ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ ക്ലബ്ബുകളുടെ ഉദ്‌ഘാടനം നടത്തി

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ അദ്ധ്യാപക പരിശീലകനായ സി സി പോൾസൺ ക്ലബ്ബുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.. പി ടി എ പ്രസിഡന്റ് പി ടി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. എല്ലാ ക്ലബ് പ്രസിഡന്റുമാരും അതാത് ക്ലബ്ബിന്റെ ആപ്തവാക്യം പരിചയപ്പെടുത്തി. ഓട്ടൻതുള്ളൽ, നൃത്തശില്പം, നാടൻപാട്ട്, ഹാന്‍റ്പ്രിന്‍റിങ്, മോക്ക് വോളിബോൾ, എന്നി വിവിധ ക്രിയാത്മക പരിപാടികൾ വിവിധ ക്ലബ്ബുകൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്‌ലെറ്റ് ഉദ്‌ഘാടകൻ സി സി പോൾസന് ഉപഹാരം നൽകി ആദരിച്ചു. അമൃത കൃഷ്‌ണ കെ വി സ്വാഗതവും ക്ലബ് കോർഡിനേറ്റർ മേൽവി ജോസ് നന്ദിയും പറഞ്ഞു.

Leave a comment

  • 29
  •  
  •  
  •  
  •  
  •  
  •  
Top