പ്രദീപിന് പ്രണാമം : ഫെയ്‌സ്ബുക്ക് പേജ് തുറന്നു

ഇരിങ്ങാലക്കുട : അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ നാടൻ പാട്ട് കലാകാരൻ പ്രദീപ് ഇരിങ്ങാലക്കുടയുടെ ഭാര്യ സരിത പ്രദീപിന് സേവാഭാരതിക്ക് ലഭിച്ച സ്ഥലത്ത് വീട് നിർമ്മാണത്തിന് ധനസമാഹരണത്തിനായ് സേവാഭാരതി “പ്രദീപിന് പ്രണാമം” എന്ന പേരിൽ ആരംഭിക്കുന്ന ഫെയ്‌സ്ബുക്ക് പേജിന്റെ ഉദ്‌ഘാടനം സിനിമ നടനും നാടൻപാട്ട് ഗായകനുമായ രാജേഷ് തംബുരു നിർവ്വഹിച്ചു. ഇരിങ്ങാലക്കുട സംഗമം ഹാളിൽ നടന്ന ചടങ്ങിൽ സേവാഭാരതി പ്രസിഡന്റ് പി കെ ഉണ്ണികൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ലയൺസ്‌ ക്ലബ് ഡയമണ്ട് പ്രസിഡന്റ് ജിത ബിനോയ് ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി പി ഹരിദാസൻ സ്വാഗതവും പ്രകാശൻ കൈമാപറമ്പിൽ നന്ദിയും പറഞ്ഞു.

കലാഭവൻ മണി മനോഹരമായി പാടിയ’തെല്ലു തെക്കേപുറത്തെ മുറ്റത്തു ….. ആറടിമണ്ണിൽ ഉറങ്ങയല്ലോ ….. എന്ന കേരളം ഒന്നടക്കം നെഞ്ചിലേറ്റിയ ഈ ഗാനത്തിൻറെ രചയിതാവാണ് പ്രദീപ് ഇരിങ്ങാലക്കുട. ഫെയ്‌സ്‌ബുക്ക്‌ പേജ് https://www.facebook.com/pradeeirinjalakuda/

Leave a comment

  • 39
  •  
  •  
  •  
  •  
  •  
  •  
Top