കമ്മ്യൂണിറ്റി ഡവലപ്മെന്റ് ത്രൂപോളിടെക്നിക്ക് വെള്ളാങ്ങല്ലൂരിൽ

വെള്ളാങ്ങല്ലൂർ : സാങ്കേതിക വിദ്യാഭ്യാസം സാധാരണ ജനങ്ങളുടെ വീട്ടുവാതില്കൽ എത്തിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് മാനവവിഭവശേഷി വകുപ്പിന്റെ കീഴിൽ തൃശൂർ ഗവൺമെന്റ് വിമൻസ് പോളിടെക്ക്നിക്ക്സിന്റെ എക്സ്റ്റൻഷൻ സെന്റർ വെള്ളാങ്ങല്ലൂർ നടുവന്ത്രയിലെ ബുസ്താനിയാ ബോർഡിങ് ഹോമിൽ ആരംഭിക്കുന്നു.

സെന്ററിലെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിനായി നെടുപുഴ ഗവൺമെന്റ് വിമൻസ് പോളി ടെക്‌നിക്ക് കോളേജ് പ്രിൻസിപ്പലും ;ചീഫ് കോർഡിനേറ്ററുമായ എ എസ് ചന്ദ്രകാന്ത, കൺസൽട്ടൻറ് എൻ രാമചന്ദ്രൻ, ഇന്റേണൽ കോർഡിനേറ്റർ എസ് സുനിൽകുമാർ, വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ് കോളേജ് എൻകോൺ ക്ലബ്ബ് കോർഡിനേറ്റർ കെ കെ അബ്‌ദുൾ റസാക്ക്, എന്നിവരടങ്ങിയ വിദഗ്ധസംഘം സന്ദർശനം നടത്തി. ബുസ്താനിയാ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി കെ എം അഷറഫ് സെന്ററിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു. എല്ലാ കോഴ്‌സുകളും സൗജന്യമായിരിക്കും. സെന്ററിലെ പ്രഥമ കോഴ്സ് ഫാഷൻ ഡിസൈനിങ് ജൂലൈ 2 ന് ആരംഭിക്കും. അപേക്ഷാഫോറം ബോർഡിങ് ഹോമിൽ നിന്ന് ജൂൺ 14 മുതൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9446721903

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top