ഫാ: ജോയ് പീനിക്കപറമ്പിലിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട : ഈ വര്‍ഷത്തെ മികച്ച കായികാദ്ധ്യാപകനുള്ള കേരള സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ അവാര്‍ഡ് കരസ്ഥമാക്കിയ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പലും കായികാദ്ധ്യാപകനുമായ ഫാ: ജോയ് പീനിക്കപറമ്പിലിനെ ക്രൈസ്റ്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അനുമോദിച്ചു. വൈസ് പ്രസിഡന്റ്‌ ജയ്‌സന്‍ പാറെക്കാടന്‍ ബൊക്കെ നല്‍കി ആദരിച്ചു. ക്രൈസ്റ്റ് മാനേജര്‍ ഫാ: ജേക്കബ്‌ രിഞാംപിള്ളി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മാത്യു പോള്‍ ഊക്കന്‍, സെക്രട്ടറി വി പി ആന്റോ, വൈസ് പ്രിന്‍സിപ്പല്‍ ഫാ: ജോളി മാളിയേക്കല്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: പി ജെ തോമസ്‌, ശ്രീകുമാര്‍ കെ., കൊച്ചു ഗോവിന്ദന്‍, പ്രൊഫ: സി വി ഫ്രാന്‍സിസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Leave a comment

Top