കരുവന്നൂരിൽ നാല്പതിനായിരത്തോളം വാഴകൾ വെള്ളത്തിനടിയിൽ

കരുവന്നൂർ : കരുവന്നൂർ പ്രദേശത്ത് വ്യാപകമായ കാറ്റും മഴയും വെള്ളപ്പൊക്കവും മൂലം നാല്പതിനായിരത്തോളം നേന്ത്രവാഴകൾ വെള്ളത്തിനടിയിലായി. കരുവന്നൂർ വി എഫ് പി സി കെ സ്വാശ്രയ കർഷക സമിതി പരിധിയിലുള്ള കരുവന്നൂർ, പൊറത്തിശ്ശേരി, പനംകുളം, കൊക്കിരിപ്പള്ളം ആറാട്ടുപുഴ, തുടങ്ങിയ പ്രദേശങ്ങളിലാണ് ഏകദേശം നാല്പതിനായിരത്തോളം നേന്ത്രവാഴകൾ വെള്ളത്തിനടിയിലായത്. ഈ പ്രദേശത്തെ കർഷകർ വിവിധ ബാങ്കുകളിൽ നിന്നും ലോണെടുത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. വിളവെടുപ്പിന് ഇനിയും രണ്ട് മാസം ശേഷിച്ചിരിക്കെ കുലച്ച നേന്ത്രവാഴകൾ മുഴുവനായും നശിച്ച അവസ്ഥയിലാണ്. ആയതിനാൽ സർക്കാർ അടിയന്തിരമായി ഈ പ്രദേശത്തെ കർഷകർക്ക് ധന സഹായം നൽകി സംരക്ഷിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top