മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി

ആനന്ദപുരം : മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് ഇഎംഎസ് ഹാളിൽ തുടക്കമായി. റൂറൽ ബാങ്കിന്‍റെ നേതൃത്വത്തിൽ വിവിധ നഴ്സറികളുടെ സഹകരണത്തോടെയാണ് ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എ.മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, മുരിയാട് പഞ്ചായത്തംഗംങ്ങളായ മോളി ജേക്കബ്, കെ.വൃന്ദകുമാരി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.സി.അജിത്, മുരിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.ബാലചന്ദ്രൻ, മുരിയാട് കൃഷി ഓഫീസർ കെ.യു.രാധിക, ആത്മ ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സന്തോഷ്, ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ.ചന്ദ്രശേഖരൻ, സെക്രട്ടറി കാഞ്ചന നന്ദനൻ എന്നിവർ പ്രസംഗിച്ചു. വിവിധ തരത്തിലുള്ള ഫലവൃക്ഷ, സസ്യങ്ങളുടെ പ്രദർശനം, വിപണനം, സെമിനാറുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top