ഒടിഞ്ഞ കൈയുമായി കൂര്‍ഗ് മാരത്തോണ്ണിൽ റണ്ണറപ്പായി പൊറിത്തിശേരി സ്വദേശി നൈജോ

ഇരിങ്ങാലക്കുട : ഒടിഞ്ഞ കൈയ്യുമായി മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുത്ത് പൊറിത്തിശേരി സ്വദേശി കണ്ടംകുളത്തി നൈജോ ജോസ് റണ്ണറപ്പായി. കൂര്‍ഗ് വെല്‍നെസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 21 കിലോമീറ്റര്‍ മാരത്തോണിലാണ് നൈജോ റണ്ണറപ്പായി ഇരിങ്ങാലക്കുടയുടെ അഭിമാനമായത്. മാരത്തോണ്‍ സ്വപ്നവുമായി കേരളത്തിലും പുറത്തും നടക്കുന്ന മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നൈജോ ഒടിഞ്ഞ കൈയ്യുമായി കൊച്ചിയില്‍ നടന്ന നേവി മാരത്തോണ്‍, 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി സ്പൈക്കോസ്റ്റ് മാരത്തോണ്‍ എന്നിവയില്‍ മത്സരിച്ച് സമ്മാനം നേടിയിരുന്നു. ഇതിനോടകം

രൂപത സി ആർ ഐ ജനറൽ ബോഡി യോഗം

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജിൽ നടന്ന രൂപത സി .ആർ .ഐ. ജനറൽ ബോഡി യോഗം റവ.ഡോ.ഫിലിപ്പ് തയ്യിൽ വി .സി ഉദ്‌ഘാടനം ചെയ്തു. സി.ആർ.ഐ. പ്രസിഡന്‍റ് സിസ്റ്റർ രഞ്ജന സി.എച്.എഫ് സിസ്റ്റർ ജെസ്റ്റ എന്നിവർ പ്രസംഗിച്ചു. എസ്എ ബി എസ് കോൺഗ്രിഗേഷന്‍റെ നേതൃത്വത്തിലുള്ള താണിശ്ശേരി പബ്ലിക് സ്കൂളിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു

ശാന്തിനികേതനിൽ അത്‌ലറ്റിക് മീറ്റ് നടന്നു

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ" ആനുവൽ അത്‌ലറ്റിക് മീറ്റ് 2017 "ന്‍റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു . സ്കൂൾ ലീഡർ ധനീഷ് ദേവദാസ് പ്രതിജ്ഞാ ചൊല്ലിക്കൊടുക്കുകയും മുൻവർഷത്തെ വ്യക്തിഗത ചമ്പ്യാന്മാരായ മുഹമ്മദ് യാസിൻ, സൂര്യ ഗായത്രി, ഹരിനന്ദൻ,സൂര്യനാരായണൻ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി . വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ആവേശോജ്ജലമായ മാർച്ച് പാസ്റ്റിൽ മജിസ്‌ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണൻ സല്യൂട്ട് സ്വീകരിച്ചു. എസ്എൻ ഇ എസ് ചെയർമാൻ

സ്വകാര്യവ്യക്തി നെൽവയൽ മണ്ണിട്ടു നികത്തുന്നത് തടഞ്ഞു

കാട്ടൂർ : തേക്കുംമൂല തെക്കുംപാടത്ത് സ്വകാര്യവ്യക്തി നെൽവയൽ മണ്ണിട്ടു നികത്തുന്നത് എഐവൈഎഫ് പ്രവർത്തകരുടെ ഇടപെടൽ മൂലം നിർത്തിവെച്ചു. ഏകദേശം ഒന്നര ഏക്കറോളം വരുന്ന ഭൂമിയുടെ പകുതിയോളം വരുന്ന ഭാഗമാണ് ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി നികത്തിയത്. എഐവൈഎഫ് പ്രവർത്തകർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ പ്രവർത്തനം നിർത്തി വെയ്ക്കുന്നതിനുള്ള സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. എഐവൈഎഫ് പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സ: ടി.കെ.രമേഷ്,

ഡി.വൈ.എഫ്.ഐ മാനവിക സദസ്സ് സംഘടിപ്പിച്ചു .

മാപ്രാണം: ഭാരതത്തിന്‍റെ മതേതര പാരമ്പര്യത്തിന് മുറിവേൽപ്പിച്ച് സംഘപരിവാർ ബാബ്റി മസ്ജിദ് തകർത്ത് ഇരുപത്തിയഞ്ച് വർഷം തികയുന്ന ഘട്ടത്തിൽ രാജ്യത്ത് ന്യൂനപക്ഷങ്ങളോടും, ദളിത് വിഭാഗങ്ങളോടുമുള്ള അസഹിഷ്ണുതയും, ഹൈന്ദവ ഫാസിസവും ശക്തിപ്പെടുന്നതിനെതിരെ ജനകീയപ്രതിരോധം തീർത്ത് ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലിയും തുടർന്ന് 'മതവിദ്വേഷത്തിനെതിരെ മാനവിക സദസ്സും' സംഘടിപ്പിച്ചു. സി.പി.ഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, കേരള കർഷകസംഘം ജില്ലാ സെക്രട്ടറിയുമായ പി.കെ. ഡേവിസ് മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. മേഖലാ

സെന്‍റ് ജോസഫ്‌സ് കോളേജ് : നാഷണൽ സെമിനാർ

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്ടുമെന്റിന്‍റെ നേതൃത്വത്തിൽ ' കറന്‍റ് ട്രെൻഡ്‌സ് ഇൻ ബയോടെക്നോളജി ' എന്ന വിഷയത്തെകുറിച്ച് നാഷണൽ സെമിനാർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ജന്തു വിഭാഗം റിട്ടയേർഡ് പ്രൊഫ. കെ.പി. ജോയ് ഉദ്ഘടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ക്രിസ്‌റ്റി അധ്യക്ഷത വഹിച്ചു .ഡോ. മോഹൻ വി.വീട്ടിൽ (കുസാറ്റ്) ഡോ. രാധപളനി സ്വാമി (ഡോ. എൻജി പി ആർട്സ് ആൻഡ് സയൻസ്‌ കോളേജ്

ശാന്തിനികേതൻ അത്‌ലറ്റിക്മീറ്റ് 16 ന്

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ '"ആനുവൽ മീറ്റ് 2017 " ഡിസംബർ 16 ശനിയാഴ്ച രാവിലെ 9 :30 ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ജി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയുന്നു. സ്കൂൾ ലീഡർ ധനീഷ് ദേവദാസ് പ്രതിജ്ഞാ ചൊല്ലിക്കൊടുക്കുകയും മുൻവർഷത്തെ വ്യക്തിഗത ചമ്പ്യാന്മാരായ മുഹമ്മദ് യാസിൻ, സൂര്യ ഗായത്രി, ഹരിനന്ദൻ,സൂര്യനാരായണൻ എന്നിവർ ദീപശിഖ ഏറ്റുവാങ്ങും. എസ്എൻ ഇ എസ് ചെയർമാൻ കെ .ആർ. നാരായണൻ, പ്രിൻസിപ്പൽ ഹരീഷ് മേനോൻ

കുഴികാട്ടുകോണം ശ്രീ നമ്പ്യാകാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം

കുഴികാട്ടുകോണം : കൊച്ചിൻ ദേവസ്വം ബോർഡ് കുഴികാട്ടുകോണം ശ്രീ നമ്പ്യാകാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 2017 ഡിസംബർ 18 തിങ്കളാഴ്ച കൊടികയറി 24 ഞായറാഴ്ച പള്ളിവേട്ട,25 തിങ്കളാഴ്ച ആറാട്ട് തുടങ്ങിയ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വിലക്കയറ്റത്തിനെതിരെ സി.ഐ.ടി.യു പ്രതിഷേധ മാർച്ച്

ഇരിങ്ങാലക്കുട : രാജ്യത്ത് ഉല്പന്നങ്ങളുടെ വിലകൾ അനിയന്ത്രിതമായി ഉയരുന്നതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തിയതിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പ്രകടനം നടത്തി. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലവും കത്തിച്ചു പ്രധിഷേധിച്ചു. മാർക്കറ്റിൽ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്റിൽ സമാപിച്ചു. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. വി.എ. മനോജ് കുമാർ അദ്ധ്യക്ഷനായി. സി പി ഐ എം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ,

സെന്‍റ് ജോസഫ്‌സ് കോളേജ് ഫൈനാര്‍ട്ട്‌സ് ഡേ

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജ് ഫൈനാര്‍ട്ട്‌സ് ഡേ പകിട്ട് 2കെ17 നടത്തി. സിനിമാതാരം വിശാഖ് നായര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സി. ക്രിസ്റ്റി അധ്യക്ഷയായിരുന്നു. സിനിമാ താരങ്ങളായ തെസ്‌നി ഖാന്‍, വിനോദ് കെടാമംഗലം, പാര്‍വ്വതി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. യൂണിയന്‍ ചെയര്‍പേഴ്‌സന്‍ നസ്‌റീന്‍ മന്‍സൂര്‍, ജെന്‍സി പോള്‍, മൃദുല ഗോവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

ഹിഗ്വിറ്റയുടെ പ്രചരണാര്‍ത്ഥം തെരുവ് നാടകവും ഓപ്പണ്‍ കാന്‍വാസും

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് തെക്കന്‍റെ സ്മരണാര്‍ത്ഥം ക്രൈസ്റ്റ് കോളേജില്‍ എന്‍.എസ്. മാധവന്‍റെ പ്രശസ്ത ചെറുകഥയായ ഹിഗ്വിറ്റ നാടകരൂപത്തില്‍ അരങ്ങേറുന്നതിന്‍റെ പ്രചരണാര്‍ത്ഥം ബുധനാഴ്ച നഗരസഭ ബസ് സ്റ്റാന്റ് പരിസരത്ത് ഓപ്പണ്‍ കാന്‍വാസും തെരുവ് നാടകവും സംഘടിപ്പിച്ചു . ഓപ്പണ്‍ കാന്‍വാസ് ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു, ക്രൈസ്റ്റ് കോളേജ് അധ്യാപകർ, വിദ്യാര്‍ത്ഥികള്‍, ഹിഗ്വിറ്റയുടെ അണിയറ പ്രവർത്തകർ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു. ക്രൈസ്റ്റ്

ശിലാസ്ഥാപനകര്‍മ്മം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും അങ്കണവാടി നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഉപവാസസമരം നടത്തി

പടിയൂര്‍ : ശിലാസ്ഥാപന കര്‍മ്മം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും അങ്കണവാടി നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏകദിന ഉപവാസ സത്യാഗ്രഹ സമരം നടത്തി. ഈ സാഹചര്യത്തിലാണ് വാര്‍ഡ് മെമ്പര്‍ ഉഷ രാമചന്ദ്രന്‍ നേതൃത്വത്തില്‍ അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് ഉപവാസസമരം നടത്തിയത്. അങ്കണവാടി നിര്‍മ്മാണം ആരംഭിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വാര്‍ഡ്‌മെമ്പര്‍ പറഞ്ഞു. വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഉദയകുമാര്‍, ഒ.എസ് ലക്ഷ്മണന്‍,

Top