ക്രൈസ്റ്റ് ടെക്നിക്കൽ അക്കാദമി വിദ്യാർത്ഥി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് മുൻ കൈയ്യെടുക്കണം : പ്രൊഫ . കെ യു അരുണൻ എം എൽ എ

ഇരിങ്ങാലക്കുട : കോഴ്‌സുകൾ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച മാനേജ്മെൻറ്റിനെതിരെ ക്രൈസ്റ്റ് ടെക്‌നിക്കൽ അക്കാഡമിയിലെ വിദ്യാർത്ഥികൾ നാലുദിവസമായി നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് മുൻ കയ്യെടുക്കണമെന്ന് പ്രൊഫ. കെ യു അരുണൻ എം എൽ എ ആവശ്യപ്പെട്ടു. നിരാഹാരപന്തലിൽ വിദ്യാർത്ഥികളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി പ്രേമരാജൻ, ഉല്ലാസ് കളക്കാട്ട്, മനോജ് കുമാർ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു


അംഗീകാരമില്ലാത്ത കോഴ്‌സുകൾ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്‌ രണ്ടേകാൽ ലക്ഷത്തോളം രൂപ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ ക്രൈസ്റ്റ് ടെക്‌നിക്കൽ അക്കാഡമി മാനേജ്മെൻറ്റിന്‍റെ വിദ്യാർത്ഥി വഞ്ചനക്കെതിരെ ക്രൈസ്റ്റ് കോളേജിന്‍റെ സമീപത്തെ ആശ്രമത്തിനു മുന്നിൽ ബുധനാഴ്ച മുതലാണ് വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത് .

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top