വായനപക്ഷാചരണം : വിദ്യാർത്ഥികൾ വാർത്താവതരണം നടത്തി

നടവരമ്പ് : വായനാപക്ഷാചരണത്തിന്റെ പന്ത്രണ്ടാം ദിനത്തിൽ ഗവൺമെന്റ് എൽ പി സ്കൂളിൽ ടെലിവിഷൻ ചാനൽ മാതൃകയിൽ വാർത്താവതരണം നടത്തി. വിദ്യാർത്ഥികളായ ക്രിസ്റ്റൻ വർഗ്ഗീസ്, അദ്രിക സുമേഷ് എന്നിവരായിരുന്നു വാർത്താവതാരകർ. തുടർന്നു നടന്ന ” പുസ്തകപ്പെട്ടിയിൽ എന്റെ കൂടി പുസ്തകം” എന്ന പരിപാടിയിൽ പുസ്തക വിജയിയ്ക്കും വാർത്താവതാരകർക്കും എം.എസ് ‘വിഷ്ണു പാരിതോഷികങ്ങൾ നൽകി അനുമോദിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top