സെന്റ് ജോസഫ്‌സ് കോളേജിൽ ബോട്ടണി വിഭാഗം ദേശിയ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടുകൂടി ബോട്ടണി വിഭാഗം ദേശിയ സെമിനാർ സംഘടിപ്പിച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക്ക് മാലിന്യവും അതിന്റെ നിർമ്മാർജ്ജനവും എന്ന വിഷയത്തെകുറിച്ചാണ് സെമിനാർ നടത്തിയത്.മാഗ്ലൂർ മറൈൻ ആന്റ് കോസ്റ്റൽ സർവ്വേ ഡിവിഷൻ ഡയറക്ടർ ഡോ.എ ഡി ദിനേശ് സെമിനാർ ഉദ്‌ഘാടനം നിർവ്വഹിച്ചു.

സെമിനാർ നടപടികളുടെ പ്രകാശനം കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ കെമിക്കൽ എൻജിനിയറിങ് വിഭാഗം മേധാവി ഡോ. ജി മധു നിർവ്വഹിച്ചു. സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സി ഇസബെൽ അദ്ധ്യക്ഷത വഹിച്ചു. ‘ഗോ ഗ്രീൻ, സീറോ വേസ്റ്റ്’ എന്ന പ്രോജക്ടിന് ക്രൈസ്റ്റ് കോളേജ് ജിയോളജി വിഭാഗം മുൻ മേധാവിയും പരിസ്ഥിതി പ്രവർത്തകനുമായ ഡോ,എസ ശ്രീകുമാർ തുടക്കൽ കുറിച്ചു. ചടങ്ങിൽ വിവിധ കോളേജുകളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥികൾ സ്വാമിനാറിൽ പങ്കെടുക്കുകയും പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജ്ജനം എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തുകയും ചെയ്തു,

പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ അതിപ്രസരം നേരിടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സെമിനാറുകൾ ഏറെ പ്രാധാന്യമർഹിക്കുന്നതായി ഉദ്‌ഘാടന പ്രസംഗത്തിൽ ഡോ. എ സി ദിനേശ് വ്യക്തമാക്കി.
ബോട്ടണി വിഭാഗം മേധാവിയും സെമിനാറിന്റെ കൺവീനറുമായ ഡോ. മീന തോമസ് ഇരിമ്പൻ സ്വാഗതവും ബോട്ടണി വിഭാഗം മേധാവിയും സെമിനാർ കോർഡിനേറ്ററുമായ ഡോ ബിനു ടി വി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top