ക്രൈസ്റ്റ് ടെക്‌നിക്കൽ അക്കാഡമി വിദ്യാർത്ഥികൾ സി.എം.ഐ സഭയുടെ ആശ്രമത്തിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിൽ

ഇരിങ്ങാലക്കുട : അംഗീകാരമില്ലാത്ത കോഴ്‌സുകൾ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്‌ രണ്ടേകാൽ ലക്ഷത്തോളം രൂപ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ ക്രൈസ്റ്റ് ടെക്‌നിക്കൽ അക്കാഡമി മാനേജ്മെൻറ്റിന്‍റെ വിദ്യാർത്ഥി വഞ്ചനക്കെതിരെ ക്രൈസ്റ്റ് കോളേജിന്‍റെ സമീപത്തെ സി എം ഐ സഭയുടെ ആശ്രമത്തിനു മുന്നിൽ ബുധനാഴ്ച മുതൽ വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിൽ.

2012 ൽ എ ഐ സി ടി ഇ അംഗീകാരം നഷ്ടപ്പെടുകയും തുടർന്ന് 2013 മുതൽ സുപ്രീം കോടതി സ്റ്റേ ചെയ്ത ഇൻസ്റ്റിട്യൂട്ട് ഓഫ് സിവിൽ എഞ്ചിനിയേഴ്സിന്റെ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടാണ് ക്രൈസ്റ്റ് ടെക്നിക്കൽ അക്കാദമിയിൽ അഡ്മിഷൻ നൽകി പോന്നിരുന്നതെന്ന് വിദ്യാർത്ഥി പ്രതിനിധികളും രക്ഷിതാക്കളും പത്രസമ്മേളനത്തിൽ അറിയിച്ചു.

ക്രൈസ്റ്റ് കോളേജിന്റെയും സി എം ഐ സഭയുടെയും പേരിലുള്ള വിശ്വാസത്തിലാണ് ഇവിടെ ഇവർ പറയുന്നത് വിശ്വസിച്ചു ചേർന്നതെന്നും, എന്നാൽ മാനേജ്‌മന്റ് തങ്ങളെ നിരന്തരം കബളിപ്പിക്കുകയായാണ് ചെയ്യുന്നതെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കോളേജുകൾക്ക് അഡ്മിഷൻ തുടരാനുള്ള ഒരാവകാശവും ഇല്ല. വിദ്യാർത്ഥികളോട് ഈ വിവരങ്ങളെല്ലാം മറച്ചുവച്ചുകൊണ്ടാണ് വൻ തുക ഈടാക്കി കൊണ്ട് അഡ്മിഷൻ എടുക്കുന്നത്. കോഴ്സ് കഴിഞ്ഞ രണ്ട് വർഷം ആയീട്ടും സർട്ടിഫിക്കറ്റ് ലഭിച്ചീട്ടില്ല. ഈ സ്ഥാപനത്തിൽ ഇതിനു മുൻപും ഇത്തരം വിഷയങ്ങൾ ഉണ്ടായീട്ടുണ്ട്. കർണ്ണാടക യൂണിവേഴ്സിറ്റിയുടെ സിവിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ ഡിപ്ലോമ കോഴ്‌സുകൾ 5 വർഷമായിട്ടും സർട്ടിഫിക്കറ്റ് കിട്ടിയീട്ടില്ല.

പല ഒത്തുതീർപ്പ് ചർച്ചകൾ ഉണ്ടായെക്കിലും, അവയിലെ ഉറപ്പുകൾ മനനജ്മെന്റ് നിരന്തരം പാലിക്കാതെ വന്നപ്പോളാണ് വിദ്യാർത്ഥിക്കൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത് .

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  
  •  
Top