സെബാസ്റ്റ്യന്‍ ജോസഫിന് ഡോക്ടറേറ്റ്

ഇരിങ്ങാലക്കുട : മലയാള ചലച്ചിത്രഗാനങ്ങള്‍ പാഠവും ആവിഷ്‌കാരവും – വയലാര്‍ രാമവര്‍മ്മ, പി.ഭാസ്‌കരന്‍, ഒ.എന്‍.വി.കുറുപ്പ് എിവരുടെ തെരഞ്ഞെടുത്ത ഗാനങ്ങളെ ആസ്പദമാക്കി ഒരു പഠനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷന്‍ സെബാസ്റ്റ്യന്‍ ജോസഫ് കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ സെനറ്റ് അംഗമാണ്.കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജിലെ പ്രാദേശിക ഗവേഷണകേന്ദ്രത്തില്‍ യു.ജി.സി എമിറിറ്റസ് പ്രൊഫസര്‍ ഡോ.എന്‍.അനില്‍കുമാറിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. തുടങ്ങനാട് (തൊടുപുഴ) മുഞ്ഞനാട്ട് കുടുംബാംഗമാണ്

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top