ഡി വൈ എഫ് ഐ അനുമോദനസദസ്സ് സംഘടിപ്പിച്ചു

ചേലൂർ : ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് മേഖലയിലെ പൂച്ചക്കുളം യൂണിറ്റ് എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പൂച്ചക്കുളം സെന്ററിൽ അനുമോദിച്ചു. ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പ്രസിഡന്റ്‌ വി എ അനീഷ്‌ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അരുൺ കെ രാജ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പുരോഗമന പ്രസ്ഥാനത്തിന്റെ ലോക്കൽ സെക്രട്ടറി വി എൻ കൃഷ്ണന്കുട്ടി, കഥാകൃത് രാജേഷ് തെക്കിനിയേടത്, പുരോഗമന പ്രസ്ഥാനത്തിന്റെ പൂച്ചക്കുളം ബ്രാഞ്ച് സെക്രട്ടറി ജോയ് കോനേങ്ങാടൻ, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി കെ കെ ശ്രീജിത്ത്‌, പ്രസിഡന്റ് നിതീഷ് മോഹൻ, ട്രഷറർ എ എസ് ഷാരംഗ് തുടങ്ങിയവർ സംസാരിച്ചു. ഡി വൈ എഫ് ഐ ടൗൺ വെസ്റ്റ് മേഖല ജോയിന്റ് സെക്രട്ടറി കിരൺ ജോയ് സ്വാഗതവും യൂണിറ്റ് ഭാരവാഹി റിജു നന്ദിയും പറഞ്ഞു. തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.

Leave a comment

791total visits,1visits today

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top