പൊറത്തിശ്ശേരി മഹാത്മാ സ്കൂളിൽ വായനപക്ഷാചരണത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം

പൊറത്തിശ്ശേരി : വിദ്യാർത്ഥികളെ വായനയിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ വായനപക്ഷാചരണത്തോട് അനുബന്ധിച്ച് പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിൽ നടന്ന പുസ്തകപ്രദർശനം പ്രധാന അദ്ധ്യാപിക ഇ ബി ജിജി ഉദ്‌ഘാടനം ചെയ്തു. മലയാളിക്ക് വായനയുടെ കൈത്തിരിയുമായ് എത്തിയ പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് തന്നെ വായന പ്രവർത്തനങ്ങൾ സജീവമാക്കാൻ ക്ലാസ് തലത്തിൽ സമാഹരിച്ച ആയിരത്തിലധികം പുസ്തകങ്ങൾ ഓരോ ക്ലാസ്സുകാരും പരിചയപ്പെടുത്തി. ഐക്യം, സാഹോദര്യം, സമത്വം, സഹിഷ്ണുത എന്നിവ സമൂഹത്തിൽ ആഴത്തിൽ വേരുറപ്പിക്കുന്നതിന് വായനാദിനവും വാരവും സഹായകമാകണം

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
  •  
Top