കുരുന്ന് പ്രതിഭയുടെ പ്രകടനം വിസ്മയമായി

അവിട്ടത്തൂര്‍: എല്‍.പി.വിഭാഗം ഉപജില്ല കലോത്സവത്തില്‍ ദേവിപ്രിയ എന്ന കുരുന്ന് പ്രതിഭയുടെ പ്രകടനം വിസ്മയമായി. മത്സരിച്ച ഭാരത നാട്യം, മോഹിനിയാട്ടം എന്നീ രണ്ടിനത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ്‌ കാണികളുടെ കൈയ്യടി നേടിയത്. അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍.പി.സ്കൂള്‍ വിദ്യാര്‍ഥിനിയായ ദേവിപ്രിയ കൊടകര ആലത്തൂര്‍ പ്രണവം കൃഷ്ണകുമാറിന്റെ ശിഷ്യയാണ്‌. അവിട്ടത്തൂര്‍ കള്ളിക്കാട്ടില്‍ ഷൈന്‍, ലിമ എന്നിവരുടെ മകളാണ് ദേവിപ്രിയ. ഈ വലിയ സന്തോഷത്തിനിടയിലും എല്‍.പി.വിഭാഗം മത്സരം ഉപജില്ലയോടു കൂടെ തീരുന്ന

കര്‍ശന പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ് : 26 ലൈസന്‍സ്സുകൾ സസ്‌പെന്‍ഡ് ചെയ്തു. 184 വാഹന രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ നോട്ടീസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട- ചാലക്കുടി മോട്ടോര്‍വാഹനവകുപ്പ് സ്‌ക്വാഡ് കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ 26 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 184 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ നോട്ടീസ് നല്‍കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റി വാഹനങ്ങള്‍ ഓടിക്കല്‍, റെഡ്‌ലൈറ്റ് വയലേഷന്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്തത്. കൂളിങ്ഫിലിം ഉപയോഗിച്ച 35 വാഹനങ്ങള്‍ക്കെതിരേയും മറ്റു പലതരത്തിലുള്ള രൂപമാറ്റം വരുത്തിയ കാറുകളടക്കം 56 വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേയും

നഗരസഭക്ക് വാക്ക് പാലിക്കാനും അറിയാം – ബസ് സ്റ്റാന്റിനടുത്തുള്ള തകർന്ന റോഡുകളുടെ റീ ടാറിങ് ആരംഭിച്ചു

ഇരിങ്ങാലക്കുട : പൊതുജനവികാരം നഗരസഭക്കെതിരെ കടുത്ത പ്രതിഷേധമായി മാറിയതോടെ ബസ് സ്റ്റാൻഡിനു സമീപത്തെ മാസങ്ങളായി പൊട്ടി പൊളിഞ്ഞു കുഴിയായി കിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരെ റോഡുകൾ അടിയന്തരമായി നന്നാക്കുമെന്ന കൗൺസിലിലെ വാഗ്ദാനം തിങ്കളാഴ്ച തന്നെ നഗരസഭ നടപ്പിലാക്കി വാക്ക് പാലിച്ചു. ഇപ്പോൾ താൽകാലികമായി ഭീമൻ കുഴികൾ അടച്ചു ടാർ ചെയ്തു റോഡ് സഞ്ചാരയോഗ്യമാക്കും. അതിനുശേഷം പിന്നീട് ടൈൽ വിരിക്കാനാണ് തീരുമാനമെന്ന് പണികൾ നേരിട്ടെത്തി മേൽനോട്ടം വഹിക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ

പുല്ലേപ്പാടം പാടശേഖരത്തിൽ കൊയ്ത്തുൽസവം

കൊറ്റനെല്ലൂർ : വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ പുല്ലേപ്പാടം പാടശേഖരത്തിലെ കൊയ്ത്തുൽസവം സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉത്ഘാടനം ചെയ്തു. കെ.കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.എസ്.സജീവൻ, എൻ.കെ.അരവിന്ദാക്ഷൻ, ആർ.കെ.ജയരാജ്, സി.എ.ജോണി എന്നിവർ സംസാരിച്ചു. പുഷ്പൻ മാടത്തിങ്കൽ സ്വാഗതവും, കെ.വി. പുഷ്പാംഗദൻ നന്ദിയും പറഞ്ഞു. വർഷങ്ങളായി തരിശായി കിടന്നിരുന്ന നിലത്തിൽ കർഷക സംഘം പൂന്തോപ്പ് യൂണിറ്റാണു് കൃഷിയിറക്കിയത്.

ബൈപാസ് റോഡ് താല്‍ക്കാലിക ഗതാഗതത്തിനായി നഗരസഭ തുറന്ന് നല്‍കിയത് സമ്മർദത്തെ തുടർന്ന്

ഇരിങ്ങാലക്കുട : നഗരത്തിലെ പ്രധാന റോഡുകൾ എല്ലാം ഇപ്പോൾ രൂക്ഷമായ ഗതാഗത കുരുക്കിൽ അകപ്പെട്ട സാഹചര്യത്തിൽ , കൂനിൻമേൽ കുരു എന്നപോലെ കഴിഞ്ഞ ഒരുമാസമായി ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ കോണ്‍ക്രിറ്റ് വര്‍ക്ക് നടക്കുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതവും വാഹനപ്പെരുപ്പം മൂലം ശ്വാസംമുട്ടുന്ന സാഹചര്യത്തിലും ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനായി അനങ്ങാപ്പാറനയം സ്വീകരിച്ച ഇരിങ്ങാലക്കുട നഗരസഭക്ക് ബൈപാസ് റോഡ് താല്‍ക്കാലികമായി ചെറുവാഹനങ്ങള്‍ക്ക് ഗതാഗതത്തിനായി കഴിഞ്ഞദിവസം തുറന്ന് നൽകേണ്ടിവന്നത് പോലീസിന്റെയും വരാനിരിക്കുന്ന പ്രതിപക്ഷ

റോഡ് നന്നാക്കാത്തതിനെതിരെ മുൻസിപ്പാലിറ്റിക്കെതിരെ കേസ്- കമ്മീഷൻ തെളിവെടുത്തു

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിനു കിഴക്ക് വശത്ത് മാസങ്ങളായി പൊട്ടി പൊളിഞ്ഞു കുഴിയായി കിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരെ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിക്കെതിരെ പൊറത്തിശ്ശേരി നിവാസികളായ ഷാബു മുറിപറമ്പിൽ , ജയദേവൻ രാമങ്കളം എന്നിവർ അഡ്വ. എം പി ജയരാജ് മുഖാന്തിരം ഇരിങ്ങാലക്കുട മുൻസിപ്പൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് ഫയലിൽ സ്വീകരിച്ച കോടതി റോഡിന്റെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ അഡ്വ. കമ്മീഷ്ണർ മോനിയെ നിയോഗിച്ചു. ചൊവ്വാഴ്ച കമ്മീഷൻ സ്ഥലത്ത് എത്തി

‘ആർട്ട് ബിയോൻഡ്‌ ജെൻഡർ’ സിംഗപ്പൂർ സാംസ്‌കാരിക പരിപാടിയിൽ കൃഷ്ണകുമാർ ഇരിങ്ങാലക്കുടയുടെ മോഹിനിയാട്ടം

ഇരിങ്ങാലക്കുട : സൂര്യ സിംഗപ്പൂർ സംഘടിപ്പിച്ച ട്രാൻസെൻഡൻസ് എന്ന സാംസ്‌കാരിക പരിപാടിയിൽ കൃഷ്ണകുമാർ ഇരിങ്ങാലക്കുട മോഹിനിയാട്ടം അവതരിപ്പിച്ചു. സിംഗപ്പൂരിലെ എസ്പ്ലനേഡ് തീയറ്റർ സ്റ്റുഡിയോയിൽ കലയ്ക്ക് ലിംഗഭേദമില്ലെന്ന സന്ദേശം ഉൾകൊള്ളിച്ചു കൊണ്ട് നടന്ന സാംസ്‌കാരിക പരിപാടിയാണിത്. കൃഷ്ണകുമാർ സ്വന്തമായി രംഗാവിഷ്കാരം ചെയ്ത  അർദ്ധനാരീശ്വരി സ്തോത്രങ്ങള്‍ ആണ് ആദ്യം അവതരിപ്പിച്ചത്.  തുടർന്ന് മോഹിനിവർണ്ണം, സൗന്ദര്യ ലഹരിയുടെ വിവിധ ഭാഗങ്ങളും അരങ്ങേറി. ഈ പരിപാടി മലേഷ്യയിലെ സൂത്ര ഫൗണ്ടേഷനിലും ഇതിനുശേഷം അവതരിപ്പിച്ചു. പത്തു വർഷമായി പ്രൊഫെഷണൽ മോഹിനിയാട്ടം നർത്തകനാണ് കൃഷ്ണകുമാർ.

ആദിവാസി സമൂഹം നേരിടുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും മതസംഘടനകള്‍ക്കും നിഷേധാത്മകമായ നിലപാട് – സംവിധായകന്‍ മനോജ് കാന

ഇരിങ്ങാലക്കുട : ആദിവാസി സമൂഹം നേരിടുന്ന വിഷയങ്ങളില്‍ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും മതസംഘടനകള്‍ക്കും നിഷേധാത്മകമായ നിലപാടാണ് ഉള്ളതെന്ന് സംസ്ഥാന അവാര്‍ഡ് നേടിയ മലയാളചിത്രമായ ചായില്യത്തിന്റെ സംവിധായകന്‍ മനോജ് കാന അഭിപ്രായപെട്ടു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആഴ്ചകളിലും നടത്തിവരുന്ന ചലച്ചിത്ര പ്രദര്‍ശനങ്ങളുടെ ഭാഗമായി ഒരുക്കിയ ചായില്യത്തിന്റെ പ്രദര്‍ശനത്തിനു ശേഷം ആദിവാസി വിഷയം അധികരിച്ചുള്ള തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി സമൂഹത്തിനായി ചെലവഴിക്കുന്ന കോടികള്‍ ഇവരുടെ അവസ്ഥയ്ക്ക്

‘യുആർ / അൺ റിസർവ്ഡ്‘ ട്രാവലിങ് തിയേറ്റർ രംഗാവതരണത്തിനായി ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ബാംഗ്ളൂർ സ്വദേശിയായ നാടകകലാകാരൻ അനീഷ് വിക്ടർ ആവിഷ്കരിച്ചിരിക്കുന്ന ‘യുആർ / അൺ റിസർവ്ഡ്‘ എന്ന ട്രാവലിങ് തിയേറ്റർ പ്രോജക്റ്റിന്റെ ഭാഗമായി, ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് കലാകാരർ ‘പ്ലാറ്റ്ഫോം 1‘ എന്ന അവതരണവുമായി ഇരിങ്ങാലക്കുടയിൽ എത്തുന്നു. ഒക്ടോബർ 28 ശനിയാഴ്ച, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡനിൽ വൈകിട്ട് 6.30ന് ‘പ്ളാറ്റ് ഫോം 1,‘ എന്ന രംഗാവതരണം നടക്കുമെന്ന് ഇന്നർസ്പേസ് ലിറ്റിൽ തിയേറ്റർ പ്രസിഡണ്ട് രേണു രാമനാഥ്

നഗരസഭയുടെ വേസ്റ്റ് ഗോഡൗണായി പാർക്ക് മൈതാനം- കളിയ്ക്കാൻ ഇടമില്ലാതെ കുട്ടികൾ

ഇരിങ്ങാലക്കുട : തങ്ങളുടെ ഒഴിവുസമയങ്ങൾ ചിലവഴിച്ചിരുന്ന കൂടൽമാണിക്യ ക്ഷേത്രത്തിനു സമീപത്തെ മഹാത്മാ ലൈബ്രറിക്ക് മുൻപിലെ ദശകങ്ങൾ പഴക്കമുള്ള പാർക്ക് മൈതാനം ഇപ്പോൾ നഗരസഭക്ക് റോഡ് നിർമാണത്തിന്റെ അനാവശ്യ വസ്തുക്കൾ താത്കാലികമായി തള്ളുവാനുള്ള സ്ഥിരം വേദിയായി മാറിക്കൊണ്ടിരിക്കുന്നു. ഠാണ- ബസ് സ്റ്റാന്റ് റോഡ് വീതി കൂട്ടുന്നതിനായി ഒന്നരടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്ത് പാർക്ക് മൈതാനത്തു കുന്നുകൂട്ടിയിട്ടിരിക്കുന്നു . മൈതാനത്തിന്റെ 90% സ്ഥലവും ഇതിനായി ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് സ്ഥിരമായി വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലും

Top