ഇരിങ്ങാലക്കുട:നഴ്‌സിങ് പഠന സഹായവുമായി കോപ്പറേറ്റീവ് കോളേജ് ഓഫ് നഴ്‌സിങ്. നഴ്‌സിങ് അഫിലിയേഷന്‍ ഫീസും, കമ്മ്യൂണിറ്റി ട്രെയിനിംഗ് ഫീസും, ഗവണ്‍മെന്റ് ഫീസുകളും, പുസ്‌തകത്തിനും വേണ്ടിയുള്ള പണം ഉള്‍പ്പെടുത്തി കൊണ്ട് 63,000 രൂപയ്‌ക്ക് നിര്‍ധനരായ പാവപ്പെട്ട
60% മാർക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നഴ്‌സിങ്ങ് പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് മാനേജ്‌മെന്റ് ഫീസ് ഒഴിവാക്കി നഴ്‌സിങ് പഠനത്തിന് പ്രവേശനം നല്‍കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ എം.പി ജാക്‌സണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഇതുവരെയുള്ള ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ വന്‍ വിജയത്തോടെയാണ് നഴ്‌സിങ്ങ് പഠനം പൂര്‍ത്തിയാക്കിയത്. ഇനി ആരംഭിക്കാനിരിക്കുന്ന പതിനൊന്നാം ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കാണ് മാനേജ്‌മെന്റ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.പത്ര സമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് ബാലഗംഗാതരന്‍ , ജനറൽ മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.
നഴ്‌സിങ്ങ് പഠന സഹായവുമായി കോപ്പറേറ്റീവ് കോളേജ് ഓഫ് നഴ്‌സിങ്
പ്രമേഹ രോഗനിര്‍ണ്ണയ ക്യാമ്പ് മെയ് 22 ന്
ഇരിങ്ങാലക്കുട: മുരിയാട് കിഴക്കുംമുറി സ്‌പന്ദനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 22 ബുധനാഴ്ച പ്രമേഹ രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ എസ്.എന്‍ .ഡി.പി ശാഖാ മന്ദിരത്തില്‍ വച്ചാണ് ക്യാമ്പ് നടത്തുന്നത്. ഇരിങ്ങാലക്കുട എസ്.ഐ പി.ആര്‍ ബിനോയ് ഉദ്‌ഘാടനം ക്യാമ്പ് ഉദ്ഘാടനം ചെയ്യും . മുകുന്ദപുരം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, മുരിയാട് പള്ളി വികാരി റവ.ഫാ.ജോസഫ് സണ്ണി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സൊസൈറ്റി പ്രസിഡണ്ട് അനീഷ് കക്കളത്ത് അദ്ധ്യക്ഷത വഹിക്കും. ഡോ.ഉമാദേവി(പ്രാഥമികാരോഗ്യ കേന്ദ്രം ആനന്ദപുരം ) വൈദ്യപരിശോധന നടത്തും.ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ ശിവഗിരി മാസിക വിതരണം ചെയ്യും കൃഷ്‌ണാനന്ദബാബു (ശിവഗിരി ഗുരുധര്‍മ്മ പ്രചാരണസഭ ചീഫ് കോര്‍ഡിനേറ്റര്‍ ),എന്‍ .സി ദീപക്(ഗുരുദേവ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ആലത്തൂര്‍ ) തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കും.
താണിയത്ത് കുന്നില്‍ എം വേണുഗോപാല്‍ സ്മാരക വായനശാല തുറന്നു.
ഇരിങ്ങാലക്കുട: താണിയത്ത് കുന്നില്‍ എം വേണുഗോപാൽ സ്മാരക വായനശാല പ്രശസ്ത കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. “വായനയെ വസന്തമാക്കുക ” എന്ന വിഷയത്തില്‍ പുല്ലുറ്റ് കെ കെ ടി എം കോളേജ് മലയാളം വിഭാഗം മേധാവി പ്രൊ ജി ഉഷാകുമാരി പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി എം ബി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടെപ്പാടം, പഞ്ചായത്തംഗം എം കെ മോഹനൻ , സിനിമ -സീരിയല്‍ താരം മണി മായമ്പിള്ളി തുടങ്ങിയവര സംബന്ധിച്ചു . കബീര്‍ മുളംപറമ്പില്‍ തന്റെ മാതാപിതാക്കളുടെ ഓര്‍മ്മയ്ക്കായി സൗജന്യമായി നല്കിയ കെട്ടിടത്തിലാണ് വായനശാല പ്രവര്‍ത്തിക്കുന്നത് . കമ്മ്യുണിസ്റ്റ് നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന എം വേണുഗോപാലിന്റെ പേരിലാണ് വായനശാല.
കാണാതായ യുവാവിനെ ഉടനെ കണ്ടെത്താന്‍ വേണ്ട നടപടിയെടുക്കണമെന്ന് :യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്ത് എടക്കുളം നാലാം വാര്‍ഡില്‍ താമസിക്കുന്ന കുന്നത്തുവീട്ടില്‍ മോഹനന്റെ മകന്‍ സുധനെ വെള്ളിയാഴ്ച മുതല്‍ കാണാതായ സംഭവം ഗൗരവമായി കണക്കിലെടുത്ത് ഊര്‍ജ്ജിതമായ അന്വേഷണം നടത്തി എത്രയും പെട്ടന്ന് കണ്ടെത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് പൂമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പര്‍ സി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അരുണ്‍കുമാര്‍ കെ.എസ്., ജിതിന്‍ പനോക്കില്‍ എന്നിവര്‍ സംസാരിച്ചു.
കാറളം പടിഞ്ഞാട്ടു മുറിയില്‍ കാത്തിരുപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: കാറളം പടിഞ്ഞാട്ടു മുറി സെന്ററിയില്‍ കേരള കോണ്‍ഗ്രസ് (എം ) കാറളം മണ്ഡലം കമ്മറ്റി നിര്‍മ്മിച്ച കാത്തിരുപ്പ് കേന്ദ്രം (ബസ് സ്റ്റോപ്പ്) അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ ബി ഷമീര്‍ അദ്ധ്യക്ഷനായിരുന്നു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കെ സത്യന്‍ , സുലഭ , മനോജ്, സുശീലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യു. ഡി. എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എല്‍ . ഡി. എഫ് വഞ്ചനാദിനമായി ആചരിച്ചു
ഇരിങ്ങാലക്കുട: യു. ഡി. എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എല്‍ . ഡി. എഫ് വഞ്ചനാദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ കാട്ടൂരില്‍ നടന്ന പ്രതിഷേധ പൊതുയോഗം സി. പി. ഐ. ( എം. ) ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉദ്‌ഘാടനം ചെയ്‌തു . മുഹമ്മദ് സൈനുല്‍ അബ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു . മുരിയാട് കെ. പി. ദിവാകരന്‍ ഉദ്‌ഘാടനം ചെയ്‌തു . പി. ആര്‍ സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. . മാപ്രാണത്ത് അഡ്വ. കെ. ആര്‍ വിജയ ഉദ്‌ഘാടനം ചെയ്‌തു എം. രാധാകൃഷ്‌ണമേനോന്‍ അദ്ധ്യക്ഷനായി . പടിയൂരില്‍ സി. പി. ഐ മണ്ഡലം സെക്രട്ടറി ടി. കെ. സുധീഷ് ഉദ്‌ഘാടനം ചെയ്‌തു . ടി. സി. രവി അദ്ധ്യക്ഷനായി . ആളൂരില്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനവും ടി സി രവി അദ്ധ്യക്ഷതയും വഹിച്ചു, വേളൂക്കരയില്‍ വി. എ. മനോജ്‌കുമാര്‍ ഉദ്ഘാടനവും കെ എം വിജയകൃഷ്ണന്‍ അദ്ധ്യക്ഷതയും വഹിച്ചു, പൂമംഗലത്ത് വി .രാമചന്ദ്രന്‍ ഉദ്ഘാടനവും അംബിക ചാത്തു അദ്ധ്യക്ഷതയും കാറളത്ത് കെ. സി. ഗംഗാധരന്‍ ഉദ്ഘാടനവും കെ കെ സുരേഷ് ബാബു അദ്ധ്യക്ഷതയും വഹിച്ചു
ആളൂര്‍ മേല്‍പാല നിര്‍മ്മാണം ഉടന്‍ ആരംഭിക്കും: തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ആളൂര്‍ കൊമ്പിടിഞ്ഞാമാക്കല്‍ റോഡില്‍ ആളൂര്‍ മേല്‍പാല നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ അറിയിച്ചു. ഇതിലേക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുകയും, ഭരണാനുമതിയും, സാങ്കേതിക അനുമതിയും ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് – റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജ് കോര്‍പ്പറേഷന്റെ നിര്‍മ്മാണ ചുമതലയില്‍ നിര്‍മ്മിക്കുന്ന പാലത്തിന് 857 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. ഇതിലേക്കുള്ള ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും ഉണ്ണിയാടന്‍ എം.എല്‍.എ പറഞ്ഞു.
പൂമംഗലം പഞ്ചായത്തില്‍ സമഗ്ര ആസ്തി വിവരരേഖ തയ്യാറായി.
ഇരിങ്ങാലക്കുട: പൂമംലം ഗ്രാമപഞ്ചായത്ത് 2012-13 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ സമഗ്ര ആസ്തി വിവരരേഖ തയ്യാറാക്കി. കേരളത്തില്‍ ആദ്യമായാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഗ്രാമപഞ്ചായത്ത് സമഗ്ര ആസ്‌തി വിവരം തയ്യാറാക്കുന്നത്. പഞ്ചായത്തിന്റെ മുഴുവന്‍ റോഡുകള്‍, പൊതുകുളങ്ങള്‍, കിണറുകള്‍, തോടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ ആസ്‌തികളുടെ പുനര്‍ വിവരങ്ങളും, ഫോട്ടോയും അടങ്ങുന്നതാണ് “സമഗ്ര ആസ്‌തി വിവിര രേഖ”. ചേലൂര്‍ – മൂന്നുപീടിക റോഡില്‍ 22 സെന്റ് ഭൂമി നടപടി ക്രമം പൂര്‍ത്തിയാക്കി പഞ്ചായത്തിന്റെ ആസ്‌തിയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ജോസ് മൂഞ്ഞേലി അറിയിച്ചു. ആസ്‌തി വിവരരേഖാ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആലീസ് തോമസ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ജോസ് മൂഞ്ഞേലി അദ്ധ്യക്ഷത വഹിച്ചു. . ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പത്മജ മുകുന്ദന്‍ . കെ.കെ ശശി, പഞ്ചായത്ത് അംഗങ്ങളായ സി.സന്തോഷ്, കത്രീന ജോര്‍ജ്ജ്, സെക്രട്ടറി ഗിരി ഇരിങ്ങാലക്കുട എന്നിവര്‍ സംസാരിച്ചു. .
ഇരിങ്ങാലക്കുടയില്‍ ചീട്ടുകളി സംഘങ്ങളെ പിടികൂടി
ഇരിങ്ങാലക്കുട: ചീട്ടുകളി സംഘങ്ങളെ പിടികൂടി. ഇരിങ്ങാലക്കുട എസ്.ഐ പി.ആര്‍ ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചീട്ടുകളി സംഘങ്ങളെ അറസ്‌റ്റ് ചെയ്‌തത്. മാപ്രാണം ചിത്രവള്ളി പാടത്തു നിന്ന് ഞായറാഴ്‌ച ഒരു സംഘത്തേയും, മറ്റൊരു സംഘത്തെ രാത്രിയില്‍ പൂച്ചക്കുളത്തുള്ള ഒരു ഒഴിഞ്ഞ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. രാത്രിയില്‍ പൂച്ചക്കുളത്ത് ഒഴിഞ്ഞ ഒരു വീട്ടില്‍ ചീട്ടുകളി നടക്കുന്നുണ്ടെന്ന് ഇരിങ്ങാലക്കുട എസ്.ഐ പി.ആര്‍ ബിജോയിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്. റോയ് പൗലോസ്. സുജിത്ത് കുമാര്‍, ജിനേഷ് കെ.ജെ, രാഗേഷ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.
ചേലൂര്‍ പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെ
ഇരിങ്ങാലക്കുട: ചേലൂര്‍ പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടിക്കൊണ്ടുള്ള ഇരിങ്ങാലക്കുട പോസ്റ്റല്‍ സുപ്രണ്ടിന്റെ നടപടി നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് തെളിയുന്നു. ഒരു പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടണമെങ്കില്‍ ആ വിവരം മുഴുവന്‍ ഇടപാടുകാരെയും , നാട്ടുകാരെയും ഒരു മാസം മുമ്പ് അറിയിക്കണം എന്നാണ് നിയമം , ചേലൂർ പോസ്റ്റ് ഒഫീസിന്റെ കാര്യത്തില്‍ ആരെയും അറിയിക്കാതെ ബോര്‍ഡും അനുബന്ധ സാധനങ്ങളും ടെമ്പോയില്‍ കയറ്റികൊണ്ടുപോവുകയാണ് ഉണ്ടായത്. പൂട്ടിയ പോസ്റ്റ് ഒഫീസിനു പകരമായി പുതിയ ഓഫീസ് തുറക്കണമെന്ന നിയമവും സുപ്രണ്ട് പാലിച്ചിട്ടില്ല. ഈ രണ്ടു മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പത്തു ദിവസത്തിനകം ഒഫൈസ് തുറന്നു പ്രവര്‍ത്തനമാരംഭിക്കണമെന്ന് ഉള്ള ചീഫ് പോസ്റ്റ് മാസ്റ്ററുടെ നിര്‍ദ്ദേശം മെയ് 13 പുറത്ത് വന്നെങ്കിലും ഇത് വരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇതിനെതിരെ പ്രക്ഷോഭം തുടങ്ങാൻ നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
‘ഇരുതല′ പാമ്പിനെ കിണറ്റില്‍ കണ്ടെത്തി

ഇരിങ്ങാലക്കുട: താഴേക്കാട് പള്ളിയ്ക്ക് സമീപം പണിയുന്ന മൊണാര്‍ക്ക് ഗ്രൂപ്പ് വില്ല പ്രൊജക്റ്റില്‍ കിണറു കുഴിച്ചപ്പോള്‍ വെള്ളത്തിള്‍ രണ്ടറ്റത്തും തലയുള്ള പോലത്തെ പാമ്പിനെ കണ്ടെത്തി. അഞ്ചടിയോളം നീളമുള്ള പാമ്പിനു മുകള്‍ ഭാഗം കറുപ്പും താഴെ വെളുപ്പ് നിറവുമാണ് ഉള്ളത്. ഇരുതലയുള്ള പാമ്പിനെ കിട്ടിയെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പാമ്പിനെ കാണാന്‍ ഒഴുകിയെത്തി. എന്നാല്‍ ഇത് ഇരുതല പാമ്പല്ലന്നും , പാമ്പ് വര്‍ഗ്ഗത്തില്‍ ഉള്‍പെടുന്ന ബിക്കെഡ വേം സ്നെയ്ക് ആണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥിതികരിച്ചു . കൂറി പാമ്പ് ഇനത്തില്‍ പെടുന്ന ഇവ മണ്ണിനടിയിലാണ് കാണപ്പെടുന്നത്.
കോടികള്‍ മുടക്കിയ ബി എം ബി സി ടാറിങ്ങിന് നിലവാര തകര്‍ച്ച
ഇരിങ്ങാലക്കുട: പോട്ട- മൂന്നുപീടിക സംസ്ഥാന ഹൈവേ 61 ല്‍ കല്ലേറ്റുംകര മുതല്‍ ഠാണാവ് വരെ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ബി എം ബി സി ടാറിങ്ങ് പലയിടത്തും നിലവാര തകര്‍ച്ച മൂലം റോഡില്‍ കേടുപാടുകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. വല്ലകുന്നില്‍ ഈ കഴിഞ്ഞ ദിവസം റോഡില്‍ ഭാരവാഹനം പോയപ്പോള്‍ ടാറിളകി വരമ്പ് പോലെ കുഴികള്‍ രൂപപ്പെട്ടു . ഇതിനു പുറമേ ഉന്നത ഗുണനിലവാരവും യാത്രസുഖവും വാഗ്ദാനം നല്കിയ ബി എം ബി സി പ്രതലത്തിലൂടെ വാഹനം ഓടിക്കുമ്പോള്‍ പലയിടത്തും റോഡിന് നിരപ്പിലായ്മ അനുഭവപ്പെടുന്നുവെന്ന് ബഹുഭൂരിപക്ഷം യാത്രക്കാരും പരാതിപ്പെടുന്നുണ്ട് 8 വര്‍ഷം മുമ്പ് ചെയ്ത റോഡിന്റെ ഗുണ നിലവാരം പോലും ഇപ്പോള്‍ ചെയ്യുന്ന റോഡിനിലെന്ന് ഇതിലൂടെ യാത്ര ചെയ്യുന്ന ഏവര്‍ക്കും സ്വയം ബോധ്യപ്പെടുന്നതാണ് . ഏറെ കൊട്ടിഘോഷിച്ച് റോഡിന് വീതി കൂട്ടി ചെയ്യുന്ന ബി എം ബി സി റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അടുത്തയാഴ്ച നിര്‍വഹിക്കുമെന്ന് അറിയുന്നു. റോഡിന്റെ ഗുണനിലവാര തകര്‍ച്ച ചൂണ്ടികാട്ടി പ്രാദേശികമായി പലയിടത്തും പ്രതിക്ഷേധ സമരങ്ങള്‍ ആരംഭിക്കുമെന്ന് സൂചനയുണ്ട് ഇതേ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ പി ഡബ്ലിയു ഡി അധികൃതര്‍ തയ്യാറായിട്ടില്ല.


















