വല്ലക്കുന്ന് വിശുദ്ധ അൽഫോൻസാ ദേവാലയത്തിലെ തിരുനാൾ നവംബര്‍ 18,19ന്

വല്ലക്കുന്ന് :  വിശുദ്ധ അല്‍ഫോസമ്മയുടെ നാമധേയത്തില്‍ കൂദാശ ചെയ്യപ്പെട്ട ആദ്യ ദേവാലയമായ വല്ലക്കുന്ന് ഇടവക ദേവാലയത്തിലെ വിശുദ്ധ അല്‍ഫോൻസമ്മയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റേയും മധ്യസ്ഥ തിരുാള്‍ നവംബര്‍ 18,19 ശനി,ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുന്നു. നവംബര്‍ 9 മുതല്‍ 17-ാം തിയ്യതി വരെ എല്ലാ ദിവസവും വൈകീട്ട് 5.30 ന് നവനാള്‍ കുര്‍ബാന, ലത്തീഞ്ഞ്, നെവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 18 ശനിയാഴ്ച രാവിലെ 7 മണിക്ക് കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക കുര്‍ബ്ബാനയും, പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 2 മണിക്ക് അമ്പും കിരീടവും വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വീടുകളിലേക്ക് എഴുള്ളിക്കുന്നു. വൈകീട്ട് 7 മണിക്ക് കേരളത്തിലെ പ്രമുഖ ടീമുകളുടെ സൗഹൃദ ബാന്റ് വാദ്യം ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് 12 മണിക്ക് വീടുകളില്‍ നിന്നുള്ള അമ്പും, കിരീടവും പള്ളിയില്‍ സമാപിക്കുന്നു. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30, 8, 10 വൈകീട്ട് 3.30 എന്നീ സമയങ്ങളില്‍ വി.കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുനാൾ പാട്ട് കുര്‍ബ്ബാനയ്ക്ക് റവ.ഫാദര്‍ ആന്റണി തെക്കിനേത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. കേരളസഭ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാദര്‍ ജോമി തോട്ടിയാന്‍ വചനസന്ദേശം നല്‍കുന്നതായിരിക്കും. തുടർന്ന് സ്വര്‍ണ്ണ കുരിശുകളും 750 ഓളം മുത്തുകുടകളും, ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടുകൂടിയ ഗംഭീരമായ തിരുനാൾ പ്രദക്ഷിണം വൈകീട്ട് 7 മണിക്ക് ദേവാലയത്തില്‍ സമാപിക്കുന്നു. ശേഷം വാനില്‍ വര്‍ണ്ണ വിസ്മയം ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങള്‍ക്ക് പള്ളി പറമ്പില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എട്ടാമിടത്തോടനുബന്ധിച്ച് നവംബര്‍ 26 ഞായറാഴ്ച വൈകീട്ട് 4.30 ന് ആഘോഷമായ പാട്ട് കുര്‍ബ്ബാനക്ക് ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ. ഫാ.ഡോ.നെവിന്‍ ആട്ടോക്കാരന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിനങ്ങളില്‍ കുഞ്ഞുങ്ങളെ അമ്മതൊട്ടിലില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിനും, കിരീടം, അമ്പ്, പൂമാല, വിശുദ്ധ തൈലം എന്നീ നേര്‍ച്ചകള്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് തിരുനാൾ കമ്മിറ്റിക്ക് വേണ്ടി റവ.ഫാദര്‍ അരുൺ തെക്കിനേത്ത്, കൈക്കാരന്മാരായ തരിയത് മൂഞ്ഞേലി, വില്‍സന്‍ കോട്ടപ്പടിക്കല്‍, വില്‍സന്‍ കൂനമ്മാവ്, പബ്ലിസിറ്റി കൺവീനര്‍മാരായ ജോൺസൺ കോക്കാട്ട് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave a comment

Top