ജോയിന്‍റ് കൗണ്‍സില്‍ തൃശൂർ ജില്ലാ സമ്മേളനം 18,19 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ജോയിന്‍റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍സ്‌ ജില്ലാ സമ്മേളനം ഏപ്രില്‍ 18,19 തിയ്യതികളിലായി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടത്തും.18ന് വൈകീട്ട് 4 ന് ജോയിന്‍റ് കൗൺസിൽ അംഗങ്ങള്‍ പങ്കെടുക്കുന്ന വിളംബര റാലി അയ്യങ്കാവ് മൈതാനത്തു നിന്നാരംഭിച്ച് ടൗണ്‍ ഹാളിനു സമീപത്ത് സമാപിക്കും. തുടര്‍ന്ന് നടത്തുന്ന പൊതുസമ്മേളനം സി.എന്‍ ജയദേവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പി. മണി അദ്ധ്യക്ഷനാകും. സി.പി.ഐ സംസ്ഥാനകൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ്

റോട്ടറി സെൻട്രൽ ക്ലബ്ബ് വിഷുകൈനീട്ടമായി സന്ധ്യക്ക് നിർമ്മിച്ചു നൽകിയ ഭവനം കൈമാറി

ഇരിങ്ങാലക്കുട : റോട്ടറി സെൻട്രൽ ക്ലബ്ബ് വിഷുകൈനീട്ടമായി കിഴുത്താണി സ്വദേശി കാട്ടൂർ വടക്കുംമുറി പരേതനായ ജയൻ ഭാര്യ സന്ധ്യക്ക് നിർമ്മിച്ചു നൽകിയ പുതിയ ഭവനത്തിന്‍റെ താക്കോൽദാന ചടങ്ങ് ഗ്രഹപ്രവേശ മുഹൂർത്തത്തിൽ റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണർ റോട്ടേറിയൻ മാധവ് ചന്ദ്രൻ നിർവ്വഹിച്ചു. റോട്ടറി സെൻട്രൽ ക്ലബ് പ്രസിഡന്റ് പി.ടി. ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ രാജേഷ് മേനോൻ, ജി.ജി.ആർ സച്ചിത്ത്, സെക്രട്ടറി രാജേഷ്‌കുമാർ, ജി.ജി.ആർ ഇലക്ട്, എ.ഡി ഫ്രാൻസിസ്,

ഇരിങ്ങാലക്കുടക്ക് വിഷുക്കൈനീട്ടവുമായി നവീകരിച്ച മാസ്സ് മൂവീസ് വിഷുദിനത്തിൽ പ്രദർശനം ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ആധുനിക 3D സാങ്കേതികതയും 2.7 സിൽവർ സ്ക്രീനും 34000 ലൂമിനസോടുകൂടിയ തൃശൂർ ജില്ലയിലെ പ്രഥമ അൾട്രാ എച്ച്.ഡി 4K ദൃശ്യ വിസ്മയമായി പുതുക്കിപ്പണിത മാസ് മൂവീസ് മൾട്ടീപ്ലക്‌സ്‌ ഏപ്രിൽ 15 ഞായറാഴ്ച വിഷുദിനത്തിൽ രാവിലെ 11:30 ന് സ്‌ക്രീൻ 1-ൽ ഉദ്ഘാടന ചിത്രമായ പഞ്ചവർണതത്തയുടെയും 12 മണിക്ക് സ്‌ക്രീൻ 2-ൽ സ്വാതത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെയും പ്രദർശനത്തോടെ പ്രവർത്തനം ആരംഭിക്കുന്നു. ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ് സൗകര്യം masmovieclub .com

മൂർക്കനാട് സനാതന ഗ്രാമസേവാസമിതിയുടെ വിഷു ഗ്രാമോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : മൂർക്കനാട് സനാതന ഗ്രാമസേവാസമിതിയുടെ വിഷു ഗ്രാമോത്സവം ശ്രീ വട്ടേക്കാട്ട് മഹാദേവ ക്ഷേത്ര പരിസരത്ത് വച്ച് 41-)o വാർഡ് കൗൺസിലർ സഹദേവന്‍റെ അദ്ധ്യക്ഷതയിൽ വൈസ് ചെയർപേഴ്‌സൺ രാജേശ്വരി ശിവരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ഒന്നാം ദിനം ബാല വിഭാഗത്തിൽ ഒട്ടിയോട്ടം , ചാക്കോട്ടം , തവളച്ചാട്ടം , അപ്പം കടി , ഞൊണ്ടിതൊടൽ, സൈക്കിൾ സ്ലോ റൈസ് , എന്നീ ഇനങ്ങളിലെ മത്സരങ്ങൾ നടന്നു.

മുകുന്ദപുരം ജനസേവാസംഘം അംബേദ്ക്കർ ജയന്തിദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : അംബേദ്ക്കർ ജയന്തിദിനത്തിൽ മുകുന്ദപുരം ജനസേവാസംഘം നടവരമ്പ് അംബേദ്ക്കർ കോളനിയിലും പരിസരങ്ങിലും ഉളള അർഹരായ കർഷക തൊഴിലാളികളെ ആദരിക്കുകയും അവർക്ക് വിഷുകൈനീട്ടം നൽകുകയും ചെയ്ത്,സംഘത്തിന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഹിന്ദു ഐക്യേവേദി വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് അർജുനൻ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ അമ്പിളി പ്രജിൽ മുഖ്യാഥിതി ആയിരുന്നു .നല്ലൂര് അയ്യപ്പൻ,തെറാട്ടിൽ അമ്മിണി തുടങ്ങി 30 തിൽ പരം കർഷകതൊഴിലാളികളെയാണ് ആദരിച്ചത്. ശ്രീകുമാർ ചാത്തമ്പിളളി സ്വാഗതവും അജയൻ നന്ദിയുംരേഖപ്പെടുത്തി. ചടങ്ങിൽ നാടൻപാട്ടുകളും

ഡ്യുക്ക് ബൈക്കിലെത്തി മാല പൊട്ടിക്കൽ, ഒരാൾ കൂടി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഡ്യുക്ക് ബൈക്കിലെത്തി മാല പൊട്ടിക്കൽ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പാലക്കാട് വടക്കുംഞ്ചേരി പെരുങ്കുന്നം സ്വദേശി പുന്നക്കോട് രാജാമണി മകൻ രഞ്ജിത്തിനെ (30 വയസ്സ്) യാണ് ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.കെ.സുരേഷ് കുമാർ അറസ്റ്റു ചെയ്തത്.തൃശൂരിൽ സ്വർണ്ണപ്പണിക്കാരനാണ് ഇയാൾ. ഇടയ്ക്ക് കാറ്ററിംഗ് കേന്ദ്രങ്ങളിൽ ജോലിക്കു പോയിരുന്നപ്പോൾ പ്രതികളിലൊരാളായ സുജിൽ അവിടെ ജോലിക്കു വന്നിരുന്നു. അങ്ങിനെയാണ് ഇവർ സുഹൃത്തുക്കളാകുന്നത്. പൊട്ടിച്ചെടുത്ത മാലകൾ സുചിൽ ഇയാൾക്കാണ് വിറ്റിരുന്നത്.കേസിലെ എല്ലാ പ്രതികളേയും മോഷണ മുതലുകളും

പൂർവ വിദ്യാർത്ഥിയുടെ ആത്മകഥ വിതരണം ചെയുന്നത് ക്രൈസ്റ്റ് കോളേജിൽ തടഞ്ഞെന്നു ആരോപണം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ്‌ കോളേജ്‌ ഓഡിറ്റോറിയത്തിൽ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിൽ പൂർവ്വവിദ്യാർത്ഥിയും ധനതത്ത്വ ശാസ്‌ത്ര വകുപ്പിലെ മുൻ അധ്യാപകനും ഗവേഷകനുമായിരുന്ന ഡോ. കെ.എ. സ്റ്റീഫൻസണിന്‍റെ ആത്മകഥയായ 'ഒരൊറ്റപ്പൂഴാന്‍റെ പാട്ട്‌' എന്ന കൃതി കലാലയത്തിലെ തന്നെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സൗജന്യമായി വിതരണം ചെയ്യുവാന്‍ ശ്രമിച്ചപ്പോൾ കോളേജിലെ ഇപ്പോഴത്തെ ധനതത്ത്വ ശാസ്‌ത്ര വകുപ്പു മേധാവി പുസ്‌തക വിതരണം പരസ്യമായി തടഞ്ഞെന്നാരോപണം. പുസ്തകത്തിൽ നിറയെ അശ്ലീലമാണെന്നും കലാലയത്തെയും അദ്ധ്യാപകരെയും വൈദീകരേയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പറഞ്ഞായിരുന്നു പുസ്തക

മൂർക്കനാട് വിഷു ഗ്രാമോത്സവം ഏപ്രിൽ 14 മുതൽ 22 വരെ

ഇരിങ്ങാലക്കുട : മൂർക്കനാട് സനാതന ഗ്രാമ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മൂർക്കനാട് ശ്രീ വട്ടേക്കാട്ട് മഹാദേവ ക്ഷേത്ര പരിസരത്ത് ഏപ്രിൽ 14 മുതൽ 22 വരെ വിഷുഗ്രാമോത്സവം നടത്തുന്നു. 14-ാം തിയ്യതി വിഷു ഗ്രാമോത്സവ സമ്മേളനം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ രാവിലെ 8:30ന് ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. തുടർന്ന് ബാലവിഭാഗം മത്സരങ്ങളായ ഒട്ടിയോട്ടം, ഞൊണ്ടിതൊടൽ, അപ്പംകടി, ചാക്കോട്ടം, സൈക്കിൾ സ്ലോ റെയ്‌സ്, തവളച്ചാട്ടം എന്നിവ നടത്തുന്നു. 15-ാം തിയ്യതി

എ ഐ എസ് എഫ് പടിയൂർ പഞ്ചായത്ത് സമ്മേളനം നടന്നു

പടിയൂർ : എ ഐ എസ് എഫ് പടിയൂർ പഞ്ചായത്ത് സമ്മേളനം വി.വി രാമൻ സ്മാരക മന്ദിരത്തിൽ നടന്നു. എ ഐ എസ് എഫ് പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി കാർത്തിക് പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം എ ഐ എസ് എഫ് ജില്ലാ പ്രസിഡണ്ട് സുബിൻ നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ ശ്യാംകുമാർ, അരുൺ എന്നിവർ സന്നിഹിതരായിരുന്നു. എ ഐ എസ് എഫ് സംസ്ഥാന കമ്മറ്റി

ഠാണാ – ബസ്സ്റ്റാൻഡ് റോഡ് നിർമാണം അട്ടിമറിച്ചതായി ആരോപിച്ച് കേരള കോൺഗ്രസ് ധർണ

ഇരിങ്ങാലക്കുട : ഠാണാ - ബസ്സ്റ്റാൻഡ് റോഡ് നിർമാണത്തിൽ പൊതുമരാമത്ത് വകുപ്പ് കടുത്ത കെടുകാര്യസ്ഥത കാട്ടിയിരിക്കുന്നുവെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) പ്രവർത്തകർ പൊതുമരാമത്ത് റോഡ്സ് വിഭാഗം ഓഫീസിനു മുന്നിൽ ധർണ നടത്തി. യു ഡി എഫ് സർക്കാരിന്‍റെ കാലഘട്ടത്തിൽ മുൻ എംഎൽഎ തോമസ് ഉണ്ണിയാടന്‍റെ ശ്രമഫലമായി അനുവദിച്ച ഒരു കോടി രൂപയിൽ നിന്നും മുപ്പത് ലക്ഷം രൂപയോളം പ്രവൃത്തി ചെയ്യാതെ നഷ്ടപ്പെടുത്തി. ഈ റോഡിന്‍റെ ഇരുവശവും കോൺക്രീറ്റ് ഉപയോഗിച്ച്‌ വീതി

Top