സിവിൽ സർവ്വീസ് യോഗ്യതക്ക് അനുകരണത്തെക്കാൾ പോരായ്മകൾ മനസിലാക്കിയുള്ള തയ്യാറെടുപ്പാണ് വേണ്ടത് : ഹരി കല്ലിക്കാട്ട്

ഇരിങ്ങാലക്കുട : സിവിൽ സർവ്വീസ് യോഗ്യത നേടുവാൻ ആഗ്രഹിക്കുന്നവർ അനുകരണത്തെക്കാൾ സ്വന്തം പോരായ്മകൾ മനസിലാക്കിയുള്ള തയ്യാറെടുപ്പാണ് നടത്തേണ്ടതെന്ന് സ്വന്തം അനുഭവം മുൻനിർത്തി സിവിൽ സർവ്വീസ് പരീക്ഷയിൽ 58-ാം റാങ്ക് നേടിയ ഹരി കല്ലിക്കാട്ട് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയിൽ നിന്ന് ആദ്യമായാണ് ഒരു ഐ എ എസ് കരസ്ഥമാക്കുന്നത്. ഡൽഹിയേക്കാൾ എന്തുകൊണ്ടും മുകളിലാണ് നമ്മുടെ നാട്ടിലുള്ള പരിശീലനങ്ങൾ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവേകാനന്ദ ഐ എ എസ് അക്കാദമി ജില്ലയിലെ സിവിൽ സർവ്വീസ് യോഗ്യത നേടുവാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ രണ്ടാം ശനിയാഴ്ചയും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യ സാഗരം പഠന വേദിയുടെ 47-ാമത് എഡിഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡയറക്ടർ മഹേഷ് എം ആർ, ആന്‍റോ പെരുമ്പിള്ളി എന്നിവരും സംസാരിച്ചു.

Leave a comment

Top