പീച്ചി അണക്കെട്ടിന്‍റെ 2 ഷട്ടറുകൾ തുറന്നു

പീച്ചി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ വ്യാഴാഴ്ച രാവിലെ തുറന്നു. മണലി, കരുവന്നൂർ പുഴയോരത്തും, പറപ്പൂക്കര, മുരിയാട്, വെള്ളാങ്ങല്ലൂർ, കാറളം കാട്ടൂർ ഗ്രാമപഞ്ചായത്തിലും ഇരിങ്ങാലക്കുട നഗരസഭ പ്രദേശങ്ങളിലും കളക്ടറുടെ നിർദ്ദേശം അനുസരിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് പീച്ചി ഡാമിലെ ജലനിരപ്പ് കൂടുതൽ അല്ലാത്തതിനാൽ ആകെയുള്ള നാല് ഷട്ടറുകളിൽ രണ്ട് ഷട്ടറുകൾ പത്തു സെന്റിമീറ്ററിൽ നിന്നും കുറച്ച് അഞ്ചു സെന്റിമീറ്റർ ഷട്ടർ ഉയർത്താനാണ് തീരുമാനിച്ചത്. മുരിയാട് കായലിൽ ഇനിയും വെള്ളം ഉയർന്നാൽ

റേഷൻ വിതരണം

ഇരിങ്ങാലക്കുട : ആഗസ്റ്റിൽ റേഷൻ കടകൾ വഴി എഎവൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും ഒരു കി. ഗ്രാം ഗോതമ്പും കി. ഗ്രാമിന് രണ്ടു രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി കാർഡുകളിലെ ഓരോ അംഗത്തിനും രണ്ട് കി.ഗ്രാം അരി വീതം കിലോഗ്രാമിന് നാല് രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് കാർഡിന്

Top