ആസ്വാദനക്കുറിപ്പ് രചനാമൽസരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : വായനാപക്ഷാചരണത്തോടനുബന്ധിച്ച് മുകുന്ദപുരം താലൂക്കിലെ അദ്ധ്യാപകർ, സ്കൂൾ വിദ്യാർത്ഥികൾ, മറ്റുള്ളവർ എന്നീ മൂന്ന് വിഭാഗങ്ങളിലായി ആസ്വാദനക്കുറിപ്പ് രചനാമൽസരം സംഘടിപ്പിക്കുന്നു. മൽസരാർത്ഥികൾക്ക് തങ്ങൾ വായിച്ചിട്ടുള്ള ഏത് കൃതിയെപ്പറ്റിയും എഴുതാം.

ഓരോ സ്കൂളിൽ നിന്നും വിദ്യാർത്ഥികളുടെ രചനകളിൽ എറ്റവും മികച്ച ഒന്ന് തെരഞ്ഞെടുത്താണു സ്ക്കൂൾ അധികൃതർ മൽസരത്തിനയക്കേണ്ടത്. വിജയികൾക്ക് ജൂലായ് 7നു ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ വെച്ച് നടക്കുന്ന സമാപന പരിപാടിയിൽ സമ്മാനങ്ങൽ വിതരണം ചെയ്യും. രചനകൾ ജൂലായ് 2നകം സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ, അയ്യങ്കാവ് മൈതാനിക്കു സമീപം, ഇരിങ്ങാലക്കുട – 680121 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ഫോൺ: 9288147061

Leave a comment

621total visits,7visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top