നഗരസഭയിൽ സോളാർ വൈദ്യുതി നിലച്ചിട്ട് ഒരുമാസം – അറ്റകുറ്റപ്പണി വൈകിയതിനാൽ നഗരസഭക്ക് നഷ്ടം പെരുകുന്നു

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രഥമ സമ്പൂർണ്ണ സോളാർ വൈദ്യുതി നഗരസഭാ ഓഫീസായ് 2014 ൽ പ്രവർത്തനം ആരംഭിച്ച ഇരിങ്ങാലക്കുട നഗരസഭയുടെ സോളാർ വൈദ്യുതി പ്ലാന്‍റിന് സമയാസമയങ്ങളിലെ അറ്റകുറ്റ പണി മുടങ്ങിയതിനാൽ ഇപ്പോൾ പ്രവർത്തനക്ഷമമല്ലാതായിട്ട് ഒരു മാസമാകുന്നു.

അനർട്ടിന്‍റെ മേൽനോട്ടത്തിൽ 25 കിലോവാട്ടിന്‍റെ സോളാർ ഫോട്ടോവോൾടൈക്ക് പവർ പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഓഫീസ് പൂർണ്ണമായും സോളാർ വൈദ്യുതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇതിനായി 120 ഓളം ബാറ്ററികളും അനുബന്ധ ഉപകരണങ്ങളും പവർ പ്ലാന്റിൽ സ്ഥാപിച്ചിട്ടുണ്ട്. 4 വർഷമായിട്ടും സമയസമയങ്ങളിൽ നടത്തേണ്ട അറ്റകുറ്റപണികൾ മുടങ്ങിയതുമൂലമാണ് സോളാർ പവർ പ്ലാന്‍റ് പലപ്പോഴും പണി മുടക്കിയത്.

നഗരസഭാ കെട്ടിടത്തിന് ചിലവായിരുന്ന ഭീമമായ വൈദ്യുതി ചിലവിന് പരിഹാരമാകുമെന്ന നിലയിലാണ് സോളാർ പ്ലാന്‍റ് സ്ഥാപിച്ചതെങ്കിലും പലപ്പോഴും പ്ലാന്‍റ് പ്രവർത്തനക്ഷമമല്ലാത്തതു മൂലം വൈദ്യുതി ചിലവിൽ കാര്യമായ കുറവ് വന്നിരുന്നില്ല . കൽക്കട്ടയിലുള്ള അഗ്നി കമ്പനിക്കാണ് നഗരസഭയിലെ സോളാർ പവർ പ്ലാന്‍റിന്റെ പരിപാലന ചുമതല. കേടുപാടുകൾ വരുമ്പോൾ ഇവരെ അറിയിക്കുന്നതിലും വന്നെത്തുവാനുമുള്ള കാലതാമസമാണ് പ്ലാന്‍റിന്‍റെ ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം.

ഒരുമാസത്തിലധികം പ്രവർത്തനക്ഷമമല്ലാതിരുന്ന 120 ഓളം ബാറ്ററികൾ വീണ്ടും ചാർജ് ചെയ്ത പഴയരീതിയിൽ പ്രവർത്തനക്ഷമമാക്കാൻ ഇനിയും ആഴ്ചകൾ തന്നെ വേണ്ടി വരും. അപ്പോൾ വീണ്ടും വൈദ്യുതിയിനത്തിൽ നഗരസഭക്ക് നഷ്ടം വർദ്ധിക്കാനാണ് സാധ്യത

Leave a comment

558total visits,1visits today

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top