ഹ്യുണ്ടായ് ഇയോണ്; വില 2.69 ലക്ഷം മുതല് 3.71 ലക്ഷം വരെ
ഇന്ത്യന്
വിപണിയെ മുന്നില്ക്കണ്ട് രൂപകല്പ്പന ചെയ്ത എന്ട്രിലെവല്
കോംപാക്ട് കാര് ഇയോണ് കൊറിന് വാഹന നിര്മ്മാതാക്കളായ
ഹ്യുണ്ടായ് മോട്ടോര് കമ്പനി പുറത്തിറക്കി. 2.69 ലക്ഷം
മുതല് 3.71 ലക്ഷം വരെയാണ് ഇയോണിന്റെ ആറു വേരിയന്റുകളുടെ
ന്യൂഡല്ഹിയിലെ എക്സ് ഷോറൂം വില. ലോകത്തെ വിവിധ
രാജ്യങ്ങളില് ഹ്യുണ്ടായ് വിറ്റഴിക്കുന്നതില്വച്ച് ഏറ്റവും
വിലകുറഞ്ഞ കാറാണ് ഇയോണ്. മാരുതി സുസുക്കിയുടെ ബെസ്റ്റ്
സെല്ലര് കാര് ഓള്ട്ടോയോട് മത്സരിച്ച് ചെറുകാര്
വിപണിയിലെ ആധിപത്യം ഉറപ്പിക്കാനാണ് ഹ്യുണ്ടായ് ഇയോണ്
ചെറുകാര് വികസിപ്പിച്ചത്. ഇന്ധനക്ഷമതയും മികച്ച
സ്ഥലസൗകര്യവുമാണ് ഇയോണിന്റെ മുഖ്യ സവിശേഷതകളെന്ന്
ഹ്യുണ്ടായ് അവകാശപ്പെടുന്നു.
ലിറ്ററിന് 21.1 കിലോമീറ്റര് മൈലേജ് ലഭിക്കുന്നതാണ്
ഇയോണിന്റെ എന്ജിന്. 5500 ആര്.പി.എമ്മില് 56 പി.എസ്
പരമാവധി കരുത്തും 4000 ആര്.പി.എമ്മില് 76.5 എന്.എം
പരമാവധി ടോര്ക്കും നല്കുന്നതാണ് 814 സി.സി എന്ജിന്.
3,495 എം.എം ആണ് ചെറുകാറിന്റെ നീളം. ഡ്യുവല് ടോണ് ബീജ്
ബ്രൗണ് ഇന്റീരിയര്, അകത്തുനിന്ന് ക്രമീകരിക്കാവുന്ന
ഡ്രൈവര് സൈഡിലെ റിയര്വ്യൂ മിറര് എന്നിവ അടിസ്ഥാന മോഡലില്പോലും
ലഭിക്കും. ഡ്രൈവര് സൈഡ് എയര്ബാഗ്, യു.എസ്.ബി സംവിധാനമുളള
സ്റ്റീരിയോ എന്നിവ ഉയര്ന്ന വേരിയന്റായ സ്പോര്ട്സില്
ലഭിക്കും.
ഡി ലൈറ്റ്, ഡി ലൈറ്റ് (ഒ), ഇറ, മാഗ്ന, മാഗ്ന (ഒ), സ്പോര്ട്സ്
എന്നീ ആറു വേരിയന്റുകളില് ഇയോണ് തിരഞ്ഞെടുക്കാം.
ഹ്യുണ്ടായ് ഐ 10, 20 കാര് വേരിയന്റുകളുടെ പേരുതന്നെയാണ്
ഇയോണ് വേരിയന്റുകള്ക്കും നല്കിയിരിക്കുന്നത്. മൂന്നു
സിലിണ്ടര് പെട്രോള് എന്ജിനും അഞ്ചു സ്പീഡ് മാനുവല്
ഗിയര് ബോക്സുമാണ് എല്ലാ വേരിയന്റുകളിലും ഉള്ളത്. വിവിധ
ഇയോണ് വേരിയന്റുകളുടെ ന്യൂഡല്ഹിയിലെ എക്സ് ഷോറൂം വില
ഇവയാണ്: ഡി ലൈറ്റ്: 2.69, ഡി ലൈറ്റ് (ഒ): 2.91, ഇറ: 3.12,
മാഗ്ന: 3.36, മാഗ്ന (ഒ): 3.46, സ്പോര്ട്സ്: 3.71 (വില
ലക്ഷത്തില്).
അടിസ്ഥാന വേരിയന്റായ ഡി ലൈറ്റില് എ.സിയില്ല. എ.സി
ഘടിപ്പിച്ച തൊട്ടുമുകളിലുള്ള വേരിയന്റാണ് ഡി ലൈറ്റ് (ഒ).
ഇറ വേരിയന്റില് ഇലക്ട്രോണിക് പവര് സ്റ്റിയറിങ്ങ്, ബോഡി
കളറുള്ള ബമ്പറുകള്, സില്വര് ഫിനിഷുള്ള സെന്റര് കണ്സോള്,
ടിന്റഡ് വിന്ഡോസ് എന്നിവയുണ്ട്. വലിയ ചക്രങ്ങള്, ഫുള്
വീല്കവര്, മുന് പവര് വിന്ഡോകള്, ടില്റ്റ്
അഡ്ജസ്റ്റബിള് സ്റ്റിയറിങ്, സെന്ട്രല് ലോക്കിങ്
എന്നിവയാണ് മാഗ്ന വേരിയന്റിലെ സവിശേഷതകള്. മോള്ഡഡ് ഡോര്
ട്രിമ്മുകള്, ഫുള്സൈസ് ആം റെസ്റ്റുകള്, മുന്നിലെ മാപ്പ്
പോക്കറ്റുകള്, സി.ഡി ഓഡിയോ സിസ്റ്റം, മുന്നിലെ രണ്ട്
സ്പീക്കറുകള്, റിയര് പാഴ്സല് ട്രെ എന്നിവയാണ് മാഗ്ന
(ഒ) വേരിയന്റിന്റെ സവിശേഷതകള്. വലിയ കാറിലെ സൗകര്യങ്ങളാണ്
സ്പോര്ട്സ് വേരിയന്റില്. ഡ്രൈവര് എയര്ബാഗ്, കീലെസ്
എന്ട്രി, ഫോഗ് ലാമ്പുകള്, ബോഡി നിറത്തിലുള്ള റിയര്വ്യൂ
മിററുകളും ഡോര് ഹാന്ഡിലുകളും, മെറ്റാലിക് ഫിനിഷുള്ള
സ്റ്റിയറിങ് വീല് എന്നിവയാണ് ഏറ്റവും ഉയര്ന്ന വേരിയന്റായ
സ്പോര്ട്സിലുള്ളത്.
സ്ലീക്ക് സില്വര്, മഷ്റൂം, ഡാര്ക്ക് ഗ്രെ മെറ്റാലിക്,
പ്രിസ്റ്റൈന് ബ്ലൂ, മഹാരാജാ റെഡ് എന്നീ ആറു നിറങ്ങളില്
ഇയോണ് ലഭിക്കും. 900 കോടി രൂപയാണ് ഇയോണും നിര്മ്മാണ
പ്ലാന്റും വികസിപ്പിക്കാന് ഹ്യുണ്ടായ് മോട്ടോര്സ്
ചിലവഴിച്ചത്. 12 മാസത്തിനിടെ 1.5 ലക്ഷം ഇയോണുകള് നിര്മ്മിക്കാനാണ്
ഹ്യുണ്ടായ് ലക്ഷ്യമിടുന്നതെന്ന് സീനിയര് ഡയറക്ടര് (മാര്ക്കറ്റിങ്
ആന്ഡ് സെയില്സ്) അരവിന്ദ് സക്സേന മാധ്യമ പ്രവര്ത്തകരോട്
പറഞ്ഞു. ഇയോണിന്റെ എതിരാളിയായി വിപണിയിലുള്ള മാരുതി
സുസുക്കി ഓള്ട്ടോയ്ക്ക് 2.32 ലക്ഷം മുതല് 3.17 ലക്ഷം
വരെയാണ് ന്യൂഡല്ഹിയിലെ എക്സ് ഷോറൂം വില.
submit your enquiry for a Hyundai EON Test
Drive from MCP HYUNDAI
e-mail *
Contact Number *
Address
enquiry
* promotional advertisement
from www.irinjalakudalive.com