ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി പുരസ്കാരം കഥകളി ചെണ്ടവാദകൻ കലാമണ്ഡലം കൃഷ്ണദാസിന്

ഇരിങ്ങാലക്കുട : ഡോ. കെ.എൻ പിഷാരടി സ്മാരക കഥകളി പുരസ്കാരം കഥകളി ചെണ്ടവാദകൻ കലാമണ്ഡലം കൃഷ്ണദാസിന് നൽകും. ജനുവരി 19 ഞായറാഴ്ച ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ നടക്കുന്ന കഥകളി ക്ലബ്ബിന്‍റെ  വാർഷിക ആഘോഷത്തിന് പുരസ്‌കാരം സമർപ്പിക്കും. അന്നേദിവസം പി ബാലകൃഷ്ണൻ സ്മാരക കഥകളി എൻഡോവ്മെന്റ് കോട്ടകൽ പി എസ് വി നാട്യസംഘത്തിലെ ചെണ്ട വിഭാഗം വിദ്യാർത്ഥി അശ്വിന് നൽകുന്നു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോക്ടർ കെ

ഐ.എൽ.പി. നിരോധിക്കണം – യൂജിൻ മോറേലി

ആളൂർ : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേയ്ക്ക് ഭാരതീയർ പ്രവേശിക്കുന്നതിന് നിയമ തടസ്സം സൃഷ്ടിക്കാവുന്ന ഇന്നർ ലൈൻ പെർമിറ്റ് (ILP) എടുത്ത് കളയണമെന്ന് എൽ.ജെ.ഡി. ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. പൗരത്വ ബില്ലിനെതിരെയും മതേതര ജനാധിപത്യ സംരക്ഷണത്തിനും എൽ.ജെ.ഡി.ജില്ലയിൽ നടത്തുന്ന കാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം ആളൂരിൽ  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂർ, നാഗലാൻഡ്, അസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ വരിക വഴി ഭാരതീയരായ ഇതര സംസ്ഥാന കാർക്ക്

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് 9.34 കോടി രൂപ അറ്റ ലാഭം, 10% ഡിവിഡൻഡ് പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് (ഐ.ടി.യു ബാങ്ക്) 2018 -19 വർഷത്തിൽ 9.34 കോടി രൂപയുടെ അറ്റ ലാഭം നേടി. ഓഹരികാർക്ക് 10 ശതമാനം നിരക്കിൽ ഡിവിഡൻഡ് നൽകുന്നതിനായി 5.45 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ ചെയർമാൻ എം പി ജാക്സൺ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ടി കെ ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നൂറു കോടി നെറ്റ്‌വർത്ത്

ജനാധിപത്യ – നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ കെ.പി.എം.എസ് സഹായിക്കും- പി. എ. അജയഘോഷ്

വെള്ളാംങ്കല്ലൂർ : പതിനെഴാം ലോകസഭാ തെരെഞ്ഞെടുപ്പിൽ കേരള പുലയർ മഹാസഭ ജനാധിപത്യ - നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ സഹായിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ. അജയഘോഷ് പ്രസ്താവിച്ചു. വെള്ളാംങ്കല്ലൂരിൽ നടന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡണ്ട് ശശി കേട്ടോളി അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ സംസ്ഥാന കമ്മിറ്റി കെ.എസ്. രാജു, മഹിളാ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സാജി രാമചന്ദ്രൻ, പഞ്ചമി കോഡിനേറ്റർ ടി.ആർ.ഷേർളി, ഓമന

പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി

കാട്ടൂർ : കിഴുത്താണിയിൽ വഴിയിൽ വച്ച് പെൺകുട്ടിയെ മാനഹാനി വരുത്തിയ കേസിൽ കോടതി ജാമ്യത്തിൽ ഇറങ്ങി മുങ്ങി പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരുന്ന പ്രതിയെ കാട്ടൂർ പോലീസ് പിടികൂടി. ചെമ്മണ്ട സ്വദേശി നാഗത്തു വീട്ടിൽ ഗോപു എന്ന ഗോപകുമാറിനെയാണ് പിടികൂടി റിമാൻഡ് ചെയ്തത്. 2012 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാട്ടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ എസ് ശുശാന്തിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ മാരായ ധനേഷ്, ഷാനവാസ്‌,

ഗസല്‍ ഈണങ്ങളിലൂടെ ഇരിങ്ങാലക്കുടയെ കീഴടക്കി ഷഹബാസ് പെയ്തിറങ്ങി

ഇരിങ്ങാലക്കുട : ഷഹബാസ് അമൻ പാടുകയല്ല മറിച്ച് മനുഷ്യമനസ്സുകളിലേക്ക് പെയ്തിറങ്ങുകയായിരുന്നു ഇരിങ്ങാലക്കുടയിലെ വർഷകാലസന്ധ്യയിൽ. സംഗമഭൂമിയെ പുളകമണിയിച്ച് ആ ആലാപനം കർണ്ണാടക ഹിന്ദുസ്ഥാനി അപൂർവ സംഗീതധാരകളെ സമന്വയിപ്പിച്ച് സംഗീതപ്രേമികൾക്കുള്ള വിലതീരാത്ത വിരുന്നു തന്നെയായിരുന്നു സേവ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച പരിപാടി. ഗൃഹാതുരത്തിന്റെ വാതിൽ തുറന്ന ഈ സംഗീത നിശയിൽ ഉത്തരഭാരതത്തിലെ മൺമറഞ്ഞ മഹാപ്രതിഭകളുടെ അനശ്വരമായ ഓർമ്മകൾ പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഷഹബാസ് തന്റെ ദൗത്യം നിറവേറ്റിയത്. ഹേമന്ദ് കുമാർ, മന്നാഡേ, മഹമൂദ് തുടങ്ങിയവർ ആത്മസമർപ്പണം നടത്തിയ ഖയാലുകളുടെ

ഷഹബാസ് അമൻ ഇരിങ്ങാലക്കുടയിൽ പാടുന്നു, ജൂൺ 24ന്

ഇരിങ്ങാലക്കുട : സംഗീത സാഹിത്യ ലോകത്തെ വ്യക്തിത്വങ്ങളെ എക്കാലത്തും ആദരപൂർവ്വം സ്വീകരിച്ച ഇരിങ്ങാലക്കുടയുടെ മണ്ണിൽ പാട്ടും പറച്ചിലുമായി ഷഹബാസ് അമൻ സേവ് ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ ജൂൺ 24 ന് ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഇരിങ്ങാലക്കുട എം സി പി ഇന്‍റർ നാഷണൽ കൺവെൻഷൻ സെന്‍ററിൽ പാടുന്നു. ഈ വർഷത്തെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് ജേതാവും , ഗസൽ ഗായകനും സംഗീത സംവിധായകനും ചലച്ചിത്ര

പി കെ ചാത്തൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുതിയകാലത്തെ ദളിത് ചിന്തകൾക്കും ഉണർവ്വുകൾക്കും പ്രചോദനവും ആവേശവുമാണ് ചാത്തൻ മാസ്റ്ററെന്ന് രാജിവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന ഇൻ ചാർജ്ജ് വി. ആർ. അനൂപ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടംകുളം സമരഭൂമിയിൽ പി.കെ. ചാത്തൻ മാസ്റ്റർ അനുസ്മരണം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി ഐ (എം എൽ ) റെഡ് സ്റ്റാർ സംസ്ഥാന നേതാവ് രാജേഷ് അപ്പാട്ട്, അഡ്വ: പി.കെ.നാരായണൻ, എം എം കാർത്തികേയൻ,

പടിയൂരിലെ അക്രമങ്ങൾക്കു കാരണം പോലീസ് നിഷ്‌ക്രിയത്വം – യു ഡി എഫ്

പടിയൂർ : സി പി എം , ബി ജെ പി സംഘട്ടനങ്ങൾ തുടരുന്നതിനാൽ പടിയൂർ ഗ്രാമപഞ്ചായത്തിലെ സമാധാനപരമായിരുന്ന ജനജീവിതം ദുസ്സഹമാവുകയാണെന്നും ക്രമസമാധാന ചുമതലയുള്ള കാട്ടൂർ പോലീസിന്‍റെ നിസ്സംഗതയാണ് കലാപങ്ങൾക്ക് കാരണമെന്നും യു ഡി എഫ് . എടതിരിഞ്ഞി മുതൽ മതിലകം വരെയുള്ള ഇലക്ട്രിക് പോസ്റ്റുകൾ ഒരു കൂട്ടർ ചുവപ്പും മറ്റൊരു കൂട്ടർ കറുപ്പും പൈന്റുകൾ അടിച്ച് കൈവശപ്പെടുത്തിയിരിക്കുകയാണ്. അതുപോലെ ടാർ ചെയുന്ന റോഡുകളിൽ പടംവരക്കുന്നത് തല്ലിലെത്തുന്നതും നിത്യ സംഭവമായിരിക്കുന്നു. ഇവിടെ

Top