സെന്‍റ് ജോസഫ് കോളേജിൽ ‘ബ്ലഡ് ഡോണേഴ്സ് ഡേ’ ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ് കോളേജിൽ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണേഴ്സ് ‘ശ്രേഷ്ഠം 2018 ‘ ഏറെ വ്യത്യസ്തമായി ആഘോഷിച്ചു. വൃക്ക ദാതാക്കളേയും രക്ത ദാതാക്കളേയും ആദരിക്കുന്ന ചടങ്ങിൽ സെന്‍റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി വൃക്ക ദാനം നടത്തി മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമാതൃകകളായ്‌ തീർന്ന സെന്‍റ് ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ. സി. നേഡ് ആന്‍റോയെയും പുഷ്‌പം ജോസിനെയും ആദരിച്ചു. നൂറിലധികം തവണ രക്ത ദാനം നടത്തിയ ജോയ് കാവുങ്ങൽ ചടങ്ങിൽ സന്നിഹിതനായിരുന്നു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ. ബിനു ടി വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top