ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രണ്ടു വയസ്സ്കാരി മരിച്ചു അനാസ്ഥയെന്ന് ബന്ധുക്കൾ, പോലീസ് കേസെടുത്തു

ഇരിങ്ങാലക്കുട : പനിയെ തുടർന്നു ഇരിങ്ങാലക്കുട മെട്രോ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് എത്തിയ രണ്ടു വയസ്സുകാരി കഴിഞ്ഞ ദിവസം മരണപ്പെട്ടത് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥമൂലമെന്ന് ബന്ധുക്കൾ. ഗാന്ധിഗ്രാം എങ്ങൂർ രാജേന്ദ്രൻ മകൻ കിരണിന്റെയും ഷമിതയുടെയും മകൾ ക്ഷേത്രയാണ് ഞായറാഴ്ച്ച രാത്രി ഒമ്പതരയ്ക്ക് മരണപ്പെട്ടത്. ശനിയാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് മെട്രോ ആശുപത്രിക്കെതിരെ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തതായി എസ് ഐ കെ എസ് സുശാന്ത് അറിയിച്ചു.

എന്നാൽ കുട്ടി മരണപെട്ടതിൽ ഡോക്ടറുടെയോ ആശുപത്രിയുടെയോ ഭാഗത്തുനിന്നും യാതൊരുവിധ ചികിത്സ പിഴവുകൾ ഉണ്ടായിട്ടില്ലെന്ന് മെട്രോ ആശുപത്രി മാനേജർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ന്യൂമോണിയ അസുഖത്തിനെത്തുടർന്നാണ് കുട്ടി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതെന്നും അവർ അറിയിച്ചു.

Leave a comment

  • 45
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top