ഗവ. ഗേൾസ് ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം 19ന്

ഇരിങ്ങാലക്കുട : വിദ്യാലയ മുത്തശ്ശിയായ ഗവ. ഗേൾസ് ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 127 – ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടന രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന 60 ഓളം അധ്യാപകരെയും ഏറ്റവും പ്രായം ചെന്ന ഒരു വിദ്യാർത്ഥിയെയും ആദരിക്കുന്നു. 2017 നവംബർ 19 ഞായറാഴ്ച രാവിലെ 9 30ന് മുൻ ISRO ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം നിർവഹിക്കും. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പ്രൊഫസ്സർ ഇ. എച്ച്. ദേവി അധ്യക്ഷത വഹിയ്ക്കുന്ന യോഗത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു മുഖ്യാഥിതിയായിരിക്കും.പത്രസമ്മേളനത്തിൽ പ്രസിഡന്റ് പ്രൊഫ് ഇ. എച്ച്. ദേവി, ട്രെഷറർ അംബിക കെ.കെ, മായാദേവി, ഗിരിജ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടി.വി. രമണി, കോർഡിനേറ്റർ സി.എസ്‌. അബ്ദുൾഹക്ക് എന്നിവർ പങ്കെടുത്തു. എല്ലാ പൂർവ വിദ്ധാർത്ഥികളും എത്തിച്ചേരണമെന്ന് ഇവർ അഭ്യർത്ഥിച്ചു . കൂടുതൽ വിവരങ്ങൾക്ക് 9447243684, 8281354430, 9847330307

Leave a comment

Top