ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു


എടക്കുളം : ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. അരിപ്പാലം തോപ്പ് സ്വദേശി ഈഴവത്ര വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ മധു (43) വാണ് മരിച്ചത്. ഡോക്യുമെന്റ് റൈറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സ് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.

ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഏഴരയോടെ എടക്കുളം അരിപ്പാലം റോഡില്‍ ഒലുപ്പൂക്കഴ പാലത്തിന് സമീപമുള്ള വളവിലായിരുന്നു അപകടം. പരിക്കേറ്റ
മധുവിനെ ഉടനെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍  രക്ഷിക്കാനായില്ല. ഭാര്യ: സജിത. മക്കള്‍: കിഷന്‍, മിന്നു.

Leave a comment

  • 62
  •  
  •  
  •  
  •  
  •  
  •  
Top