കൂടൽമാണിക്യം കച്ചേരിപ്പറമ്പിലെ കെട്ടിടങ്ങൾ ദേവസ്വം വാടകക്ക് നൽകുന്നു

ഇരിങ്ങാലക്കുട : വർഷങ്ങളുടെ നിയമ പോരാട്ടങ്ങൾക്ക് ശേഷം കൂടൽമാണിക്യം ദേവസ്വത്തിന് തിരികെ ലഭിച്ച ഇരിങ്ങാലക്കുട ആൽത്തറക്ക് സമീപമുള്ള കച്ചേരിപ്പറമ്പിലെ വിവിധ കെട്ടിടങ്ങളും, മൂന്നുപീടിക സംസ്ഥാന പാതയരികിലെ എൻ എസ് എസ് സ്കൂളിന് സമീപമുള്ള കുളത്തുംപടി പറമ്പിലെ കെട്ടിട മുറികളും താത്കാലികാടിസ്ഥാനത്തിൽ പ്രതിമാസ വാടകക്ക് നല്കുവാൻ തീരുമാനിച്ചു.

ജൂൺ18, 3 മണിക്ക് മുൻപ് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഫോൺ 04802826631

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
  •  
Top