ഗര്‍ഭിണിയായ പശുവിന് പേവിഷബാധ

ഇരിങ്ങാലക്കുട : അഞ്ചു മാസം ഗര്‍ഭിണിയായ പശുവിന് പേവിഷബാധയേറ്റിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. മുരിയാട് പഞ്ചായത്തിലെ തുറവന്‍കാട് പ്രദേശത്തെ ചക്കാലമറ്റത്ത്‌ചെമ്പോട്ടി വര്‍ഗീസും സഹോദരന്‍ ജോയിയും കൂടി നടത്തുന്ന ചെറിയ ഫാമിലെ പശുവിനാണ് പേപ്പട്ടി വിഷബാധയേറ്റത്. കഴിഞ്ഞ മാസം ഒരു കാളയ്ക്കും രണ്ട് കാളക്കുട്ടികള്‍ക്കും പേപ്പട്ടി വിഷബാധയേറ്റിനെ തുടര്‍ന്ന് അവ ചത്തിരുന്നു.

കാളയുടെ വായയില്‍ നിന്ന് നുരയും പതയും വരികയും ഭക്ഷണമോ വെളളമോ കഴിക്കാതിരുന്നിനെ തുടർന്ന് ചാവുകയും ചെയ്തു. അന്ന് കാളയ്ക്ക് പാമ്പിന്റെ കടിയേങ്ങാനും ഏറ്റിരിക്കാമെന്നാണ് വീട്ടുക്കാര്‍ ധരിച്ചത്. വര്‍ഗീസിന്റെ വീടിനു സമിപം ഒഴിഞ്ഞ പറമ്പില്‍ ഒരു പട്ടി ചത്ത് കിടന്നിരുന്നു. എന്നാല്‍ പട്ടി ചത്തിന് ശേഷമാണ് കാളയുടെ വായയില്‍ നിന്നും പതയും നുരയും വന്നത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് കാളയ്ക്കുണ്ടായ രോഗ ലക്ഷണങ്ങള്‍ രണ്ടു കാളക്കുട്ടികളും കാണിച്ചപ്പോഴാണ് വീട്ടുക്കാര്‍ മ്യഗഡോക്ടറുടെ സേവനം തേടിയത്. ഡോക്ടറുടെ പരിശോധനതിലാണ് കാളക്കുട്ടികള്‍ക്ക് പേപ്പട്ടി വിഷബാധയേറ്റതായി വ്യക്തമായത്. കാളക്കുട്ടികള്‍ ചാവുകയും ചെയ്തു.അപ്പോഴയ്ക്കും ഗര്‍ഭിണിയായ പശുവിനും രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി.

പേപ്പട്ടി വിഷബാധയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ വീട്ടുക്കാര്‍ക്കും ഫാമിലെ മറ്റു മ്യഗങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പും നല്‍കിയതായി മുരിയാട് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഷാജു വെളിയത്ത് പറഞ്ഞു. കഴിഞ്ഞ മാസം തന്നെ സമീപ പ്രദേശത്തും ഇത്തരത്തില്‍ ചില പശുക്കള്‍ വായയില്‍ നിന്ന് നുരയും പതയും വന്ന് ചത്തിരുന്നു. അന്നും ആ വീട്ടുക്കാര്‍ ധരിച്ചിരുന്നത് പാമ്പ് കടിയേറ്റിരിക്കാമെന്നാണ്. ഫാമിലെ മറ്റു പശുക്കള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു . ആപ്രദേശത്ത് മറ്റു മ്യഗങ്ങള്‍ക്ക് ഇതുവരേയും രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top