ഇരിങ്ങാലക്കുട പ്രസ് ക്ലബിന് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്‍റെ 29-ാമത്തെ വാർഷിക പൊതുയോഗം നടന്നു. പ്രമുഖ കാരിക്കേച്ചർ താരം രാജേഷ് തംബുരു യോഗത്തിന്‍റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രസ് ക്ലബ്ബിന്‍റെ പുതിയ ഭാരവാഹികളായ് പ്രസിഡന്‍റ് – കെ കെ ചന്ദ്രൻ, സെക്രട്ടറി – വി ആർ സുകുമാരൻ, വൈസ് പ്രസിഡന്‍റ് – റിയാസുദിൻ, ജോയിന്‍റ് സെക്രട്ടറി ഉണ്ണികൃഷ്‌ണൻ, ട്രഷറർ- വർദ്ധനൻ, കമ്മിറ്റി മെമ്പർമാർ – ടി ജി സിബിൻ, മൂലയിൽ വിജയകുമാർ, ഓഡിറ്റർ – ശ്രീനിവാസൻ  എന്നിവരെ തിരഞ്ഞെടുത്തു.

Leave a comment

  • 53
  •  
  •  
  •  
  •  
  •  
  •  
Top