ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ലഗസി പ്രൊജക്റ്റ്, ചാരുബഞ്ചുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : സിവിൽ സ്റ്റേഷനിലെ പുതിയ റവന്യു കെട്ടിടത്തിന്റെ മുൻ വശത്ത് ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോൺക്രീറ്റ് ചാരുബഞ്ചുകൾ സ്ഥാപിച്ചു. മുകുന്ദപുരം തഹസിൽദാർ മധുസൂദനൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ്ജ് ചീരൻ അദ്ധ്യക്ഷത വഹിച്ചു. കാബിനറ്റ് സെക്രട്ടറിമാരായ എൽ എൻ തോമസ് കാളിയങ്കര, എൽ എൻ കെ എൻ സുഭാഷ്, ജെ ടോണി, മറ്റു ഭാരവാഹികളും പങ്കെടുത്തു. ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അഡ്വ. എം സി എംസൻ സ്വാഗതവും ലയൺസ് ക്ലബ് പ്രസിഡന്റ് അനിത ജോർജ്ജ് നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top