കിണറ്റിൽ വീണ് മരണപ്പെട്ടു

കാട്ടൂർ : കഴിഞ്ഞ ദിവസം ദുബായ്മൂലയിലുള്ള പിച്ചിരിക്കൽ അനൂപ് എന്നയാളുടെ പറമ്പിൽ കിണർ കുഴിച്ച് കൊണ്ടിരുന്ന കരീപ്പുള്ളി വീട്ടിൽ കുഞ്ഞയ്യപ്പൻ മകൻ ശിവരാമൻ(64), കാട്ടൂർ തിയ്യത്തുപറമ്പിൽ വീട്ടിൽ വേലായുധൻ, (63 ) എന്നിവർ കിണറ്റിൽ നിന്ന് മുകളിലേക്ക് കയറി കിണറിന്റെ അരികിൽ നിൽക്കുന്ന സമയം കാൽ വഴുതി കിണറ്റിലേക്ക് വീഴുകയും തുടർന്ന് ഇരുവരെയും കരാഞ്ചിറ മിഷ്യൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിവരാമൻ മരണപ്പെടുകയും ഗുരുതരമായി പരിക്കേറ്റ വേലായുധൻ വെൻറിലേറ്ററിലുമാണ്. മരണപ്പെട്ട ശിവരാമന്‍റെ ബോഡി കാട്ടൂർ എസ് ഐ ബൈജു.ഇ ആർ ന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു

Leave a comment

467total visits,1visits today

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top