ഓഷോധാര ആനന്ദപ്രഗ്യ 29 മുതൽ 31വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഓഷോധാര ഇരിങ്ങാലക്കുടയുടെ രണ്ടാമത്തെ ആനന്ദപ്രഗ്യ പരിപാടി കാരുകുളങ്ങര നൈവേദ്യം മിനിഹാളിൽ ഡിസംബർ 29, 30, 31 തീയതികളിൽ നടത്തുന്നു. ക്യാമ്പ് നയിക്കുന്നത് ഓഷോധാര കോഴിക്കോട്ടെ സ്വാമി ആനന്ദ് അഭിഷേക്കാണ് . താല്പര്യമുള്ളവർ 9495852838 രഞ്ജിത്ത്, 9447524929 മോഹൻദാസ് എന്നിവരുമായി ബന്ധപ്പെടുക. ആനന്ദപ്രഗ്യ: ആനന്ദകരമായ ജീവിതം നയിക്കുന്നതിന്ന് സഹായിക്കുന്നതായും, സമ്മർദ്ദങ്ങളെയും ബന്ധങ്ങളിലെ പാകപ്പിഴകളെയും വിരസതയെയും അകറ്റാൻ സഹായിച്ച് ജീവിതം ആനന്ദകരവും ആഘോഷകരവും, കൃതജ്ഞതാഭരിതവുമാക്കാൻ സഹായിക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്നു .

ചാവുനിലം: മനസ്സിന്‍റെ നിഗൂ‍ഢതലങ്ങളെ അപഗ്രഥിക്കുന്ന അപൂര്‍വ്വവും വ്യത്യസ്തവുമായ കൃതി- രാഹുല്‍ രാധാകൃഷ്ണന്‍

കാട്ടുങ്ങച്ചിറ : പി.എഫ്. മാത്യ‌ൂസിന്‍റെ 'ചാവുനിലം' എന്ന നോവല്‍ മനശ്ശാസ്ത്രപരമായ വിശകലനങ്ങള്‍ക്കും, ക്രിസ്തീയ ബിംബകല്പനകളുടെ പരികല്‍പ്പനകള്‍ക്കും സാധ്യതയുള്ള ഒന്നാണെന്ന് രാഹുല്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി നടത്തിവരുന്ന നോവല്‍ സാഹിത്യയാത്രയില്‍ പതിനാറാമത് നോവല്‍ അവതരണം നടത്തുകയായിരുന്നു അദ്ദേഹം. നോവലില്‍ ആദ്യാവസാനം പ്രത്യക്ഷപ്പെടുന്ന മരണം എന്ന അവസ്ഥ മനുഷ്യമനസ്സാകുന്ന ഭൂമികയുടെ സമ്മിശ്ര വികാരങ്ങളുടെ പ്രതീകമാണ്. ഒരു തുരുത്തിന്റെ ദിശയില്‍ സഞ്ചരിക്കുന്ന ഈ നോവലില്‍ മാജിക്കല്‍ റിയലിസത്തിന്റെ ദൃഷ്ടാന്തം

കൂടിയാട്ടത്തെ കൂടുതല്‍ ജനകീയമാക്കണം അശോക് കുമാര

ഇരിങ്ങാലക്കുട : ലോകപ്രസിദ്ധമായ കൂടിയാട്ടം കലാരൂപത്തെ കൂടുതല്‍ ജനകീയമാക്കണെന്ന് സംസ്‌കാര്‍ ഭാരതി അഖിലഭാരതീയ കാര്യകാരി അംഗം അശോക് കുമാര പറഞ്ഞു. കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നടനകൈരളി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയടിസ്ഥാനത്തില്‍ കൂടിയാട്ടത്തെ ഒതുക്കാതെ കൂത്തമ്പലങ്ങളില്‍ എല്ലാവര്‍ക്കും കൂടിയാട്ടം അവതരിപ്പിക്കാന്‍ അവസരമുണ്ടാകണം. കൂടിയാട്ടം കലാകാരന്മാരെ ഗവര്‍മെന്റുകള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടനകൈരളി ഡയറക്ടര്‍ വേണുജി, നടനകൈശകി നിര്‍മ്മല പണിക്കര്‍, കപിലവേണു, കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തപസ്യ സംസ്ഥാന

ഒടിഞ്ഞ കൈയുമായി കൂര്‍ഗ് മാരത്തോണ്ണിൽ റണ്ണറപ്പായി പൊറിത്തിശേരി സ്വദേശി നൈജോ

ഇരിങ്ങാലക്കുട : ഒടിഞ്ഞ കൈയ്യുമായി മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുത്ത് പൊറിത്തിശേരി സ്വദേശി കണ്ടംകുളത്തി നൈജോ ജോസ് റണ്ണറപ്പായി. കൂര്‍ഗ് വെല്‍നെസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 21 കിലോമീറ്റര്‍ മാരത്തോണിലാണ് നൈജോ റണ്ണറപ്പായി ഇരിങ്ങാലക്കുടയുടെ അഭിമാനമായത്. മാരത്തോണ്‍ സ്വപ്നവുമായി കേരളത്തിലും പുറത്തും നടക്കുന്ന മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നൈജോ ഒടിഞ്ഞ കൈയ്യുമായി കൊച്ചിയില്‍ നടന്ന നേവി മാരത്തോണ്‍, 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി സ്പൈക്കോസ്റ്റ് മാരത്തോണ്‍ എന്നിവയില്‍ മത്സരിച്ച് സമ്മാനം നേടിയിരുന്നു. ഇതിനോടകം

മാഹിന്‍ രക്ത സാക്ഷി ദിനാചരണം ആളൂരില്‍ ആചരിച്ചു

ആളൂര്‍ : മാഹിന്‍ രക്ത സാക്ഷി ദിനാചരണം ആളൂരില്‍ സി.പി.ഐ.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പര്‍ പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണ വര്‍ഗ മതതീവ്രവാദ അജണ്ടയും വര്‍ഗീയ ഫാസിസവും ഇന്ന് ഇന്ത്യയെ കാര്‍ന്നു തിന്നുന്നതായി പി.കെ. പ്രേംനാഥ് പറഞ്ഞു. നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം കല്ലേറ്റുംകരയിൽനിന്നും നിന്ന് ആരംഭിച്ച് പൊതു യോഗം നടക്കുന്ന ആളൂരില്‍ സമാപിച്ചു. പി.എസ്. എം.സി.സന്ദീപ് അധ്യക്ഷനായി. കെ.വി. രാജേഷ്, എം. രാജേഷ്,

ഹരിത സംഗമം സംഘടിപ്പിച്ചു

കാട്ടൂർ : ഹരിത കേരള മിഷന്‍ വാര്‍ഷികത്തോടനുബന്ധിച്ച് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത സംഗമം സംഘടിപ്പിച്ചു. ഹരിതസംഗമം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വർഷം കാട്ടൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ ശുചിത്വ മാലിന്യ സംസ്കരണം, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ, ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ എന്നിവയുടെ അവലോകനവും ഭാവി പ്രവർത്തന രൂപരേഖ അവതരണവും,ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും നടത്തി.

രൂപത സി ആർ ഐ ജനറൽ ബോഡി യോഗം

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജിൽ നടന്ന രൂപത സി .ആർ .ഐ. ജനറൽ ബോഡി യോഗം റവ.ഡോ.ഫിലിപ്പ് തയ്യിൽ വി .സി ഉദ്‌ഘാടനം ചെയ്തു. സി.ആർ.ഐ. പ്രസിഡന്‍റ് സിസ്റ്റർ രഞ്ജന സി.എച്.എഫ് സിസ്റ്റർ ജെസ്റ്റ എന്നിവർ പ്രസംഗിച്ചു. എസ്എ ബി എസ് കോൺഗ്രിഗേഷന്‍റെ നേതൃത്വത്തിലുള്ള താണിശ്ശേരി പബ്ലിക് സ്കൂളിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു

ശാന്തിനികേതനിൽ അത്‌ലറ്റിക് മീറ്റ് നടന്നു

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ" ആനുവൽ അത്‌ലറ്റിക് മീറ്റ് 2017 "ന്‍റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു . സ്കൂൾ ലീഡർ ധനീഷ് ദേവദാസ് പ്രതിജ്ഞാ ചൊല്ലിക്കൊടുക്കുകയും മുൻവർഷത്തെ വ്യക്തിഗത ചമ്പ്യാന്മാരായ മുഹമ്മദ് യാസിൻ, സൂര്യ ഗായത്രി, ഹരിനന്ദൻ,സൂര്യനാരായണൻ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി . വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ആവേശോജ്ജലമായ മാർച്ച് പാസ്റ്റിൽ മജിസ്‌ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണൻ സല്യൂട്ട് സ്വീകരിച്ചു. എസ്എൻ ഇ എസ് ചെയർമാൻ

കരുവന്നൂർ കത്തോലിക് മൂവ്മെന്‍റ് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ ഗ്ലോറിയ 2017 കരോൾ ഗാനമത്സരം

കരുവന്നൂർ : കത്തോലിക് മൂവ്മെന്‍റ് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ " ഗ്ലോറിയ 2017 " രൂപതാതല കരോൾഗാന മത്സരം ഡിസംബർ 2017 ഞായറാഴ്ച വൈകുന്നേരം 6 ന് കരുവന്നൂർ സെന്‍റ് മേരീസ് ദേവാലയാങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ചു കരുവന്നൂർ കത്തോലിക് മൂവേമെന്‍റന്‍റെ പ്രഥമ കർമ്മശ്രേഷ്ഠ പുരസ്‌കാരം ഫിജോ എഞ്ചിനീയറിംഗ് ആൻഡ് ആർക്കിടെക്ടിന്‍റെ സി ഇ ഓ ഫിജോ ആന്‍റണിക്കി സമ്മാനിക്കുന്നു. കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം ഇരുപത്തയ്യായിരം

സ്വകാര്യവ്യക്തി നെൽവയൽ മണ്ണിട്ടു നികത്തുന്നത് തടഞ്ഞു

കാട്ടൂർ : തേക്കുംമൂല തെക്കുംപാടത്ത് സ്വകാര്യവ്യക്തി നെൽവയൽ മണ്ണിട്ടു നികത്തുന്നത് എഐവൈഎഫ് പ്രവർത്തകരുടെ ഇടപെടൽ മൂലം നിർത്തിവെച്ചു. ഏകദേശം ഒന്നര ഏക്കറോളം വരുന്ന ഭൂമിയുടെ പകുതിയോളം വരുന്ന ഭാഗമാണ് ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി നികത്തിയത്. എഐവൈഎഫ് പ്രവർത്തകർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ പ്രവർത്തനം നിർത്തി വെയ്ക്കുന്നതിനുള്ള സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. എഐവൈഎഫ് പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സ: ടി.കെ.രമേഷ്,

ഡി.വൈ.എഫ്.ഐ മാനവിക സദസ്സ് സംഘടിപ്പിച്ചു .

മാപ്രാണം: ഭാരതത്തിന്‍റെ മതേതര പാരമ്പര്യത്തിന് മുറിവേൽപ്പിച്ച് സംഘപരിവാർ ബാബ്റി മസ്ജിദ് തകർത്ത് ഇരുപത്തിയഞ്ച് വർഷം തികയുന്ന ഘട്ടത്തിൽ രാജ്യത്ത് ന്യൂനപക്ഷങ്ങളോടും, ദളിത് വിഭാഗങ്ങളോടുമുള്ള അസഹിഷ്ണുതയും, ഹൈന്ദവ ഫാസിസവും ശക്തിപ്പെടുന്നതിനെതിരെ ജനകീയപ്രതിരോധം തീർത്ത് ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലിയും തുടർന്ന് 'മതവിദ്വേഷത്തിനെതിരെ മാനവിക സദസ്സും' സംഘടിപ്പിച്ചു. സി.പി.ഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, കേരള കർഷകസംഘം ജില്ലാ സെക്രട്ടറിയുമായ പി.കെ. ഡേവിസ് മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. മേഖലാ

തൊമ്മാന പാടത്തെ വെള്ളപുതപ്പിച്ച് വെള്ളരി കൊക്കുകള്‍

തൊമ്മാന : കാഴ്ചയുടെ വിരൊന്നൊരുക്കി തൊമ്മാന കോൽ പാടത്ത് വെള്ളരി കൊക്കുകള്‍ വരവായി. നെൽക്കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് പാടം ഉഴുതുമറിച്ചപ്പോഴാണു കൊറ്റികളുടെയും ദേശാടന പക്ഷികളുടെയും കൂട്ടം പാടത്തെ വെള്ള പുതപ്പിച്ചത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ വെള്ളരി കൊക്കുകള്‍ കോള്‍പടവിലെത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പ്രത്യേക പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ പെടുന്ന കേരളത്തിലെ മൂന്നു സ്ഥലങ്ങളിൽ ഉള്ളതാണ് മുരിയാട് കോൾനിലങ്ങൾ. അമിത മല്‍സ്യ സമ്പത്തുള്ള കോള്‍പടവുകളില്‍ ഭക്ഷണത്തിന് വേണ്ടിയാണ്

Top