മോഷണശ്രമത്തിനിടെ യുവാവ് പിടിയിൽ

പുല്ലൂർ : സെയിൽമാൻ എന്ന വ്യാജേന പട്ടാപകൽ സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന യുവാവിനെ പോലീസ് പിടികൂടി . ആനുരുളി പൊതു മ്പുചിറ വീട്ടിൽ കൃഷ്ണന്റെ വെട്ടിൽ പട്ടാപകൽ മോഷണത്തിന് ശ്രമിച്ച കുറ്റിച്ചിറ കൈതാരത്തു വീട്ടിൽ സെബാസ്റ്റ്യൻ പോൾ (26 ) എന്നയാളെയാണ് ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും പിടികൂടിയത്  ആനുരുളിയിലെ വീടിന്റെ പുറകുവശത്തെ വാതിൽ വഴി അകത്തു കടന്ന് അലമാരിയിൽ നിന്നും മോഷ്ടിച്ച പണവും സ്വർണ്ണവുമടങ്ങിയ ബാഗുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

മാന്യമായ വസ്ത്രo ധരിച്ച് സ്വകാര്യകമ്പനിയുടെ സെയിൽസ് എക്സികുട്ടീവ് ആണെന്ന് വ്യാജ തിരിച്ചറിയൽ രേഖയുമായി വീടുകളിൽ ചെന്ന് വാക്ചാതുര്യത്തേടെ സംസാരിച്ച് വീട്ടുടമസ്ഥരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതി സമീപകാലം കൊടകര വാസുപുരത്തെ ഒരു വീട്ടിൽ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുള്ളതായി പോലീസിനോടു സമ്മതിച്ചു.

ഇയ്യാൾക്കെതിരെ കോട്ടയം ടൗൺ പോലീസ് സ്റ്റേഷൻ ഉൾപെടെ നിരവധി സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. സമാനരീതിയിൽ പ്രതി മറ്റെവിടെ എങ്കിലും മോഷണം നടത്തിയിട്ടുണ്ടോന്ന് അനേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു.  വീടുകൾ കയറി കച്ചവടത്തിന് വരുന്നവരെ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും പോലീസ് പറഞ്ഞു. പോലീസ് സംഘത്തിൽ എം വി തോമസ്സ് , ഡെന്നീസ് , എൻ സുധീഷ് , രാകേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a comment

2957total visits,1visits today

  • 43
  •  
  •  
  •  
  •  
  •  
  •  
  •  
Top