വ്യാപാര സ്ഥാപനങ്ങൾ കാന ഉയർത്തികെട്ടിയതു മൂലം തകർന്ന റോഡ് ആരുടെതെന്ന് നഗരസഭയും പി.ഡബ്ല്യു.ഡിയും തമ്മിൽ തർക്കം : അറ്റകുറ്റപണികൾ വൈക്കുന്നതുമൂലം അപകടകെണിയായി തുടരുന്നു

ഇരിങ്ങാലക്കുട : ഏറെ തിരക്കുള്ള എ കെ പി- ബസ്റ്റാന്റ് റോഡിൽ സണ്ണി സിൽക്‌സിനും നവരത്ന സൂപ്പർ മാർക്കറ്റിനു മുന്നിലുള്ള റോഡ് തകർന്ന് രൂപപെട്ട വെള്ളക്കെട്ടും കുഴികളും അപകട കെണിയാകുന്നു. ദിനം പ്രതി വെള്ളക്കെട്ട് ഒഴിവാക്കാനും കുഴിയിൽ വീണും ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ അപകടത്തിൽ പെടുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും ദുരന്തങ്ങൾ ഒഴിവാകുന്നത്. ഇരുവശമുള്ള വ്യാപാര സ്ഥാപനങ്ങൾ അവരുടെ കെട്ടിടങ്ങൾക്ക് ഭംഗി വരുത്തുവാനായ് കാന ഉയർത്തികെട്ടിയതാണ് ഇവിടെ വെള്ളക്കെട്ട് വരൻ പ്രധാന കാരണം.

റോഡ് പി.ഡബ്ല്യു.ഡിയുടെ ആണെന്നും അറ്റകുറ്റപണികൾ നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്ന് നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു പറയുന്നു. എന്നാൽ ഈ റോഡ് തങ്ങളുടേതല്ലെന്നു പൊതുമരാമത്ത് വകുപ്പ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. ഈ വിവരം നഗരസഭയിൽ അറിയിച്ചപ്പോൾ , രേഖകൾ പരിശോധിക്കട്ടെ എന്ന് ചെയർപേഴ്സൺ പറയുകയും, റോഡ് നഗരസഭയുടെ കിഴിലാണെങ്കിൽ കാന ഉയർത്തികെട്ടിയ ഇരുവശമുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് അവ പൊളിച്ചു മാറ്റാൻ നോട്ടീസ് നല്കുന്ന കാര്യം ആലോചിക്കാമെന്നു അവർ പറഞ്ഞു.

വകുപ്പുകൾ തമ്മിലുള്ള ഈ തർക്കത്തിനിടെ ജീവൻ പണയം വച്ചാണ് ജനങ്ങൾ ഈ വഴി യാത്ര ചെയുന്നത്. കുഴികൾ ഒഴിവാക്കാനായി തിരിക്കുമ്പോൾ എതിർ ദിശയിൽ നിന്ന് അമിത വേഗതയിൽ വരുന്ന ബസ്സുകളടക്കുള്ള വാഹനങ്ങളും അപകട കുഴികളും ഈ വഴി യാത്ര ചെയ്യുന്നവർക്ക് ഭീഷണിയാവുകയാണ്.

Leave a comment

1279total visits,2visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top