ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ യോഗവാരത്തിനു തുടക്കമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിoഗ്, ഇരിഞ്ഞാലക്കുട എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന യോഗവാരത്തിനു തുടക്കമായി. പഞ്ചഗവ്യ മെഡിക്കൽ പ്രാക്ടീഷ്ണർ ബേബിലാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാറി വരുന്ന ജീവിതചര്യയ്ക്ക് അനുസരിച്ച് യോഗ അഭ്യസിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടർന്ന് വളണ്ടിയേഴ്സിന് രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന യോഗ പരിശീലനം നൽകി. എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോയന്റ് ഡയറക്ടർ ഫാ: ജോയ് പയ്യപിള്ളി, പ്രിൻസിപ്പൽ ഡോ: സജീവ് ജോൺ എന്നിവർ സംസാരിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ നിതിൻ.കെ. എസ് സ്വാഗതവും സ്റ്റുഡന്റ് കോ – ഓർഡിനേറ്റർ മൊഹമ്മദ് ആഷിഖ് നന്ദിയും പറഞ്ഞു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top