സന്തോഷ് ട്രോഫി താരം അനുരാഗിന് സ്വീകരണം നൽകി

മാപ്രാണം : തളിയക്കോണം എസ് എൻ കലാവേദിയുടെ ഫുട്ബോൾ ക്യാമ്പിന്‍റെ ആഭിമുഖ്യത്തിൽ സന്തോഷ് ട്രോഫി താരം അനുരാഗിന് സ്വീകരണം നൽകി. ക്യാമ്പ് കോച്ച് രാമു മൂർക്കനാട് മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ടി.എസ്. ബൈജു ഉപഹാരസമർപ്പണം നടത്തി. ക്യാമ്പ് എല്ലാദിവസവും രാവിലെ 6 മുതൽ 7 മണി വരെയാണ്. ഇത്തരം ക്യാമ്പുകൾക്ക് നഗരസഭ പ്രോത്സാഹനം നൽകണമെന്നും ക്യാമ്പിലാവശ്യമുയർന്നു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top