്ഷി തമ്പാനെ ആദരിക്കുന്നു : ജൂൺ 23 ശനിയാഴ്ച്ച ശ്രീനാരായണ ഹാളിൽ

ഇരിങ്ങാലക്കുട : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളമഹിളാ സംഘം തൃശൂർ ജില്ലാകമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ രാഷ്ട്രീയ മണ്ഡലത്തിലും മഹിളാ പ്രസ്ഥാനത്തിലും മായാത്ത മുദ്ര പതിപ്പിച്ച പ്രൊഫ മീനാക്ഷി തമ്പാന് എഴുപത്തിയേഴ് വയസ്സ് പൂർത്തിയാകുന്ന സന്ദർഭത്തിൽ ജൂൺ 23 ശനിയാഴ്ച്ച ശ്രീനാരായണ ഹാളിൽ സമാദരണ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് അന്നേ ദിവസം കാലത്ത് 10 മണിക്ക് 'കേരളിയ നവോത്ഥാനവും സ്ത്രീ സമൂഹവും' എന്ന നവോത്ഥാന സെമിനാർ സുനിൽ പി ഇളയിടം വിഷയാവതരണം നടത്തും.

ബാങ്കുകളിൽ നിന്ന് 30 കോടി വായ്പയെടുപ്പിച്ചു തട്ടിപ്പ് നടത്തി പ്രതിയെ തെളിവെടുപ്പിനായി ഇരിങ്ങാലക്കുടയിൽ കൊണ്ടുവന്നു

ഇരിങ്ങാലക്കുട : സ്വർണാഭരണ നിർമാണ ശാലയുടെ പേരിൽ ബിസിനസ്സ് പാർട്ണർമാരെ കൊണ്ട് വിവിധ ബാങ്കുകളിൽനിന്ന് 30 കോടി രൂപയുടെ വായ്പയെടുപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പൊഞ്ഞനം മുളങ്ങാടൻ വീട്ടിൽ സുരേഷിനെ ഇരിങ്ങാലക്കുട ഫെഡറൽ ബാങ്ക് നട ബ്രാഞ്ചിലും കരൂർ വൈശ്യ ബാങ്കിലും തെളിവെടുപ്പിനായി കൊണ്ടുവന്നു. ഫെഡറൽ ബാങ്കിൽനിന്നും 8 കോടി രൂപയും കരൂർ വൈശ്യ ബാങ്കിൽനിന്നും 95 ലക്ഷവുമാണ് സുരേഷ് വായ്പ്പ തട്ടിപ്പു നടത്തിയത്. എറണാകുളം നോർത്ത് സി

ഗ്രാമങ്ങളിൽ വേൾഡ് കപ്പ് തരംഗം

ഇരിങ്ങാലക്കുട : കാൽപന്ത് കളിയുടെ ആവേശം കാലവർഷത്തിലും ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും അലതല്ലുന്നു. ഗ്രാമപ്രദേശങ്ങൾ ഫ്ളക്സ്‌ കൊണ്ടും തോരണങ്ങൾ കൊണ്ടും നിറഞ്ഞു. ഓരോ പ്രദേശങ്ങളിലും അർജന്റീന, ബ്രസീൽ ആരാധകർ തമ്മിൽ പ്രചാരണത്തിന് മത്സരമാണ് . കൂട്ടമായിരുന്ന് കളികാണാനുള്ള സൗകര്യങ്ങളും പലയിടത്തും ഒരുക്കി കഴിഞ്ഞു. മഴയും വൈദ്യുതിയും ചതിക്കുമോ എന്ന ആശങ്ക മാത്രമേ ഫുട്‍ബോൾ ആരാധകർക്കിപ്പോഴുള്ളൂ.

‘ജപ്പാനീസ് വൈഫ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : നടിയും സംവിധായികയുമായ അപർണ്ണ സെന്നിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ 'ജപ്പാനീസ് വൈഫ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുൺ 15 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. തൂലികാ സൗഹൃദത്തിലൂടെ പരിചയപ്പെടുന്ന ജപ്പാൻകാരി പെൺകുട്ടിയുമായി പരസ്പരം കാണാതെ ബംഗാൾ ഉൾഗ്രാമത്തിലെ അദ്ധ്യാപകൻ വർഷങ്ങളോളം പുലർത്തുന്ന സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും കഥയാണ് ബംഗാളി ചിത്രം പറയുന്നത്. 2010 ലെ ഹിഡൻ ജെംസ് ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച

Top