ശിശുക്ഷേമ വികസന പദ്ധതി ഓഫീസറുടെ (സി ഡി പി ഒ) കാര്യാലയത്തിലേക്ക് സി.പി.ഐ മാർച്ച് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബ്ളോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശിശുക്ഷേമ വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലേക്ക് സി.പി.ഐ കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ മാർച്ച് നടത്തി. കാറളം പഞ്ചായത്തിലെ വെള്ളാനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രിയം അംഗനവാടിയിലെ താൽക്കാലിക ഹെൽപ്പർ നിയമനം അട്ടിമറിക്കുന്ന ശിശുക്ഷേമ വികസന പദ്ധതി ഓഫീസറുടെ (സി ഡി പി ഒ) നടപടിക്കെതിരെയാണ് സി.പി.ഐ പ്രതിഷേധ സമരം നടത്തിയത്.

അംഗനവാടിയിൽ ഹെൽപ്പർ ഒഴിവു വന്നപ്പോൾ കമ്മിറ്റി വിളിച്ച് ചേർത്ത് ഉടനടി നിയമനം നടത്തണമെന്ന് സി ഡി പി ഒ ആവശ്യപെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാർഡ് മെമ്പർ കൂടിയായ അംഗനവാടി വർക്കർ കമ്മിറ്റി വിളിച്ച് ചേർക്കുകയും കമ്മിറ്റിയുടെ തീരുമാന പ്രകാരം യോഗ്യതയുള്ള അബിത എന്നയാളെ നിയമിച്ചത്. എന്നാൽ ജോലിക്കെത്തിയ അബിതയേയും, അംഗനവാടിയിലെ കുരുന്നുകളേയും സി.പി.ഐ.എം ഗുണ്ടാസംഘം തടഞ്ഞുവക്കുകയും അസഭ്യം പറയുകയും ചെയ്തു. അക്രമാസംക്തമായ അന്തരീക്ഷത്തിൽ പോലീസിനെ വിളിക്കേണ്ടതിന് പകരം, കയ്യൂക്കിന്റെ ബലത്തിൽ സി ഡി പി ഒ ആ നിയമനം അട്ടിമറിക്കുകയായിരുന്നു.

മാപ്രാണം സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് ശിശുക്ഷേമ വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സി.പി.ഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എസ് ബൈജു അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സുധീർദാസ്, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ്.സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ എൻ.കെ ഉദയപ്രകാശ് സമരത്തെ അഭിവാദ്യം ചെയ്തു. സഖാക്കൾ രാജീവൻ, അംബിക സുഭാഷ്, ബിന്ദു പ്രദീപ്, സുനിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top