ടി സി സമയത്ത് ലഭിക്കാത്തതുമൂലം പ്ലസ് വൺ അലോട്ട്മെന്‍റിന് വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുമോ എന്ന ആശങ്ക

ഇരിങ്ങാലക്കുട : എസ് എസ് എൽ സി ക്ക് പഠിച്ചിരുന്ന സ്കൂളിൽ നിന്ന് ഇത് വരെ ടി സി ലഭിക്കാത്തതിനാൽ പ്ലസ്വൺ അലോട്ട്മെന്‍റിന് വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുന്നു. തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വൈദ്യുതി തടസങ്ങളാണ് ഇരിങ്ങാലക്കുട മേഖലയിൽ പല സ്കൂളുകൾക്കും ടി സി യഥാസമയം നൽകുവാൻ സാധിക്കാതിരുന്നത്.

ഇത്തവണ രണ്ട് ദിവസം മാത്രമേ അലോട്ട്മെന്‍റിന് ഉള്ളു എന്നതിനാൽ തിങ്കളും ചൊവ്വയുമായ് വിദ്യാർത്ഥികൾ ടി സിക്കായി പരക്കം പായുകയാണ്. ടി സി ലഭിച്ചാൽ മാത്രമേ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് പോലും അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു. 10-ാം ക്ലാസ് പഠനം പൂർത്തികരിച്ച സ്കൂളും പ്ലസ് ടു അലോട്ട്മെന്‍റ് ലഭിച്ച സ്കൂളും പലരുടെയും ദൂരസ്ഥലങ്ങളിലായതിനാൽ ടി സി വാങ്ങി സമയത്ത് തിരികെയെത്താൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നു.

Leave a comment

408total visits,5visits today

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top