കുടുംബ സംഗമവും, സ്വലാത്ത് മജ് ലിസും, ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

കരൂപ്പടന്ന : അല്‍-അന്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊടുങ്ങല്ലൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരൂപ്പടന്ന ജെ ആൻഡ് ജെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് കുടുംബ സംഗമം, പഠന ക്ലാസ്സ്, സ്വലാത്ത് മജ് ലിസ്, ഇഫ്ത്താര്‍ സംഗമം എന്നിവ സംഘടിപ്പിച്ചു

കൊടുങ്ങല്ലൂര്‍ മേഖല കമ്മിറ്റി ചെയര്‍മാന്‍ അസ്സയിദ് മുസ്തഫ ദര്‍വേശ് തങ്ങള്‍ ചാപ്പാറ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കടലായി അഷറഫ് മൗലവി ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉസ്താദ് മുജീബുറഹ്മാന്‍ അസ് ലമി ക്ലാസ്സ് എടുത്തു. വിശുദ്ധ റമളാന്‍റെ ചൈതന്യത്തെ കുറിച്ചും, സക്കാത്തിന്‍റെയും, സ്വദഖയുടെ പ്രാധാന്യത്തെക്കുറിച്ചും. അദ്ദേഹം വിശദമായി ക്ലാസ്സ് എടുക്കുകയും, സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഈ കൂട്ടായ്മയുടെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം വിശദമാക്കി. തുടര്‍ന്ന് അദ്ദേഹം ഭക്തിസാന്ദ്രമായ ദുആക്കും നേതൃത്വം നല്‍കി.

സ്വലാത്ത് മജ് ലിസിനും, ഇഫ്ത്താറിനും ജില്ലാ പ്രസിഡണ്ട് അഷറഫ് മൗലവി, ജില്ലാ വൈസ് പ്രസിഡണ്ട് കടലായി സലീം മൗലവി, ജില്ലാ ട്രഷറര്‍ ഹുസൈന്‍ അസ് ലമി വരന്തരപ്പിള്ളി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം നജീബ് പുലിക്കണ്ണി, കൊടുങ്ങല്ലൂര്‍ മേഖല കണ്‍വീനര്‍ അയ്യൂബ് അറക്കല്‍, സിദ്ദീഖ് എടമുക്ക് എന്നിവർ നേതൃത്വം നല്‍കി. സ്വലാത്ത് മജ് ലിസിന് ശേഷം നടന്ന ഭക്തിസാന്ദ്രമായ ദുആ മജ് ലിസിന് അസ്സയിദ് മുസ്തഫ ദര്‍വേശ് തങ്ങള്‍ ചാപ്പാറ നേതൃത്വം നല്‍കി. പരിപാടിയില്‍ കൊടുങ്ങല്ലൂര്‍ മേഖലയില്‍ നിന്നുള്ള നൂറില്‍ അധികം വിശ്വാസികള്‍ സംബന്ധിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  
Top