കാർ ബൈക്കിലിടിച്ചു യുവാവിന് പരിക്ക്

പുല്ലൂർ : അമിത വേഗതയിൽ വന്ന കാർ പുല്ലൂർ പൊതുമ്പുചിറക്കടുത്ത് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയും തുടർന്ന് എതിർദിശയിലേക്ക് തിരിഞ്ഞു റോഡിലൂടെ വരികയായിരുന്ന ബൈക്കിലിടിക്കുകയും ചെയ്തു. ബൈക്ക് യാത്രികനായ യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. അവിട്ടത്തൂർ മണ്ണാമ്മൂല ചിദംബരത്തിന്റെ മകൻ ജിഷ്ണുവിനാണ് പരിക്കേറ്റത്. രെജിസ്ട്രേഷൻ ലഭിക്കാത്ത പുതിയ ഹ്യുണ്ടായി കാറിനു അപകടത്തിൽ സാരമായി കേടുപാടുകൾ പറ്റിയിട്ടുണ്ട്.

Leave a comment

696total visits,2visits today

  • 11
  •  
  •  
  •  
  •  
  •  
  •  
  •  
Top