ആഗസ്റ്റ് 15 ‘സ്വാതന്ത്ര്യ സംഗമം’ – ഡി വൈ എഫ് ഐ സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാൾ അങ്കണത്തിൽ സ്വാതന്ത്ര്യ ദിന സായാഹ്നത്തിൽ സംഘടിപ്പിക്കുന്ന ‘സ്വാതന്ത്ര്യ സംഗമം’ പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ആർ.എസ്.എസ് നേതൃത്വം കൊടുക്കുന്ന ബി.ജെ.പി. സർക്കാർ ഇന്ത്യയെ കോർപ്പറേറ്റുകൾക്ക് വിൽപ്പനക്ക് വച്ചിരിക്കുകയാണ്. കൊള്ളലാഭം മാത്രം സ്വപ്നം കാണുന്ന കുത്തക ഭീമൻമാർ ജനജീവിതം ചവിട്ടിമെതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സ്വാതന്ത്ര്യദിനങ്ങളും ത്രിവർണ്ണ പതാക ഉയർത്തി മധുര പലഹാരം നുണയാൻ മാത്രമല്ല, നഷ്ടപെട്ടുകൊണ്ടിരിക്കുന്ന അവകാശങ്ങൾ തിരികെ പിടിക്കാനും നേടിയെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമുഖം തുറക്കാനും യുവത്വത്തോട് ആഹ്വാനം ചെയ്യൽ കൂടിയാണ് ഡി.വൈ.എഫ്.ഐ ചെയ്യുന്നതെന്നും ഇതിന്റെ ഭാഗമായാണ് വരുന്ന സ്വാതന്ത്ര്യ ദിന സന്ധ്യയിൽ “ഇന്ത്യ അപകടത്തിലാണ് പൊരുതാം നമുക്കൊന്നായ്” എന്ന സന്ദേശം ഉയർത്തി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ ‘സ്വാതന്ത്ര്യ സംഗമം’ സംഘടിപ്പിക്കുന്നതെന്നും സംഘാടക സമിതി അറിയിച്ചു. ഇരിങ്ങാലക്കുടയിലെ പരിപാടിയുടെ വിജയത്തിനായി 101 അംഗ എക്സിക്യുട്ടിവ് അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി രൂപീകരിച്ചു.

ഭാരവാഹികളായി ചെയർമാൻ : കെ.സി.പ്രേമരാജൻ, കൺവീനർ : ആർ.എൽ.ശ്രീലാൽ, ട്രഷറർ : വി.എ.അനീഷ്, വൈസ് ചെയർമാൻ : ഉല്ലാസ് കളക്കാട്ട്, അഡ്വ.കെ.ആർ.വിജയ, കെ.പി.ദിവാകരൻ മാസ്റ്റർ, വി.എ.മനോജ്കുമാർ, ടി.എസ്.സജീവൻ മാസ്റ്റർ, കെ.എ.ഗോപി, പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ, ജോ.കൺവീനർ : സി.ഡി.സിജിത്ത്, പി.സി. നിമിത, വി.എം.കമറുദീൻ, ആർ.എൽ.ജീവൻലാൽ, പി.കെ.മനുമോഹൻ, ഐ.വി.സജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top